"ജൈവ ക‍ൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പത്തിയൂർ പഞ്ചായത്തിലെ കൃഷി ഓഫീസറുടെ സഹായത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തൈകൾ നട്ട് വെള്ളം ഒഴിച്ചു. ഒരാഴ്ചയ്ക്കു ശേഷം കടലപ്പിണ്ണാക്ക് , പച്ചച്ചാണകം , വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വലിയ വീപ്പയിൽ ജൈവ സ്ലറി തയ്യാറാക്കി വച്ചു. രണ്ടാഴ്ച കഴിഞ്ഞ പ്പോൾ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചു കൊടുത്തു. ദിവസവും കുട്ടികൾ ജലസേചനം നടത്തി. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ചേർത്ത് ജൈവ കീടനാശിനിയുണ്ടാക്കി കീട നിയന്ത്രണം നടത്തി. 45 ദിവസം പ്രായമായപ്പോൾ വിളവെടുപ്പ് നടത്തി. വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. കുട്ടികളുടെ പങ്കാളിത്തം നല്ല വിളവ് ലഭിയ്ക്കുന്നതിന് കാരണമായി.  സ്ക്കൂളിലെ കൃഷിരീതി മനസ്സിലാക്കി അവർ വീടുകളിൽ കൃഷി ആരംഭിച്ചു. ഇങ്ങനെ കൃഷി ചെയ്തതിന്റെ ഫലമായി കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

'''<big>ചിത്രശാല</big>'''
[[പ്രമാണം:36053 jaivam1.jpg|ലഘുചിത്രം|270x270ബിന്ദു]]
[[പ്രമാണം:36053 jaivamj5.jpg|ഇടത്ത്‌|ലഘുചിത്രം|256x256ബിന്ദു]]
[[പ്രമാണം:36053 jaivam9.jpg|ലഘുചിത്രം]]
[[പ്രമാണം:36053 jaivam6.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]]
[[പ്രമാണം:36053 jaivam10.jpg|ഇടത്ത്‌|ലഘുചിത്രം|236x236ബിന്ദു]]
[[പ്രമാണം:36053 jaivam8.jpg|നടുവിൽ|ലഘുചിത്രം|245x245ബിന്ദു]]
[[പ്രമാണം:36053 jaivam2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:36053 jaivam3.jpg|ലഘുചിത്രം|237x237ബിന്ദു]]
[[പ്രമാണം:36053 jaivamJ2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:36053 jaivam 4.jpg|നടുവിൽ|ലഘുചിത്രം|242x242ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-01-11 at 4.41.59 PM.jpg|ലഘുചിത്രം]]
[[പ്രമാണം:36053 jalam1.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]]

06:33, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

പത്തിയൂർ പഞ്ചായത്തിലെ കൃഷി ഓഫീസറുടെ സഹായത്തോടു കൂടി  എൻ.ആർ.പി.എം . ഹൈസ്ക്കൂളിൽ ഒരു ജൈവ പച്ചക്കറിത്തോട്ടം നിർമ്മിച്ചു. കുട്ടികളിൽ കൃഷി ചെയ്യാനുള്ള താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും , ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും , സ്വയം പര്യാപ്തതയിൽ എത്തുന്നതിനും ഉള്ള മനോഭാവം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ആരംഭിച്ചത്.

ആദ്യമായി സ്ക്കൂൾ കോമ്പൗണ്ടിൽ നല്ല വെയിൽ കിട്ടുന്ന സ്ഥലം തെരഞ്ഞെടുത്തു. ഒരു കൂട്ടം അദ്ധ്യാപകരും , വിദ്യാർത്ഥികളും ചേർന്ന് നിലം കിളച്ചൊരുക്കി കുമ്മായവും ചാണകപ്പൊടിയും , വേപ്പിൻപിണ്ണാക്കും ചേർത്തിളക്കി കൃഷിക്കനു യോജ്യമാക്കി. ഒരാഴ്ചയ്ക്കു ശേഷം കൃഷി ഭവനിൽ പച്ചക്കറി തൈകൾ വന്നു എന്നറിയിച്ചു. വഴുതന , വെണ്ട, പടവലം , പാവൽ, പയർ, തക്കാളി, മുളക് എന്നിവയുടെ ഒരു മാസം പ്രായമായ തൈകൾ അവിടെ പോയി ശേഖരിച്ചു.

അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തൈകൾ നട്ട് വെള്ളം ഒഴിച്ചു. ഒരാഴ്ചയ്ക്കു ശേഷം കടലപ്പിണ്ണാക്ക് , പച്ചച്ചാണകം , വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വലിയ വീപ്പയിൽ ജൈവ സ്ലറി തയ്യാറാക്കി വച്ചു. രണ്ടാഴ്ച കഴിഞ്ഞ പ്പോൾ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഒഴിച്ചു കൊടുത്തു. ദിവസവും കുട്ടികൾ ജലസേചനം നടത്തി. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ചേർത്ത് ജൈവ കീടനാശിനിയുണ്ടാക്കി കീട നിയന്ത്രണം നടത്തി. 45 ദിവസം പ്രായമായപ്പോൾ വിളവെടുപ്പ് നടത്തി. വിളവെടുത്ത പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചു. കുട്ടികളുടെ പങ്കാളിത്തം നല്ല വിളവ് ലഭിയ്ക്കുന്നതിന് കാരണമായി.  സ്ക്കൂളിലെ കൃഷിരീതി മനസ്സിലാക്കി അവർ വീടുകളിൽ കൃഷി ആരംഭിച്ചു. ഇങ്ങനെ കൃഷി ചെയ്തതിന്റെ ഫലമായി കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ചിത്രശാല

"https://schoolwiki.in/index.php?title=ജൈവ_ക‍ൃഷി&oldid=1322961" എന്ന താളിൽനിന്ന് ശേഖരിച്ചത്