"ജി.യു.പി.എസ്.കോങ്ങാട്/ ഗണിത ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
'''സ്വാതന്ത്ര്യദിനാഘോഷം - ദേശീയ പതാക നിർമ്മാണം''' | '''സ്വാതന്ത്ര്യദിനാഘോഷം - ദേശീയ പതാക നിർമ്മാണം''' | ||
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ ദേശീയപതാകയിലെ ഗണിതത്തെ പറ്റി കുട്ടികൾ മനസ്സിലാക്കി . ദേശീയ പതാകയിലെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3:2, അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം 24 തുടങ്ങിയ ആശയങ്ങൾ കുട്ടികൾ ഗ്രഹിച്ചു. പതാക വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ കുട്ടികൾ വളരെ ആവേശപൂർവം ഏറ്റെടുത്ത് പതാക നിർമ്മിച്ചു. | സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ ദേശീയപതാകയിലെ ഗണിതത്തെ പറ്റി കുട്ടികൾ മനസ്സിലാക്കി . ദേശീയ പതാകയിലെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3:2, അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം 24 തുടങ്ങിയ ആശയങ്ങൾ കുട്ടികൾ ഗ്രഹിച്ചു. പതാക വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ കുട്ടികൾ വളരെ ആവേശപൂർവം ഏറ്റെടുത്ത് പതാക നിർമ്മിച്ചു. | ||
'''ഓണപ്പൂക്കളം''' | '''ഓണപ്പൂക്കളം''' |
14:57, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
ഗൂഗോൾ
കൗതുകങ്ങളും, കുസൃതികളും, മാന്ത്രിക വിദ്യകളും അടങ്ങിയതാണ് ഗണിതശാസ്ത്രം. കളികളിലൂടെ കാര്യം പറഞ്ഞ് കണക്കിന്റെ വിസ്മയ ലോകത്തേക്ക് നയിച്ചാൽ ഗണിതം കുട്ടികൾക്ക് വിസ്മയ ചെപ്പ് ആയി മാറുന്നു. ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയ്യകൾ ലളിതമായി ചെയ്യാനുള്ള പ്രവർത്തനങ്ങളും അതിലൂടെ ശാസ്ത്രീയ അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളും ഗണിതശാസ്ത്രക്ലബ്ബ് ഏറ്റെടുത്ത് നടപ്പിലാക്കുന്നു. ഗണിത ശാസ്ത്ര പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഗണിതശാസ്ത്രത്തോടു താല്പര്യം വളർത്തുന്നതിനായി ഗണിത മത്സരങ്ങൾ, ഗണിത പസിലുകൾ, ജ്യാമിതീയ നിർമ്മിതികൾ , മാന്ത്രിക ചതുരം, ഗണിത പതിപ്പ്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുന്നു.
ഈ വർഷത്തെ പ്രവർത്തനങ്ങൾ
17 .07.2021ന് ഗൂഗോളിന്റെ (ഗണിത ക്ലബ്) കവാടത്തിൽ ഇങ്ങനെ ഒരു ബോർഡുമായി ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഭാഷാധ്യാപികയും എഴുത്തുകാരിയും സർവോപരി വിദ്യാലയത്തിലെ പൂർവ വിദ്യാർഥിനിയുമായ പറളി AEO ശ്രീമതി പി. ബിന്ദു ടീച്ചറാണ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. സുരേഷ് മാസ്റ്റർ ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 90ലധികം കുട്ടികൾ ഗൂഗിൾമീറ്റിൽ പങ്കെടുത്തു. കണക്കിലെ കളികളിലേക്കും കളകളാരവങ്ങളിലേക്കും കുട്ടികളുടെ കൈ പിടിച്ച് ആനയിച്ച ശ്രീ..സി.സി.ജയശങ്കർ മാഷ് ആദ്യ ക്ലാസ് നയിച്ചു. രാമാനുജൻ സംഖ്യയിലെ അക്കങ്ങളുടെ വിവിധ വ്യാഖ്യാനങ്ങൾ കുട്ടികൾ കണ്ടെത്തി അവതരിപ്പിച്ചു...:
ശ്രീമതി ഇ.എം. ഗീത ടീച്ചർ തന്റെ ആശംസാപ്രസംഗത്തിൽ യുക്തിചിന്തയെ കുറിച്ച് ഊന്നി പറഞ്ഞു. ഗണിത ക്ലബ്ബ് കൺവീനർ ശ്രീമതി: ഗീതാകുമാരി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ SRG കൺവീനർ രമണി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.ഗണിത പ്രാർഥനയും ഗണിതപ്പാട്ടുകളും കുഞ്ഞു പസിലുകളും അവതരിപ്പിച്ച് കുട്ടികൾ ചടങ്ങ് ആകർഷകമാക്കി. ക്ലാസ് ആസ്പദമാക്കിയുള്ള ചോദ്യത്തിന് ഉത്തരം നൽകുന്നവർക്ക് സമ്മാനവും ഏർപ്പെടുത്തി.. ക്ലബിന്റെ അടുത്ത യോഗത്തിൽ പുതിയ ഒരതിഥിയെ പരിചയപ്പെടുത്താനും ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ചിത്രം
സ്വാതന്ത്ര്യദിനാഘോഷം - ദേശീയ പതാക നിർമ്മാണം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ ദേശീയപതാകയിലെ ഗണിതത്തെ പറ്റി കുട്ടികൾ മനസ്സിലാക്കി . ദേശീയ പതാകയിലെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 3:2, അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം 24 തുടങ്ങിയ ആശയങ്ങൾ കുട്ടികൾ ഗ്രഹിച്ചു. പതാക വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ കുട്ടികൾ വളരെ ആവേശപൂർവം ഏറ്റെടുത്ത് പതാക നിർമ്മിച്ചു.
ഓണപ്പൂക്കളം
ഈ കോവിഡ് കാലത്തും കുട്ടികൾക്ക് മനോഹരമായ ഓണപ്പൂക്കളം തീർക്കാൻ ഗണിത ക്ലബ്ബ് അവസരം കൊടുത്തു. അത് കുട്ടികൾ ഭംഗിയായി ഏറ്റെടുക്കുകയും ഓണപ്പൂക്കളം പേപ്പറിൽ വർണ്ണ മനോഹരമായി വരയ്ക്കുകയും ചെയ്തു.
വേണുമാഷോടൊപ്പം
ഗൂഗോൾ ഗണിത ക്ലബ്ബിന്റെ ഭാഗമായി 28/9/2021ന് പ്രശസ്ത ഗണിതാധ്യാപകനും Retd DEO യും സാമൂഹ്യ പ്രവർത്തകനുമായ വേണു പുഞ്ചപ്പാടം എന്നറിയപ്പെടുന്ന വേണുമാഷ് യു. പി കുട്ടികളുമായി സംവദിച്ചു. ഭിന്നസംഖ്യകളിൽ ഊന്നൽ നൽകിക്കൊണ്ട് സംഖ്യകളെകുറിച്ച് അദ്ദേഹം നടത്തിയ അവതരണം രസകരവും കുട്ടികൾക്ക് വളരെ പ്രയോജനകരവുമായി. ടെലഗ്രാമിലെ വീഡിയോചാറ്റ് വഴി നടന്ന പരിപാടിയിൽ 200 ൽ കൂടുതൽ കുട്ടികൾ പങ്കാളികളായി.
ഗണിത പതിപ്പ്
ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഡിസംബർ 22 കുട്ടികൾ ഗണിത പതിപ്പ് തയ്യാറാക്കി. മികച്ച പതിപ്പ് ക്ലബ്ബ് കണ്ടെത്തുകയും അവരെ അനുമോദിക്കുകയും ചെയ്തു.
5A യിലെ സാവേദ്,6D യിലെ അനന്യ,6F ലെ ഫാത്തിമ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മാത് സ് ടാലന്റ് സെർച്ച്