"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
‘ദൈവദാസൻ’ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിന്റെ ജ്ഞാനപൂർവകമായ ദർശനത്തിൽ നിന്ന് പിറവിയെടുത്ത സെന്റ് മേരീസ്ഹയർസെക്കൻഡറി സ്കൂൾ എട്ട് പതിറ്റാണ്ടുകളായി അക്കാദമിക മികവിന്റെമാതൃകയാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം പൗരാണികതയുടെ ഘനഗാംഭീര്യത്തിലും ആധുനികതയുടെ ഗരിമയിലും മറ്റ് ഇന്ത്യൻ നഗരങ്ങളേക്കാൾ പിന്നിലല്ല. അനന്തപുരി എന്ന പേര് തന്നെ നഗരത്തിന്റെ പ്രാചീനതയെ സൂചിപ്പിക്കുന്നു. അനന്തപുരിയുടെ തിലകക്കുറിയായും, നഗരത്തിന്റെ ഹൃദയത്തുടിപ്പായും പരിലസിക്കുന്ന സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ഇപ്പോൾ (82ാം വർഷം) നിറവിലാണ്. | |||
യു.പി., ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നിവയിലായി പന്ത്രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ, 211 ഡിവിഷനുകൾ, 295 അധ്യാപകർ, 10 കാര്യാലയ പ്രവർത്തകർ, 60 ഇതരജീവനക്കാർ എന്നിവർ അടങ്ങുന്നതാണ് പട്ടം സെന്റ് മേരീസ് മഹാവിദ്യാലയം. സംഖ്യാബലം, അച്ചടക്കം, പഠനനിലവാരം, സ്വച്ഛ് ക്യാമ്പസ് എന്നിവയിൽ കേരളത്തിലെ ഗവൺമെന്റ് /എയ്ഡഡ് മേഖലയിൽ ഏഷ്യയിലെതന്നെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് പട്ടം സെന്റ് മേരീസ്. | |||
എൺപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1940-ൽ ഓലമേഞ്ഞതും ഓടിട്ടതുമായ കെട്ടിടങ്ങളുമായി പർണശാലപോലെ പവിത്രത ജനിപ്പിക്കുന്ന തനി ഗ്രാമീണതയുടെ ശാലീനതയിലാണ്, ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി ‘ജ്ഞാനത്തിന്റെ സിംഹാസനം’ എന്ന ലക്ഷ്യം മുൻനിർത്തി ഈ കലാലയം സ്ഥാപിച്ചത്. 1939-ൽ മാർ ഈവാനിയോസ് പിതാവ്, ഒരു പള്ളിക്കൂടം തുടങ്ങാനുള്ള താത്പര്യത്തോടെ അന്നത്തെ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരെ സമീപിച്ചു. | എൺപത്തിരണ്ട് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1940-ൽ ഓലമേഞ്ഞതും ഓടിട്ടതുമായ കെട്ടിടങ്ങളുമായി പർണശാലപോലെ പവിത്രത ജനിപ്പിക്കുന്ന തനി ഗ്രാമീണതയുടെ ശാലീനതയിലാണ്, ഭാഗ്യസ്മരണാർഹനായ ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി ‘ജ്ഞാനത്തിന്റെ സിംഹാസനം’ എന്ന ലക്ഷ്യം മുൻനിർത്തി ഈ കലാലയം സ്ഥാപിച്ചത്. 1939-ൽ മാർ ഈവാനിയോസ് പിതാവ്, ഒരു പള്ളിക്കൂടം തുടങ്ങാനുള്ള താത്പര്യത്തോടെ അന്നത്തെ തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരെ സമീപിച്ചു. | ||