"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 182: വരി 182:
[[പ്രമാണം:19009-MEHANDHI FEST.jpg|ലഘുചിത്രം|617x617ബിന്ദു|MEHANDHI FEST]]
[[പ്രമാണം:19009-MEHANDHI FEST.jpg|ലഘുചിത്രം|617x617ബിന്ദു|MEHANDHI FEST]]
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം  കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
ബലിപെരുന്നാളിനോടനുബന്ധിച്ച് വിദ്യാരംഗം  കലാസാഹിത്യവേദിയും ആർട്സ് ക്ലബ്ബും ചേർന്ന് പെൺകുട്ടികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ചിത്രകലാധ്യാപകൻ കെ സുബൈർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. അലംനി ഹാളിൽ വെച്ച് നടന്ന മത്സരം വിദ്യാരംഗം കൺവീനർ ടി.മമ്മദ് മാസ്റ്റർ,എ.ടി സൈനബ ടീച്ചർ, കെ.ജമീല ടീച്ചർ, വനജ ടീച്ചർ, പി.മുനീർ മാസ്റ്റർ എന്നിവർ നിയന്ത്രിച്ചു.
== '''ആശംസക്കാർഡ് നിർമ്മാണവും അറബിക് ക്വിസും സംഘടിപ്പിച്ചു.''' ==
[[പ്രമാണം:19009-arabic quiz inauguration.png|ലഘുചിത്രം|326x326ബിന്ദു|arabic quiz inauguration]]
[[പ്രമാണം:19009-arabic quiz.png|ഇടത്ത്‌|ലഘുചിത്രം]]
ബലിപെരുന്നാളിനോടനുബന്ധിച്ച്‌ അറബിക് ക്ലബ്ബിന്റെ കീഴിൽ പെരുന്നാൾ ആശംസാ കാർഡ് നിർമ്മാണം, അറബിക് ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പി.മുനീർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ, പി.ജൗഹറ ടീച്ചർ, സി.റംല ടീച്ചർ എന്നിവർ മത്സരങ്ങൾക്ക് നേത്യത്വം നൽകി.
== '''പൊതു വിജ്ഞാന പ്രശ്നോത്തരി ( GK Quiz)വിലയിരുത്തൽ നടത്തി''' ==
[[പ്രമാണം:19009-GK EXAM.png|ലഘുചിത്രം|GK EXAM|287x287ബിന്ദു]]
ജൂൺ മാസത്തിലെ ഓരോ പ്രവർത്തി ദിനത്തിലും നൽകിയ പൊതു വിജ്ഞാന പ്രശ്നോത്തരിയെ അടിസ്ഥാനമാക്കി എ.ടി സൈനബ ടീച്ചർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, ടി.പി റാഷിദ് മാസ്റ്റർ , പി ഹബീബ് മാസ്റ്റർ എന്നിവരടങ്ങുന്ന ടീം  തയ്യാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ടെസ്റ്റ് നടന്നത് . ടി. മമ്മദ് മാസ്റ്റർ, പി.അബ്ദുൽ ജലീൽ മാസ്റ്റർ, എം.പി റംലാബീഗം ടീച്ചർ എന്നിവരുടെ നേത്യത്വത്തിലാണ് ടെസ്റ്റ് നടന്നത് . ഷഹാന ടി -10G, മുഹമ്മദ് സിനാൻ കെ.കെ -10A, നഹീമ ടി-10 G എന്നിവർ സ്കൂൾ തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
== '''വോളിബോൾ പരിശീലനം തുടങ്ങി''' ==
[[പ്രമാണം:19009-VOLLY BALL TRAINING.png|ലഘുചിത്രം|256x256px|VOLLY BALL TRAINING]]
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വോളിബോൾ പരിശീലനം തുടങ്ങി. തെരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അവധി ദിവസങ്ങളിലും പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം  നാലു മണിക്ക് ശേഷവുമായിരിക്കും പരിശിലനം നടക്കുക. കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററാണ് പരിശീലകൻ
== '''ജൂലൈ 5-ഗണിത ശാസത്ര ക്ലബ് ഉദ്ഘാടനം ചെയ്തു''' ==
[[പ്രമാണം:19009-MATHS CLUB INAUGURATION.png|ലഘുചിത്രം|MATHS CLUB INAUGURATION|359x359ബിന്ദു]]
ഈ വർഷത്തെ ഗണിതശാസത്ര  ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹയർ സെക്കണ്ടറി വിഭാഗം ഗണിതാധ്യാപിക ടി.വി ആയിശാബി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
== '''ജൂലൈ 7= സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം  നിർവഹിച്ചു''' ==
[[പ്രമാണം:19009-SS CLUB -INAUGURARION.jpg|ലഘുചിത്രം|369x369ബിന്ദു|SS CLUB -INAUGURARION]]
ഓറിയന്റൽ ഹയർസെക്കൻഡറി സ്‍കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം മലപ്പുറം ജില്ലാ സാമൂഹ്യ ശാസ്ത്രക്ലബ്ബ് കൺവീനർ ശ്രീ ഹമീദലി മാസ്റ്റർ നിർവഹിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്‍ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ പി വി ഹുസൈൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി മമ്മദ് മാസ്റ്റർ,എ ടി സൈനബ ടീച്ചർ, സി ആമിന ടീച്ചർ ,കെ ഷംസുദ്ദീൻ മാസ്റ്റർ, സ്‍കൂൾ ലീഡർ മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ടി പി അബ്‍ദുറഷീദ് മാസ്റ്റർ സ്വാഗതവും സ്‍കൂൾ സാമൂഹ്യ ശാസത്ര ക്ലബ്ബ് അംഗം തമന്ന നന്ദിയും പറഞ്ഞു
== '''ജൂലൈ 11-ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-lk-2023-preliminary camp 1.jpg|ലഘുചിത്രം|407x407ബിന്ദു| '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം''']]
തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കണ്ടറി സ്‍കൂൾ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഐ.ടി കോർഡിനേറ്റർ ടി.കെ അബ്‍ദുൽ റഷീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ടി. അബ്‍ദുൽ റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി ഉപജില്ലാ ഐ.ടി കോർഡിനേറ്റർ പി.ബിന്ദു ടീച്ചർ പരിശീലനം നൽകി. സ്റ്റാഫ് സെക്രട്ടറി ടി.മമ്മദ്മാസ്റ്റർ , എസ്.ഐ.ടി.സി കെ. നസീർ ബാബു മാസ്റ്റർ , ലിറ്റിൽ കൈറ്റ്സ് കൺവീനർ എം മുഹമ്മദ് ഷാഫി, മാസ്റ്റർ, കെ ശംസുദ്ധീൻ മാസ്റ്റർ, പി റസീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
== '''അലിഫ് അറബിക് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചു''' ==
[[പ്രമാണം:19009-ALIF TALENT TEST -2023.jpg|ലഘുചിത്രം|406x406ബിന്ദു|ALIF TALENT TEST -2023]]
അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
സ്‍കൂൾ തല അറബിക് ടാലൻ്റ് ടെസ്റ്റ് സംഘടിപ്പിച്ചു. അലംനി ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് പി.ജൗഹറ ടീച്ചർ, സി അബ്ദുൽ ഖാദർ മാസ്റ്റർ, ഒ.പി അനീസ് ജാബിർ മാസ്റ്റർ , സി. റംല ടീച്ചർ ,ഫഹദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.  മത്സരത്തിൽ മുഹമ്മദ് സിനാൻ എം (10B), നാദിറ അരിമ്പ്ര (10G), അലി അക്ബർ (10D) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
974

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2519522...2519807" എന്ന താളിൽനിന്ന് ശേഖരിച്ചത്