Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത് . 2025 -28 യൂണിറ്റിലെ രണ്ട് ബാച്ചുകളിൽ ജി എച്ച് എസ് എസ് കാട്ടിലങ്ങാടിയിലെ അനീഷ് എസ് എസ് എം എച്ച് എസ് എസ് ലെ അമിത് എന്നീ അദ്ധ്യാപകർ ആർ പി മാരായി പങ്കെടുത്തു

 
 
 
 

പുതുവർഷത്തെ വരവേറ്റ് വിദ്യാർഥികൾ; ദേവധാറിൽ പ്രവേശനോത്സവം ആഘോഷമായി.

 

പുതിയ അധ്യയന വർഷത്തെ ആവേശത്തോടെയും പ്രതീക്ഷകളോടെയും സ്വീകരിച്ച് താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പുത്തൻ യൂണിഫോമുകളും പുസ്തകങ്ങളുമായി സ്കൂളിലെത്തിയ കുട്ടികളെ വർണാഭമായ അലങ്കാരങ്ങളുടെയും സ്വീകരണ പരിപാടികളുടെയും അകമ്പടിയോടെയാണ് വരവേറ്റത്.

പ്രവേശനോത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സ്മിജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാദർകുട്ടി വിശാരത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആശാ ജി സ്വാഗതം ആശംസിച്ചു. പരിപാടിയിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്‌കർ വി.പി.ഒ., ഗ്രാമപഞ്ചായത്ത് അംഗം പുഷ്പലത, എസ്.എം.സി ചെയർമാൻ നിയാസ് പത്തമ്പാട്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ തലപ്പള്ളി, ഉമ്മർ ബാവ, പി.വി. സലിം, ജോണി, സമീർ അക്കര, അശോകൻ, ദിനേശൻ, നുസൈബ, രേഷ്മ, മുജീബ് എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് പ്രസീജ പി നന്ദി പറഞ്ഞു.