"ജി എൽ പി എസ് മെച്ചന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (ചരിത്രം തിരുത്തൽ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മെച്ചന പ്രദേശത്തിന്റെ ചരിത്രം | ||
തെക്കേ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പേരാമ്പ്ര ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻമാരുടെയും കൂത്താളി നായൻമാരുടെയും ജൻമ പ്രദേശങ്ങളായിരുന്നു. പള്ളിക്കുന്ന് ഭാഗം കൂത്താളി നായൻമാർക്കും കോട്ടത്തറ, മെച്ചന, വെണ്ണിയോട്, തെക്കും തറ തുടങ്ങിയ പ്രദേശങ്ങൾ അവിഞ്ഞാട്ട് നായൻമാർക്കും ജൻമാവകാശം ഉള്ളതായിരുന്നു. ഇവിടങ്ങളിൽ സ്ഥലത്തിന്റെ പാട്ടം പിരിക്കുന്നതും അതാത് സ്ഥലത്ത് ജൻമാവകാശം ഉള്ളവരായിരുന്നു. | |||
വർഷത്തിൽ ഒരു തവണ (ഫെബ്രുവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിലായി ) അവർ സ്ഥലങ്ങളുടെ പാട്ടം പിരിക്കുന്നതിനായി വരുമായിരുന്നു. മെച്ചന പ്രദേശത്ത് പാട്ട പിരിവിന് അവകാശമുള്ള അവിഞ്ഞാട്ട് നായൻ മാർ മെച്ചന പ്രദേശത്ത് താമസിക്കുകയും തിരിച്ചു പോകുമ്പോൾ പാത്തിക്കൽ രാമൻ നായരെ കാര്യക്കാരനായി ചുമതലപ്പെടുത്തുകയും ചെയ്തു.. അവിഞ്ഞാട്ടു നായൻ മാർ പേരാമ്പ്രയിൽ അറയിൽ വച്ചു പ്രാർത്ഥിച്ചിരുന്ന ദേവിയെ മെച്ചന വരുമ്പോൾ ആരാധിച്ചു പ്രാർത്ഥിക്കുന്നതിനു വേണ്ടിയും അതിനാവശ്യമായ കർമ്മങ്ങൾക്ക് നേതൃത്വം നൽക്കുന്ന ബ്രാഹ്മണർക്ക് താമസിക്കുന്നതിനായി ഒരു ഇല്ലം പണിയിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ ആരാധനാലയം അറയിൽ ഭഗവതി ക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടു.തങ്ങളുടെ കാര്യക്കാരനായ പാത്തിക്കൽ രാമൻ നായർക്ക് മുക് ലിയാർ പദവി ലഭിക്കുകയും മുഖ്യ നാട്ടുപ്രമാണിയായി പിൽക്കാലത്ത് മാറുകയും ചെയ്തു. അറയിൽ ഭഗവതി ക്ഷേത്രത്തിന്റെ നടത്തിപ്പധികാരം പാത്തിക്കൽ രാമൻ നായരുടെ നേതൃത്വത്തിലുമായിരുന്നു. പിൽക്കാലത്ത് പാട്ട പിരിവ് വ്യവസ്ഥ സർക്കാർ എടുത്തു കളയുകയും അവകാശം കുടിയാൻ മാർക്ക് ലഭ്യമാക്കുകയും ചെയ്തു.'മെച്ചന' എന്ന പേരിലേക്ക് ..... | |||
പേരാമ്പ്ര പ്രദേശം ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻ മാർ ദേവിയെ മച്ചിൽ അറയിൽ വച്ച് ആരാധിച്ചു വന്നിരുന്നു. ജൻമാവകാശത്തിന്റെ ഭാഗമായി അവർ പ്രദേശത്ത് താമസിച്ച സമയത്ത് മച്ചിൽ അറയിൽ വച്ച് ദേവിയെ ആരാധിച്ചിരുന്നതിനാലും ആരാധനയ്ക്കുള്ള സൗകര്യം ഈ പ്രദേശത്ത് ഒരുക്കിയതിനാലും ' മെച്ചന' എന്ന പേര് വന്നു എന്ന് കരുതപ്പെടുന്നു.വിദ്യാഭ്യാസ ചരിത്രത്തിലൂടെ........ | |||
മെച്ചന ഗവ: എൽ.പി.സ്കൂൾ ആരംഭിച്ചത് 1998-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായിട്ടാണ് മുൻകാലങ്ങളിൽ ഈ പ്രദേശത്തു താമസിച്ചിരുന്നവരും വിദ്യാഭ്യാസത്തിനായി മാരാർ എൽ.പി.സ്കൂൾ കുപ്പാടിത്തറയെ ആശ്രയിച്ചു. പിൽക്കാലത്ത് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഈ നടപടി മെച്ചനവാസികളുടെ വിദ്യാഭ്യാസം വിപുലീകരിക്കുന്നതിൽ വളരെയധികം സഹായകമാവുകയും ചെയ്തു.നിലവിൽ 68 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ എൽ.പി സ്കൂൾ അസൗകര്യങ്ങളുടെ നടുവിലും അക്കാദമിക നിലവാരത്തിൽ ഒരിഞ്ചുപോലും പിന്നോക്കം പോവാതെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി കൊണ്ട് മുന്നേറുന്നു. |
12:06, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മെച്ചന പ്രദേശത്തിന്റെ ചരിത്രം
തെക്കേ വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പേരാമ്പ്ര ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻമാരുടെയും കൂത്താളി നായൻമാരുടെയും ജൻമ പ്രദേശങ്ങളായിരുന്നു. പള്ളിക്കുന്ന് ഭാഗം കൂത്താളി നായൻമാർക്കും കോട്ടത്തറ, മെച്ചന, വെണ്ണിയോട്, തെക്കും തറ തുടങ്ങിയ പ്രദേശങ്ങൾ അവിഞ്ഞാട്ട് നായൻമാർക്കും ജൻമാവകാശം ഉള്ളതായിരുന്നു. ഇവിടങ്ങളിൽ സ്ഥലത്തിന്റെ പാട്ടം പിരിക്കുന്നതും അതാത് സ്ഥലത്ത് ജൻമാവകാശം ഉള്ളവരായിരുന്നു.
വർഷത്തിൽ ഒരു തവണ (ഫെബ്രുവരി, മാർച്ച് , ഏപ്രിൽ മാസങ്ങളിലായി ) അവർ സ്ഥലങ്ങളുടെ പാട്ടം പിരിക്കുന്നതിനായി വരുമായിരുന്നു. മെച്ചന പ്രദേശത്ത് പാട്ട പിരിവിന് അവകാശമുള്ള അവിഞ്ഞാട്ട് നായൻ മാർ മെച്ചന പ്രദേശത്ത് താമസിക്കുകയും തിരിച്ചു പോകുമ്പോൾ പാത്തിക്കൽ രാമൻ നായരെ കാര്യക്കാരനായി ചുമതലപ്പെടുത്തുകയും ചെയ്തു.. അവിഞ്ഞാട്ടു നായൻ മാർ പേരാമ്പ്രയിൽ അറയിൽ വച്ചു പ്രാർത്ഥിച്ചിരുന്ന ദേവിയെ മെച്ചന വരുമ്പോൾ ആരാധിച്ചു പ്രാർത്ഥിക്കുന്നതിനു വേണ്ടിയും അതിനാവശ്യമായ കർമ്മങ്ങൾക്ക് നേതൃത്വം നൽക്കുന്ന ബ്രാഹ്മണർക്ക് താമസിക്കുന്നതിനായി ഒരു ഇല്ലം പണിയിക്കുകയും ചെയ്തു. പിൽക്കാലത്ത് ഈ ആരാധനാലയം അറയിൽ ഭഗവതി ക്ഷേത്രം എന്ന പേരിൽ അറിയപ്പെട്ടു.തങ്ങളുടെ കാര്യക്കാരനായ പാത്തിക്കൽ രാമൻ നായർക്ക് മുക് ലിയാർ പദവി ലഭിക്കുകയും മുഖ്യ നാട്ടുപ്രമാണിയായി പിൽക്കാലത്ത് മാറുകയും ചെയ്തു. അറയിൽ ഭഗവതി ക്ഷേത്രത്തിന്റെ നടത്തിപ്പധികാരം പാത്തിക്കൽ രാമൻ നായരുടെ നേതൃത്വത്തിലുമായിരുന്നു. പിൽക്കാലത്ത് പാട്ട പിരിവ് വ്യവസ്ഥ സർക്കാർ എടുത്തു കളയുകയും അവകാശം കുടിയാൻ മാർക്ക് ലഭ്യമാക്കുകയും ചെയ്തു.'മെച്ചന' എന്ന പേരിലേക്ക് .....
പേരാമ്പ്ര പ്രദേശം ആസ്ഥാനമായുള്ള അവിഞ്ഞാട്ട് നായൻ മാർ ദേവിയെ മച്ചിൽ അറയിൽ വച്ച് ആരാധിച്ചു വന്നിരുന്നു. ജൻമാവകാശത്തിന്റെ ഭാഗമായി അവർ പ്രദേശത്ത് താമസിച്ച സമയത്ത് മച്ചിൽ അറയിൽ വച്ച് ദേവിയെ ആരാധിച്ചിരുന്നതിനാലും ആരാധനയ്ക്കുള്ള സൗകര്യം ഈ പ്രദേശത്ത് ഒരുക്കിയതിനാലും ' മെച്ചന' എന്ന പേര് വന്നു എന്ന് കരുതപ്പെടുന്നു.വിദ്യാഭ്യാസ ചരിത്രത്തിലൂടെ........
മെച്ചന ഗവ: എൽ.പി.സ്കൂൾ ആരംഭിച്ചത് 1998-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായിട്ടാണ് മുൻകാലങ്ങളിൽ ഈ പ്രദേശത്തു താമസിച്ചിരുന്നവരും വിദ്യാഭ്യാസത്തിനായി മാരാർ എൽ.പി.സ്കൂൾ കുപ്പാടിത്തറയെ ആശ്രയിച്ചു. പിൽക്കാലത്ത് ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഈ നടപടി മെച്ചനവാസികളുടെ വിദ്യാഭ്യാസം വിപുലീകരിക്കുന്നതിൽ വളരെയധികം സഹായകമാവുകയും ചെയ്തു.നിലവിൽ 68 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ എൽ.പി സ്കൂൾ അസൗകര്യങ്ങളുടെ നടുവിലും അക്കാദമിക നിലവാരത്തിൽ ഒരിഞ്ചുപോലും പിന്നോക്കം പോവാതെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകി കൊണ്ട് മുന്നേറുന്നു.