"എ.എൽ.പി.എസ്.കീഴാറ്റൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം എന്ന താൾ [[എ.എൽ.പി.എസ്.കീഴാറ്റൂർ/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌...)
 
(വ്യത്യാസം ഇല്ല)

10:26, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

ഞൊടിയിടയിലാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത് . കാലത്തിനൊത്ത് കോലം കെട്ടാൻ നമ്മളും പ്രതിജ്ഞാബദ്ധരാണ് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം ഇതിന്റെ തുടക്കം ആണ് . പൊതുവിദ്യാലയങ്ങൾ നാടിന്റെ ആവശ്യമാണെന്ന് നമുക്കറിയാം . ഇന്ന് 27 - 01 -2017 വെള്ളിയാഴ്ച്ച കിഴാറ്റൂരിലെ നല്ലവരായ നാട്ടുകാരും പൂർവ വിദ്യാർത്ഥികളും മുൻ അധ്യാപകരും വിവിധ ക്ലബ്ബ് ഭാരവാഹികളും പി ടി എ , എം ടി എ അംഗങ്ങളും ജനപ്രതിനിധികളും അടക്കം പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനസ്സുകൾ വിദ്യാലയത്തിന്റെ മുറ്റത്ത് ഒത്ത് കൂടി ഒറ്റ മനസ്സോടെ പ്രതിജ്ഞ ചൊല്ലി . ഇന്ന് മുതൽ നാം ഒറ്റക്കെട്ടോടെ വിദ്യാലയത്തിന്റെ മികവിനായി പ്രവർത്തിക്കുമെന്നും തലമുറകൾക്ക് അക്ഷരം പകർന്ന് നൽകിയ നമ്മുടെ വിദ്യാലയം സംരക്ഷിക്കുമെന്നും ഒരേ മനസ്സോടെ പ്രഖ്യാപിച്ചാണ് പിരിഞ്ഞത് . പരിപാടിയുടെ ഭാഗമായി വാർഡ് മെമ്പർ ശ്രീമതി രമാദേവി ടീച്ചർ സ്‌കൂൾ സന്ദർശിച്ചു .ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനത്തിന്റെ ഭാഗമായി നെഹ്‌റു ക്ലബ്ബിന്റെ വക 30 സ്റ്റീൽ ഗ്ലാസ്സ് പി ടി എ പ്രസിഡന്റ് അബ്ദുൽ നാസർ പാറോക്കോടാൻ ഏത് വാങ്ങി .നെഹ്‌റു ക്ലബ്ബിനെ പ്രതിനിധീകരിച്ച് ക്ലബ്ബ് അംഗങ്ങളായ ചന്ദ്രൻ , സഫീർ എന്നിവർ സംബന്ധിച്ചു . സ്‌കൂളിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനയുടെ ഉപയോഗം സ്‌കൂളിൽ നിരോധിച്ചു . സ്‌കൂൾ ലീഡർ മണികണ്ഠന് പെൻസിൽ നൽകി ഹെഡ്മിസ്ട്രസ്സ് ചന്ദ്രിക ടീച്ചർ ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം നടത്തി .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ അണിനിരന്നവർ
നെഹ്‌റു ക്ലബ്ബ് അംഗം സഫീർ പി ടി എ പ്രസിഡന്റ് അബ്ദുൽ നാസർ പാറോക്കോടന് സ്റ്റീൽ ഗ്ലാസ്സ് നൽകുന്നു
വാർഡ് മെമ്പർ ശ്രീമതി രമാദേവി ടീച്ചറം വിജയൻ മാഷും