ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ഓണാഘോഷം

12:12, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ലഘുചിത്രം ലഘുചിത്രം ലഘുചിത്രം ലഘുചിത്രം അക്കാദമിക വർഷത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക വർഷത്തെ ഒാണാഘോഷം ആഗസ്റ്റ് 25ാം തീയതി വെള്ളിയാഴ്ച വർണാഭമായ രീതിയിൽ സംഘടിപ്പിച്ചു. രാവിലെ 8.30 ന് ഹൗസടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. തുടർന്ന് 10.30 ന് മെഗാതിരുവാതിര സംഘടിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾക്കായി കസേര ചുറ്റൽ , കുപ്പിയിൽ വെള്ളം നിറയ്ക്കൽ , സുന്ദരിക്ക് പൊട്ടു തൊടൽ , കലമടി , വടംവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിദയികൾക്ക് സമ്മാനങ്ങൾ നൽകി. 12. 30 ന് വിഭവ സമൃദ്ധമായ സദ്യ ക്രമീകരിച്ചു. വിദ്യാർത്ഥികൾ , രക്ഷാകർത്താക്കൾ , വിദ്യാലയത്തെ നെഞ്ചോടു ചേർത്തു പിടിക്കുന്ന നല്ലവരായ നാട്ടുകാർ എന്നിവർ സദ്യയിൽ പങ്കു ചേർന്നു. എസ് എം സി , പി റ്റി എ , എം പി റ്റി എ എന്നിവരുടെ നേതൃത്വത്തിൽ അത്തപ്പുൂക്കളം ഒരുക്കി . വിദ്യാർത്ഥികളെ പഴമയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയ ഊഞ്ഞാൽ , പുലികളി , വഹാബലി , വാമനൻ എന്നിവ ആഘോഷത്തിന്റെ പ്രത്യേകതകളായിരുന്നു.

പ്രമാണം:44354 POOVEPOLI 1.jpg
പ്രമാണം:44354 POOVEPOLI 3.jpg
പ്രമാണം:44354 POOVEPOLI 4.jpg
പ്രമാണം:44354 POOVEPOLI 5.jpg