വെളിയമ്പ്ര എൽ.പി.എസ്/ചരിത്രം (മൂലരൂപം കാണുക)
11:46, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | [[പ്രമാണം:Veliyambra.jpg|നടുവിൽ|ലഘുചിത്രം|567x567ബിന്ദു]] | ||
ഏച്ചൂർ ഭാഗത്തുനിന്ന് വെളിയമ്പ്ര പ്രദേശത്ത് കുടിയേറിപാർത്ത ഏച്ചൂർ പുത്തൻ വീട്ടിൽ കുടുംബാഗങ്ങൾ. അവർ താമസിച്ചുവന്നിരുന്ന കർക്കടക്കാട്ടിൽ പുത്തൻ വീട്ടിലെ തെക്കിനിയിൽവച്ച് “കുടിപള്ളിക്കുടമായി' നാട്ടിലെ കുട്ടികൾക്ക് വിദ്യപകർന്നുനൽകാൻ അക്കാലത്തെ പ്രഗൽഭരായ അധ്യാപകരെ ക്ഷണിച്ചുവരുത്തി ആദ്യകാല അധ്യാപകരായി ചന്തു ഗുരുക്കൾ, ചാത്തുഗുരിക്കൾ എന്നിവർ വിദ്യപകർന്നുനൽകി. കുട്ടികളിൽ നിന്ന് പിരിച്ചെടുക്കുന്ന നെല്ലും മറ്റുമായിരുന്നു ഗുരുക്കന്മാർക്കുള്ള വേതനമായി നൽകിയിരുന്നത്. | |||
1916-ൽ മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ച വിദ്യാലയം ആദ്യകാലത്ത് രയരോത്ത് പറമ്പിൽ ആയിരുന്നു പ്രവൃത്തിച്ചിരുന്നത് തുടർന്ന് ഇന്ന് സ്കൂൾ പറമ്പ് എന്നറിയ പ്പെടുന്ന സ്ഥലത്തേക്ക് സ്കൂൾമാറ്റിസ്ഥാപിച്ചു. മണ്ണ് തറയും മൺക്കട്ടയും ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ ഓലകൊണ്ടാണ് മേൽകൂരപണിതിരുന്നത്. കർക്കിടക്കാട്ടിൽ പുത്തൻവീട്ടിൽ നാരായണമാരാർ സ്ഥാപിച്ച വിദ്യാലയം അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ.കെ.വി.നാണുമാരാർ മാനേജരായി പിന്നീട് വിദ്യാലയം ശ്രീ.പി.കെ. കാദർകുട്ടി സാഹിബ്ബിന് കൈമാറുകയും തുടർന്ന് 1951-ൽ ശ്രീ.പി.എം. മഹേശ്വരൻ നമ്പൂതിരി സ്കൂളിന്റെ മാനേജരായി, 2005-ൽ അദ്ദേഹത്തിന്റെ മരണ ശേഷം മകൻ പി.എം. മഹേശ്വരൻ നമ്പൂതിരി മാനേജർ ആയി തുടരുന്നു. | |||
1951-ൽ അന്നത്തെ മാനേജർ ആയിരുന്ന പി.എം. മഹേശ്വരൻ നമ്പൂതിരി ഒരു ഫർലോങ്ങ് അകലെയുള്ള വിദ്യാലയം ഇന്ന് വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു. | |||
പഴയ സ്കൂൾ കെട്ടിടത്തിന്റെ സാധനങ്ങൾ ഉപയോഗിച്ച് ഓടുമേഞ്ഞ പുതിയ കെട്ടിടം പണിതു. 1964-ൽ സ്കൂളിന് നാല് ക്ലാസ്സ് മുറികളോടുകൂടിയ ഓടുമേഞ്ഞ പുതിയ മറ്റൊരു കെട്ടിടവും നിർമ്മിച്ചു 1954 കാലഘട്ടത്തിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു. രാവിലെയും ഉച്ചയ്ക്ക് ശേഷവും ക്ലാസ്സുകൾ നടന്നിരുന്നു. 1964 വരെ വിദ്യാലയത്തിൽ അഞ്ചാംതരം ക്ലാസ് പ്രവർത്തിച്ചിരുന്നു. | |||
ആദ്യകാല അധ്യാപകരായി സേവനം അനു ഷ്ടിച്ചിരുന്നവർ- ചന്തുഗുരുക്കൾ, ചാത്തുഗുരു ക്കൾ, കണിശൻ ഗോവിന്ദഗുരുക്കൾ, കൃഷ്ണ് ഗുരുക്കൾ ഇവരിൽ മഹാപണ്ഡിതനായിരുന്ന ചാത്തുഗുരുക്കൾ സമീപ പ്രദേശങ്ങളിൽ മറ്റ് കുടിപള്ളിക്കുടങ്ങൾ സ്ഥാപിച്ചിരുന്നു. ഇവർക്കു ശേഷം വന്ന ശീധരൻ മാസ്റ്റർ ഒരു ബഹുമുഖ പ്രതിഭയായിരുന്നു, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, ഉറുദു, സംസ്കൃതം, എന്നി ഭാഷകളിൽ പ്രാവിണ്യം ഉണ്ടായിരുന്നു. പി.ടി.എ.കൾ അന്ന് സജീവമല്ലായിരുന്നു. | |||
1977-80 കാലഘട്ടങ്ങളിൽ വിദ്യാലയാ അൺ എക്കണോമിക്കായിരുന്നു. തുടർന്ന് കുട്ടികളുടെ വർദ്ധനവ് ഉണ്ടാവുകയും 1986-ൽ രണ്ട് ക്ലാസ്സ് മുറികൾകൂടി ഉണ്ടാക്കുകയും ചെയ്തു. | |||
2004-ൽ സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയുണ്ടായി സ്ഥലം എം.എൽ. .എ. മാരായ ശൈലജ ടീച്ചർ, അഡ്വ: സണ്ണിജോസഫ് കണ്ണൂർ എം.പി. ശ്രീമതി ടീച്ചർ എന്നിവർ ഓരോ കമ്പ്യൂട്ടറുകൾ നൽക്കുകയുമുണ്ടായി. ഇന്ന് വിപുലമായ ഒരു കമ്പ്യൂട്ടർ ലാമ്പ് ഉണ്ട്. ഇരിട്ടി മുൻസിപ്പാലിറ്റിയിലെ എൽ.പി. വിഭാഗത്തിലെ ആദ്യത്തെ സ്മാർട്ട് ക്ലാസ്സ്റും 2016 ജൂലൈ മാസത്തിൽ സ്കൂളിൽ ഇരിട്ടി മുൻസിപ്പൽ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. ശതാബ്ദി വാർഷികത്തിന്റെ ഭാഗമായി 2016 ൽ 4 മുറികളുള്ള ഒരു കോൺക്രീറ്റ് 'കെട്ടിടം നിർമ്മിച്ച് പ്രവൃത്തിച്ചുവരുന്നു. | |||
1986 മുതൽ വിദ്യാലയത്തിൽ പുതിയ ഡിവിഷനുകൾ കുടികുടിവന്നു. ഇന്ന് ആകെ 8 ഡിവീഷനുകൾ ഉണ്ട്. 2012 മുതൽ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ഇന്ന്. പ്രീപൈമറി ഭാഗത്തിൽ 93 കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 234 കുട്ടികൾ പഠിക്കുന്നുണ്ട് ആകെ. 327 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയം കൂടിയാണ് വെളിയമ്പ എൽ.പി. സ്കൂൾ എൽ.പി. വിഭാഗത്തിൽ അറബിക് അധ്യാപകനുൾപ്പെടെ 10 അധ്യാപകരും പ്രീപ്രൈമറി വിഭാഗത്തിലെ 2 അധ്യാപകരും സേവനം അനുഷ്ടിക്കുന്നു. | |||
വിദ്യാലയത്തിലെ (പഥമാധ്യാപകരായി സേവനം അനുഷ്ടിച്ചവർ- ചന്തുഗുരുക്കൾ, ശ്രീധ രൻ മാസ്റ്റർ, നാണുമാസ്റ്റർ, പി.എം. മഹേശ്വരൻ നമ്പൂതിരി പി.വി. ബാലകൃഷ്ണമാരാർ, കെ.പി. കൃഷ്ണൻ നായർ, പി.എം. കുബേരൻ നമ്പൂതിരി- ഇന്ന് വിദ്യാലയത്തിലെ പ്രഥമാധ്യാപികയായി ബിന്ദുടീച്ചർ, സേവനം അനുഷ്ടിക്കു ന്നു. | |||
1986 മുതൽ പി.ടി,എയുടെ സജീവ ഇടപ്പെടലുകൾ വിദ്യാലയത്തിൽ ഉണ്ടായി സ്കൂൾ വാർഷികാഘോഷങ്ങൾ നാട്ടുകാരുടെ സഹായത്തോടെ ആരംഭിച്ചു. ഈ കാലയളവിൽ ഉപജില്ലയിൽ ഡാൻസ് ഇനങ്ങളിൽ സ്കൂളിന്റെ സാന്നിധ്യം ഉണ്ടാക്കാൻ കഴിഞ്ഞു 1990 മുതൽ 1995വരെ ജില്ലാ കലോത്സവങ്ങളിൽ ഓട്ടൻതു ള്ളൽ വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാ ക്കിക്കൊണ്ട് ജില്ലയിൽ സ്കൂൾ അറിയപ്പെട്ടു. ഇന്ന് പ്രവൃത്തിപരിചയമേളകളിൽ ജില്ല ഉപജില്ലയിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടികൊണ്ട്. മികച്ചുനിൽക്കുന്നു. 1995 ൽ ബാലകലാതിലകമായി ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ സൗമ്യ പി. എം നെ തിരഞ്ഞെടുത്തു. | |||
1986 മുതൽ തുടർച്ചയായി 30 വർഷമായി സ്കൂൾ വാർഷീകങ്ങൾ നടത്തപ്പെടുന്നു. സ്കൂൾ വാർഷികങ്ങളിൽ ഓരോ വർഷവും നാട്ടുകാരുടെ സഹകരണത്തോടെ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങൾ സമൂഹത്തിലേക്കുള്ള വിദ്യാലയത്തിന്റെ ഇടപ്പെടലുകൾക്ക് മകുടോദാഹരണമാണ്.{{PSchoolFrame/Pages}} |