"ലജ്‌നത്തുൽ മുഹമ്മദിയ എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
കടലും കായലും അതിരിടുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സിവിൽ സ്റ്റേഷൻ വാർഡിൽ കളക്ടറേറ്റിൽ നിന്നും 200 മീറ്റർ അകലെ സക്കറിയ ബസാറിന്റെ വടക്കു ഭാഗത്തു ആയി വിദ്യാലയം സ്ഥിതി ചെയ്യുന്നു.


1940 കാലഘട്ടത്തിൽ ആലപ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ആയ ബീച്ച് , ലജ്‌നത് ,സക്കറിയ ,സീവ്യൂ  എന്നീ വാർഡുകൾ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കാവസ്ഥയിൽ ആയിരുന്നു. മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവരായിരുന്നു ഇവിടെ കൂടുതലായി താമസിച്ചിരുന്നത് .അക്കാലത്തെ ആലപ്പുഴയിലെ കയർ ഫാക്ടറികളും തുറമുഖത്തിലുമൊക്കെ പണിയെടുത്തിരുന്ന തികച്ചും സാധാരണക്കാരായ തൊഴിലാളികളായിരുന്നു ഭൂരിഭാഗവും . ഇതിനിടയിൽ ഗുജറാത്തിലെ കാച്ചിൽ നിന്നും വാണിജ്യാവശ്യാര്ഥം ആലപ്പുഴയിൽ എത്തിച്ചേർന്ന കുറെ ധനികരും ഉണ്ടായിരുന്നു (കച്ചിക്കാർ). ഇവരിൽ പ്രമുഖനായിരുന്നു മുഹമ്മദ് ജഫാർ ഹസ്സൻ സേട്ടു ( ജാനു സേട്ടു ).തന്റെ ചുറ്റുപാടുമുള്ള ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി അഞ്ചുമാൻ ഇസ്‌ലാം എന്ന ഒരു സാംസ്കാരിക സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി . ആ സംഘടയുടെ നേതൃത്വത്തിലാണ് വൈ എം എം എ എൽ പി സ്കൂൾ സ്ഥാപിതമായത്. ഇന്നും അഞ്ചുമാൻ സ്കൂൾ എന്ന അപാര നാമത്തിൽ ഈ വിദ്യാലയം അറിയപ്പെടുന്നുണ്ട്.
ആദ്യ ഘട്ടത്തിൽ ഓല മേഞ്ഞ കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് . '''1946  ജൂൺ 5''' നാണു സ്കൂൾ സ്ഥാപിക്കപ്പെടുന്നത് .മുഹമ്മദ് ജാഫർ ഹസ്സൻ സേട്ടിന്റെ കായല ശേഷം ഹാജി . എം . ജെ . അബ്ദുൽ റഹീം ആണ് സ്കൂൾ മാനേജർ ആയത്.1954 ൽ അദ്ദേഹമാണ് നിലവിലുള്ള സ്കൂൾ കെട്ടിടം നിർമിച്ചത്.അൽപ്പം പോലും പ്രതിഫലേച്ഛയില്ലാതെ സാമൂഹ്യ സേവനം എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ഒരു മഹാനുഭാവൻ തുടങ്ങിവെച്ച ഒരു മഹ്ത സംരംഭമാണ് ഈ വിദ്യാലയം . സമൂഹത്തിലെ ദുർബല വിഭാഗത്തിൽ പെട്ടവരുടെ മക്കൾക്ക് അക്ഷരാഭ്യാസം നൽകുന്നത് ഒരു ദൈവികവൃത്തിയായി അവർ കണ്ടിരുന്നു .
1971 മുതൽ 1990 വരെ 17 ഡിവിഷനുകളിലായി 1000 ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു.മൂന്നു അറബി അധ്യാപകരും ഒരു സ്പെഷ്യലിസ്ററ് അധ്യാപികയും ഉൾപ്പെടെ 21 അധ്യാപകർ ആ കാലയളവിൽ ഇവിടെ ജോലി ചെയ്ത്പോന്നിരുന്നു .അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റം മൂലം കാലാന്തരത്തിൽ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു വന്നു .
മുൻ ഡെപ്യൂട്ടി സ്പീക്കർ പരേതനായ എം . ജെ . സക്കറിയ സേട്ട് , ഇപ്പോഴത്തെ എം . പി . ആയ ശ്രീ എ . എം . ആരിഫ് , പ്രഗത്ഭ ഹൃദയ ശസ്ത്രക്രിയ വിദക്തനായ ഡോക്ടർ ഓ .മുഹമ്മദ് നജീബ് , ഡോ . ഹസ്സൻ കോയ , ഡോ .റുക്‌സാന ഭായ് ,ഡോ . ഫാത്തിമ , കെ .എസ . ഇ . ബി .ചീഫ് എഞ്ചിനീയർ ( റിട്ട ) അബ്ദുൽ റഹ്‌മാൻ സേട്ട് തുടങ്ങിയ പ്രഗത്ഭർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ് .
സമീപ പ്രദേശങ്ങളിൽ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ തള്ളിക്കയറ്റവും ,തൊട്ടു അടുത്തു തന്നെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ആരംഭിച്ചപ്പോൾ കുട്ടികളുടെ എണ്ണം ക്രമാധീതമായ് കുറയുകയും 2019 ൽ കുട്ടികളുടെ എണ്ണം വെറും 17 ആവുകയും സ്കൂൾ അനാഥായകരം ആവുകയും ചെയ്തു.ഈ ഒരു അവസ്ഥയിൽ സ്കൂൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വിദ്യാലയം പൂട്ടുന്നതിനായുള്ള നിയമ നടപടികൾ മാനേജിന്റ് ആരംഭിച്ചു
വിദ്യാഭ്യാസ രംഗത്തു വർഷങ്ങളുടെ പാരമ്പര്യമുള്ള ആലപ്പുഴയിലെ '''ലജ്‌നത്തുൽ മുഹമ്മദിയ''' വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  പ്രാധാന്യം കണക്കിൽ എടുത്തുകൊണ്ട്  വൈ എം എം എ സ്കൂളിനെ 2019 ൽ ഏറ്റെടുക്കുകയും സ്കൂൾ ലജ്‌നത്തുൽ മുഹമ്മദിയ എൽ പി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ലജ്‌നത്തുൽ മുഹമ്മദിയയുടെ പ്രസിഡന്റ് ആയ '''ജനാബ് എ എം നസീർ''' ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ . അദ്ദേഹവും വൈ എം എം എ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് .
പുതിയ മാനേജ്മെന്റ് ന്റെ കീഴിൽ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിച്ചു കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്ന വിധത്തിൽ അക്കാദമിക പ്രവർത്തനങ്ങളെ സാമന്യയിപ്പിക്കുകയും ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളിലും എത്തിക്കുക എന്ന മഹത്തായ ലഷ്യവുമായി 17 കുട്ടികളിൽ നിന്നും എൽ കെ ജി തലം മുതൽ എൽ പി വരെ 350 ൽ പരം കുട്ടികളുമായി ഈ വിദ്യാലയം മുന്നോട്ടുള്ള കുതിപ്പിലാണ് .
== ഭൗതികസൗകര്യങ്ങൾ ==
ആലപ്പുഴ സക്കറിയ ബസാറിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ ഉണ്ട്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്ന രീതിയിലും , കുട്ടികൾക്കു മാനസിക ഉല്ലാസം നൽകുന്ന രീതിയിലും ഉള്ള കാറ്റും വെളിച്ചവും നിറഞ്ഞ അന്തരീക്ഷത്തോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ എൽ . എം . എൽ . പി . എസിന്റെ പ്രത്യേകതയാണ്.
ഇതിനോട് ചേർന്ന് അൺ എയ്ഡഡ് ആയി പ്രീ പ്രൈമറി സ്കൂൾ കൂടി ഉണ്ട് .ക്ലാസ് ലൈബ്രറി,പ്രൊജക്ടർ റൂം,കംപ്യൂട്ടർ ലാബ്,എന്നിവയും ഉണ്ട്.
ആവശ്യത്തിന് ടോയ്‌ലറ്റുകൾ,യൂറിനലുകൾ,വൃത്തിയുള്ള അടുക്കള,പൂന്തോട്ടം,അടുക്കളത്തോട്ടം ,ഊണുമുറി,ശുദ്ധമായ കുടിവെള്ളം,ശുദ്ധവെള്ളം ലഭിക്കുന്ന കിണർ,കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും ഉണ്ട്.
കുട്ടികളുടെ സാമ്പത്തിക പരിസ്ഥിതിയും പോക്കുവരവും  പരിഗണിച്ചു കൊണ്ട് തന്നെ ലജ്നത്ത് മാനേജ്മെന്റ് സൗജന്യമായി സ്കൂൾ ബസ് അനുവദിച്ചിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
#സിസ്റ്റർ .എ.പി.മറിയാമ്മ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | <nowiki>{{#multimaps:9.493030477779799, 76.32625702824099[zoom=13}}</nowiki>
|}
{{#multimaps:9.493030477779799, 76.32625702824099 |zoom=18}}#ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (5 min ).
<nowiki>#</nowiki> ആലപ്പുഴ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (9min ).
<nowiki>#</nowiki> ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം (8min ).


{{Infobox AEOSchool
{{Infobox AEOSchool
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1370101" എന്ന താളിൽനിന്ന് ശേഖരിച്ചത്