കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ഹയർസെക്കന്ററി/കോകരിക്കുലാർ കമ്മിറ്റി

കോ-കരിക്കുലാർ ആക്ടിവിറ്റീസ് കമ്മിറ്റി (CCA)

2003 മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സ്കൂൾ പ്രവർത്തനങ്ങളിൽ അക്കാദമികേതര പ്രവർത്തനങ്ങൾ നടക്കുന്നത് CCA യുടെ നേതൃത്വത്തിലാണ്.

പ്രവർത്തനങ്ങൾ

  • പ്ലസ് വൺ കുട്ടികൾക്കുള്ള പ്രവേശനോത്സവം.
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും സ്നേഹോഷ്മളമായ സ്വീകരണം നൽകുന്നു.
  • സ്കൂൾ അസംബ്ലി - ആഴ്ചയിൽ ഒരു  ദിവസം .മികവാർന്ന രീതിയിൽ അസംബ്ലി സംഘടിപ്പിക്കുന്നത് വിവിധ ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത കുട്ടികൾ ആണ് .
     
    ASSEMBLY
  • സ്റ്റാർ സംവിധാനം - വിവിധ രീതിയിൽ ക്ലാസ്സുകളിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കുട്ടികൾക്ക് അദ്ധ്യാപകർ സ്റ്റാർ നൽകുന്നു. ആഴ്ചയിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാങ്ങിയ കുട്ടിക്ക് സ്റ്റാർ ഓഫ് ദ വീക്ക്.
  • ആഴ്ചകൾ തോറും ഗ്രീൻ ക്ലാസ് റൂം അവാർഡ് - പ്ലസ് വൺ ക്ലാസ്സുകളിൽ നിന്നും പ്ലസ് ടു ക്ലാസുകളിൽ നിന്നും ഏറ്റവും മികച്ച ക്ലാസ് മുറികൾക്ക് അധ്യാപകർ ക്ലാസ് റൂം സന്ദർശിച്ച് മാർക്ക് ഇടുകയും ഈ മാർക്കിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഒരു പ്ലസ് വൺ ക്ലാസിനും ഒരു പ്ലസ് ടു ക്ലാസിനും ഗ്രീൻ ക്ലാസ്സും അവാർഡ് നൽകുകയും ചെയ്തു പോരുന്നു
  • ഒരു മാസ ത്തിൽ ഏറ്റവും കൂടുതൽ സ്റ്റാർ വാങ്ങിയാൽ സ്റ്റാർ ഓഫ് ദ മൻത് 2 മാസം തുടർച്ചയായി വാങിയാൽ സൂപ്പർ സ്റ്റാർ 4 മാസം തുടച്ചയായി വാങ്ങിയാൽ മെഗാ സ്റ്റാർ ഒരു വർഷം മുഴുവൻ ഏറ്റവും കൂടുതൽ സ്റ്റാർ വാങ്ങിയവർ സ്റ്റാർ ഓഫ് ദി യർ അവാർഡിന് അർഹയാകും.