"ഗവ. എൽ പി സ്കൂൾ പുതിയവിള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36408 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1215350 നീക്കം ചെയ്യുന്നു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(36408 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1215350 നീക്കം ചെയ്യുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
===പരിസ്ഥിതി ക്ലബ് .===
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ, നോട്ടീസ്, പ്ലക്കാർഡ്, എന്നിവ തയ്യാറാക്കി പ്രദർശിപ്പിക്കാറുണ്ട്. ശുചിത്വം, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ സ്കൂളിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
===ഗണിത ക്ലബ്===
ഒരോ വീടുകളിലും ഗണിതമൂല സജ്ജീകരിക്കുന്നതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യുന്നുണ്ട്. ഗണിത ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങളും ജീവചരിത്ര രചനകളും ഉൾപ്പെടുത്തിയ ചാർട്ട്, ഗണിത പാറ്റേൺ, ഗണിത കിറ്റ്, സംഖ്യാ ചക്രം എന്നിവ ഒരോ ക്ലാസിലും സജ്ജീകരിച്ചിട്ടുണ്ട്.
===ഇംഗ്ലീഷ് ക്ലബ്===
ഹലോ ഇംഗ്ലീഷ് ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ ക്ലാസുകളിൽ നടത്താറുണ്ട്. Riddle, Puzzle, വായനാ കാർഡ് എന്നിവ ക്ലബുകാരുടെ നേതൃത്വത്തിൽ നിർമിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുകയും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുകയും ചെയ്യാറുണ്ട്.
===വിദ്യാരംഗം===
കവികളുടെ ചിത്രങ്ങൾ, ജീവചരിത്രങ്ങൾ ഇവ തയ്യാറാക്കുകയും ആൽബം നിർമിക്കുകയും ചെയ്യുന്നു. കവിയരങ്ങുകൾ, ബാലസഭ, പതിപ്പ് നിർമ്മാണം, ദിനാചരണങ്ങൾ, കവിതാമത്സരങ്ങൾ, ഇവ സാഹിത്യക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
===ആരോഗ്യ ക്ലബ്===
ശുചിത്വ ക്ലബും ആരോഗ്യക്ലബും സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ശുചിത്വ ശീലങ്ങളെപ്പറ്റിയും ആരോഗ്യകരമായ ജീവിത രീതിയെപ്പറ്റിയും പ്രശസ്ത വ്യക്തികളുടെ ക്ലാസുകൾ നൽകാറുണ്ട്. ദിനാചരണ പ്രവത്തനങ്ങളിലും പരിസര ശുചീകരണത്തിലും ക്ലബ് മുൻതൂക്കം നൽകുന്നു. പ്രഥമ ശുശ്രൂഷയ്ക്കാവശ്യമായ വസ്തുക്കൾ സ്കൂളിൽ സജ്ജമാണ്.
===സുരക്ഷ ക്ലബ്===
ക്ലാസ് റൂമുകളും പരിസരവും ക്ലബിന്റെ മേൽനോട്ടത്തിൽ MPTA യുമായി ചേർന്ന് വൃത്തിയാക്കും. സുരക്ഷാ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ ക്ലാസ് മുറികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറികൾ സാനിറ്റൈസ് ചെയ്യുകയും സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു.
214

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1104753...1215362" എന്ന താളിൽനിന്ന് ശേഖരിച്ചത്