ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
സ്കൂൾ വിക്കി മികവിൽ ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ്
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളുടെയും പങ്കാളിത്തത്തോടെ പൊതുവിദ്യാഭ്യാസവകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്കൂൾ വിക്കിയിലെ പങ്കാളിത്തരൂപത്തിലുള്ള വിവരശേഖരണമികവിനുള്ള അംഗീകാരമായി ഈ വർഷത്തെ സ്കൂൾവിക്കി അവാർഡിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കികൊണ്ട് ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് കാട്ടാക്കട താലൂക്കിന്റെ അഭിമാനമായി മാറിയിരിക്കുന്നു.മെമന്റോയും പ്രശസ്തിപത്രവും പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യയും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡും പി.ടി.എ പ്രസിഡന്റ് ശ്രീ വീരണകാവ് ശിവകുമാറും സ്കൂൾ ഐ.ടി കോർഡിനേറ്റർ ലിസി ടീച്ചറും ലിറ്റിൽകൈറ്റ്സ് ലീഡേഴ്സായ കുട്ടികളും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന സ്കൂൾ വിക്കി അവാർഡ് വിതരണ ചടങ്ങിൽ വച്ച് ബഹു.വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി ശ്രീ. വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.
ഇന്ത്യയിൽ പ്രാദേശികഭാഷയിൽ തയ്യാറാക്കുന്ന ഏറ്റവും ബ്രഹത്തായ വിവരശേഖരണമായ സ്കൂൾവിക്കിയിൽ കൃത്യതയുള്ള വിവരശേഖരണത്തിലും ചരിത്രവസ്തുതകളുടെ കൂട്ടിച്ചേർക്കലിലും സ്കൂളിന്റെ ഭൗതികവും അക്കാദമികവും അക്കാദമികേതരവുമായ വിവരങ്ങളുടെ ഉള്ളടക്കമികവിലും നാടോടിവിജ്ഞാനത്തിന്റെ കണ്ടെത്തലിലും ഉൾപ്പെടെ നടത്തിയ അറിവിന്റെ ജനാധിപത്യപ്രവർത്തന മികവിന്റെ അംഗീകാരമായി മാറി വീരണകാവ് സ്കൂളിന്റെ ചരിത്രനേട്ടം. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിനോടൊപ്പം എല്ലാ രംഗങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ,മലയോരമേഖലയിൽ സാധാരണക്കാരന്റെ മക്കൾ പഠിക്കുന്ന ഈ സർക്കാർ സ്കൂൾ കാട്ടാക്കട താലൂക്കിലേയ്ക്ക് ആദ്യമായി സ്കൂൾ വിക്കി അവാർഡ് എത്തിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.
ഏകദേശം 1739 സ്കൂളുകളുകൾ മത്സരിച്ചതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 45 സ്കൂളുകളിൽ ഒന്നാകാൻ ഈ സ്കൂളിനെ പ്രാപ്തമാക്കിയത് ചിട്ടയോടെയുള്ള പഠനവും അക്കാദമികമികവുമാണ്.അധ്യാപകരും അനധ്യാപകരും പി.ടി.എ യും തോളോടുതോൾ ചേർന്ന് സ്കൂളിന്റെ ഉന്നമനത്തിനായി പ്രയത്നിക്കുന്നതിന്റെ ഫലമാണ് ഈ നേട്ടം.കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയ്ക്കും പൂവച്ചൽ പഞ്ചായത്തിനും അഭിമാനമായി മാറിയിരിക്കുകയാണ് സ്കൂൾ വിക്കി ജില്ലാതല പുരസ്കാരത്തിലൂടെ വീരണകാവ് സ്കൂൾ.
ജില്ലാതല ഇന്നൊവേറ്റീവ് പ്രോഗ്രാം -ഒന്നാം സ്ഥാനം
ജൂൺ 19 ന് തുടങ്ങി ഏകദേശം 10 മാസം നീണ്ടു നിന്ന സ്കൂൾ ഇന്നൊവേറ്റിവ് പ്രോഗ്രാം ആണ് *അക്ഷരക്കൂട്ട് *. അതിന്റെ മുദ്രാവാക്യം ആണ് *വായനയാണ് ലഹരി*. എൽ പി മുതൽ വി.എച്ച്.എസ്.ഇ വരെ നടപ്പിലാക്കിയ പദ്ധതി ആണെങ്കിലും ഹൈസ്കൂൾ പ്രോഗ്രാം ആയാണ് ഇത് ബി ആർ സി തല ഇന്നൊവേറ്റീവ് മത്സരത്തിന് നൽകിയത്. ഏകദേശം 18 പത്ര വായന ക്വിസ്, 22 ദിനാചാരണ ക്വിസ്, 2000 ത്തോളം ആസ്വാദനകുറിപ്പുകൾ. മാർച്ച് 31 ന് മെഗാ ക്വിസ്. 80 ട്രോഫികൾ,62 മെഡലുകൾ,ക്യാഷ് പ്രൈസുകൾ ഇവ നൽകിയാണ് കുട്ടികളെ വായനയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയത്. സ്കൂൾ ലൈബ്രേറിയൻ റെൻഷി ഈ പ്രവർത്തനങ്ങളിൽ വളരെ ഉത്സാഹപൂർവം കുട്ടികളെ സഹായിക്കുകയും മാർഗനിർദേശം നൽകി ലൈബ്രറിയിലിരുത്തി അവർക്ക് വായിക്കാനും എഴുതാനുമുള്ള അവസരം നൽകുകയും ലൈബ്രറി കാർഡ് കൊണ്ടുവന്നതു വഴി കുട്ടികളും രക്ഷാകർത്താക്കളും വായനയിൽ പങ്കുചേർന്ന് വായനയുടെ ഒരു പുതുലോകം സൃഷ്ടിച്ചു.വായനയാണ് ലഹരി എന്ന പ്രോഗ്രാം ഡോ.പ്രിയങ്ക കൊണ്ടുവന്നപ്പോൾ ലൈബ്രേറിയന്റെ സേവനവും വിലമതിക്കാനാകാത്തമായി മാറി.മണ്ണാംകോണം അംഗൻവാടിയിലും പുന്നറ വിള അംഗൻ വാടിയിലും രണ്ട് ലൈബ്രറികൾ സ്ഥാപിച്ചു. അധ്യാപകരുടെ ഇടയിൽ വായന കുറവായതിനാൽ സ്റ്റാഫ് റൂം ലൈബ്രറി.8 ആസ്വാദന കുറിപ്പ് ബുക്കുകൾ. അനശ്വർ ദേവ്,9 B യിലെ മുഴുവൻ കുട്ടികളും സ്കൂളിന് ഇത്തരം ഒരു മികവ് നേടാൻ സഹായിച്ചു.കാട്ടാക്കട ബി ആർ സി തലത്തിൽ സെക്കന്ററി വിഭാഗത്തിൽ ഒന്നാമതെത്തിയ ശേഷം തിരുവനന്തപുരം ജില്ലാതല മത്സരത്തിൽ അവതരണത്തിലൂടെ ഒന്നാം സ്ഥാനത്തെത്തുകയും ജില്ലാ തലത്തിൽ 10000 /-രൂപയാണ് സമ്മാനത്തുക ലഭിക്കുകയും ചെയ്തു.പ്രസെന്റേഷൻ നടത്തിയത് മൂന്നാം ക്ലാസിലെ അനശ്വർ ദേവ്,ഒമ്പതാം ക്ലാസിലെ സൂര്യ ആർ എസ്,അധ്യാപികയും കോർഡിനേറ്ററുമായ ഡോ.പ്രിയങ്ക പി യു എന്നിവരും ചേർന്നാണ്.
യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം 5.0
യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ കൂടുതൽ കുട്ടികളെ രജിസ്റ്റർ ചെയ്തു കൊണ്ടും കൂടുതൽ ആശയം അപ്ലോഡ് ചെയ്തു കൊണ്ടും സ്കൂൾ കാട്ടാക്കട ബിആർസിയിൽ ഒന്നാമതെത്തി.ശാസ്ത്രപഥം കൺവീനർ ഡീഗാൾ സാർ കുട്ടികളെ കൂടുതലായി രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിക്കുകയും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചർ സാങ്കേതികസഹായം നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ ശാസ്ത്രപഥം കുട്ടികൾ മറ്റ് കുട്ടികളെയും സഹായിച്ചു.ഇങ്ങനെ ഒത്തൊരുമയോടെ പ്രവർത്തിച്ച് തിരുവനന്തപുരം ജില്ലയിൽ ടോപ്പ് ടെന്നിൽ എത്തിയെങ്കിലും രണ്ട് സ്കൂളുകൾ ഉണ്ടായിരുന്നതിനാൽ നിർഭാഗ്യവശാൽ സ്കൂളിന്റെ സ്ഥാനം പതിനൊന്നാമതായിയെങ്കിലും ടോപ്പ് ടെൺ ഫെസിലിറ്റേറ്റർ ലിസ്റ്റിൽ ലിസി ടീച്ചറിന് സർട്ടിഫിക്കറ്റ് നേടാനായി.
ഗാന്ധിദർശൻ പുരസ്കാരം@2023
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധിദർശൻ സ്കൂൾ,മികച്ച കൺവീനർ,മികച്ച ഹെഡ്മിസ്ട്രസ്, തുടങ്ങി അഞ്ച് വ്യത്യസ്ത പുരസ്കാരങ്ങളുമായി ഗവ.വി.എച്ച്.എസ്.എസ്,വീരണകാവ് വിദ്യാഭ്യാസജില്ലയിലെ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് മാതൃകയായി.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറിന്റെ പ്രോത്സാഹനത്തിൽ കൺവീനർ ഡോ.പ്രിയങ്ക ടീച്ചറും ഗാന്ധിദർശൻ ക്ലബിലെ കുട്ടികളും ചേർന്നാണ് ഈ മികവ് സ്കൂളിനായി നേടിയത്.
എൽ എസ് എസ് ജേതാക്കൾ@2023
2022-2023 അധ്യയനവർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പിനായുള്ള പരീക്ഷയെഴുതിയ കുട്ടികളിൽ നിന്നും മിന്നുന്ന തിളക്കവുമായി ഇരട്ടക്കുട്ടികൾ മുന്നിലെത്തി.നിലവിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആരാധ്യ എസ് എൻ,അർപ്പിത് എസ് എൻ എന്നീ മിടുക്കരാണ് സ്കോളർഷിപ്പിന് അർഹരായത്.ഇവരെ പരിശീലിപ്പിച്ച അധ്യാപകർക്ക് അഭിമാനകരമായി മാറി ഈ വിജയം.
തിളക്കം2023
ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ അരുവിക്കര മണ്ഡലത്തിൽ നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെ ആദരിക്കുകയും ഫുൾ എ പ്ലസ് ജേതാക്കളെ മെമൊന്റോ നൽകി ആദരിക്കുകയും ചെയ്യുന്ന ചടങ്ങിൽ ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും സീനിയർ അസിസ്റ്റന്റ് ശ്രീമതി.ശ്രീജ ടീച്ചറും പങ്കെടുക്കുകയും ബഹു മന്ത്രിയിൽ നിന്നും ആദരം ഏറ്റു വാങ്ങുകയും ചെയ്തു.എം എൽ എ അഡ്വ.സ്റ്റീഫൻ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രസ്തുത ചടങ്ങിൽ ഫുൾ എ പ്ലസ് വാങ്ങിയ വീരണകാവ് സ്കൂളിലെ 23 കുട്ടികളും ആദരം ഏറ്റു വാങ്ങി.ഉഴമലയ്ക്കൽ സ്കൂളിൽ വച്ച് വൈകുന്നേരം മൂന്നു മണിയ്ക്കാണ് പരിപാടികൾ നടന്നത്.
എൻഎം എൻ എൻ ഇ സ്കോളർഷിപ്പ് ജേതാക്കൾ@2023
2022-2023 ലെ എൻ എം എൻ എൻ ഇ സ്കോളർഷിപ്പിൽ പങ്കെടുത്തതിൽ 17 കുട്ടികൾ വിജയിച്ചു. ഇതിൽ അപർണയും അഭിനയും യോഗ്യതാ ശതമാനം ലഭിച്ച് സ്കോളർഷിപ്പിന് അർഹരായി.
പ്രതിഭാസംഗമം 2022
തിളക്കം
എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി ഉന്നതവിജയം നേടിയ അരുവിക്കര മണ്ഡലത്തിലെ മുഴുവൻ കുട്ടികൾക്കും നൽകി വരുന്ന എം.എൽ.എ പുരസ്കാരം പ്രതിഭസംഗമം " തിളക്കം
2022 ' ജൂലൈ 25 ഉച്ചയ്ക്ക് 2 മണിക്ക് ആര്യനാട് വി കെ ഓഡിറ്റോറിയത്തിൽ നടന്നു
ബഹു: നിയമസഭാ സ്പീക്കർ ശ്രി. എം ബി രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഹു: ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ ഐ എ എസ്, പത്മശ്രീ. ഡോ: ജെ.ഹരീന്ദ്രൻ നായർ എന്നിവർ വീശിഷ്ടാതിഥികളായിരുന്നു.
പ്രസ്തുത പരിപാടിയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അധ്യാപകരുടയും പി ടി എ ഭാരവാഹികളുടേയും സാന്നിദ്ധ്യത്തിൽ അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു.
ദേശീയ ഹരിത സേന അവാർഡ്
ജൈവവൈവിധ്യബോർഡ് പ്രോജക്ട് അവതരണം ഒന്നാം സ്ഥാനം
മാതൃഭൂമി സീഡ് ക്ലബ് ഹരിത വിദ്യാലയം പുരസ്കാരം
ഹരിതം 2022 മികച്ച ഇക്കോ ക്ലബ് കോ-ഓർഡിനേറ്റർ
ഇക്കോ ക്ലബ് ഔദ്യോഗികഗാനം
ഗോടെക് പരിപാടി ഡോക്കുമെന്റേഷൻ ഫൈനൽ
ഗോടെക് പരിപാടിയിൽ ജില്ലാതലത്തിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്ത ഗോടെക് ടീം ഡോക്കുമെന്റേഷനിൽ ഡിജിറ്റൽ ബാക്ക് ഗ്രൗണ്ടോടെയുള്ള മികച്ച അവതരണത്തിലൂടെ ഒന്നാമതെത്തി ഫൈനലിൽ ഇടം നേടിയെന്നത് സ്കൂളിന് അഭിമാനാർഹമായ ഒരു നേട്ടമാണ്.
വായനാചങ്ങാത്തം ജില്ലാതല സെലക്ഷൻ
വായനാചങ്ങാത്തത്തിൽ ബി ആർ സി യിൽ നിന്നും സെലക്ഷൻ ലഭിച്ച ആരാധ്യ എസ് എന്നിന് കണിയാപുരം ബി ആർ സി യിൽ വച്ച് 2023 മാർച്ച് 11 ന് ജില്ലാതലമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
ഐ ടി മേള ഓവറാൾ രണ്ടാം സ്ഥാനം
കാട്ടാക്കട ഉപജില്ലാ ഐ ടി മേളയിൽ ഓവറാൾ രണ്ടാം സ്ഥാനം നേടാനായി.ഡിജിറ്റൽ ഡോക്കുമെന്റേഷനും പ്രസന്റേഷനും അനുഷ പി വൈ ഒന്നാം സ്ഥാനവും,കാർത്തിക് എച്ച് പി യ്ക്ക് പ്രോഗ്രാമിങ്ങിൽ ഒന്നാം സ്ഥാനവും ഫെയ്ത്ത് വർഗീസിന് അനിമേഷനിൽ മൂന്നാം സ്ഥാനവും പ്രതീക്ഷയ്ക്ക് മലയാളം കമ്പ്യൂട്ടിങിൽ മൂന്നാം സ്ഥാനവും നിഖിലിന് പ്രോഗ്രാമിങിൽ രണ്ടാം സ്ഥാനവും ലഭിച്ചു.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലും അക്കാദമികമികവിനും ക്ലബ് പ്രവർത്തനങ്ങൾക്കും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി.
സംസ്ഥാനതലം
- 2002-2003 ൽ ആദ്യ രണ്ട് മൂന്ന് റാങ്കുകൾ വിഎച്ച് എസ് ഇ യ്ക്ക് ലഭിച്ചു (ചന്ദ്രവീണ,ഗീതുചന്ദ്ര)
- ശലഭവിദ്യാലയം 2018 സംസ്ഥാനത്തിലെ മികച്ച മൂന്നാമത്തെ സ്കൂൾ
- സീസൺ വാച്ച് 2018 സംസ്ഥാനത്തിലെ മികച്ച രണ്ടാമത്തെ സ്കൂൾ
- ശിശുസംരക്ഷണ സമിതിയുടെ നൃത്തപരിപാടിയിൽ രണ്ടാം സ്ഥാനം-ദേവനന്ദ എ പി & ഗോപിക എം ബി
- അധ്യാപക അവാർഡ് - രൂപാനായർ[1]
- ഭിന്നശേഷിക്കാർക്കുള്ള അധ്യാപക അവാർഡ് -ശ്രീജ ടീച്ചർ(ഹിന്ദി)
- കൈറ്റ് വിക്ടേഴ്സിലെ ക്ലാസ് -ഡോ.പ്രിയങ്ക.പി.യു[2]
- ഗുസ്തിമത്സരത്തിൽ അശ്വൻ ഒന്നാം സ്ഥാനം നേടി.
ജില്ലാതലം
- മികച്ച സ്കൂളിന്റെ ഒരു ലക്ഷം രൂപ ശ്രീ.ബ്രഹ്മസുതൻ സാറിന്റെ സമയത്ത് ലഭിച്ചു.
- സമ്പൂർണ ഗാന്ധിദർശൻ സ്കൂൾ - 2016
- ഹരിതവിദ്യാലയം പുരസ്കാരം - 2018
- ഹരിതവിദ്യാലയം പുരസ്കാരം - 2019
- ഹരിതവിദ്യാലയം പുരസ്കാരം - 2020
- ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019-ലിസി ടീച്ചർ
- ചരിത്രക്വിസ് - ഒന്നാം സ്ഥാനം -ദേവനന്ദ എ പി & ഗോപിക എം ബി
- നേർക്കാഴ്ച ചിത്രങ്ങളിലെ സെലക്ഷൻ
- പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം സനിക&സംഗീത
- ലിറ്റിൽകൈറ്റ്സ് അഭിരുചിപരീക്ഷയിൽ ശരണ്യ പി ബി ജില്ലയിലെ ടോപ്പർ ലിസ്റ്റിൽ ഇടം നേടി
ഉപജില്ലാതലം
- ടീച്ചിംഗ് മോഡൽ നിർമാണം -ഒന്നാം സ്ഥാനം -2019-ലിസി ടീച്ചർ,ആശ ടീച്ചർ,ദീപാകരുണ
- ചരിത്രക്വിസ് - ഒന്നാം സ്ഥാനം
- പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം
ബി ആർ സി തലം
പ്രാദേശികചരിത്രരചന - ഒന്നാം സ്ഥാനം
ദേശഭക്തിഗാനം - ഒന്നാം സ്ഥാനം
പഞ്ചായത്ത് തലം
വായന ദിനത്തോടനുബന്ധിച്ച് പൂവച്ചൽ പഞ്ചായത്ത് നടത്തിയ ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയത് നാലാം ക്ലാസിലെ മുഹമ്മദ് നിയാസും രണ്ടാം സമ്മാനം നേടിയത് അഖില രാജ് S D യുമാണ്.
മാതൃഭൂമി സീഡ് അവാർഡുകൾ
ഡോ.പ്രിയങ്ക.പി.യുവിന്റെ നേതൃത്വത്തിൽ അനേകം അവാർഡുകൾ ലഭിച്ചു.
- ഹരിതവിദ്യാലയം അവാർഡ്
- പരിസ്ഥിതിസംരക്ഷണ അംഗീകാരം
- സീസൺ വാച്ച് മികവ് മുതലായവ
സ്കോളർഷിപ്പുകൾ
- യു.എസ്.എസ് സ്കോളർഷിപ്പ് - ദേവനന്ദ എ പി
- എൻ.എം.എം.എസ് - അനുഷ പി വൈ,പ്രണവ് മുതലായവർക്ക്
- 2022 LSS സ്കോളർഷിപ്പ് ലഭിച്ചത് നാലാം ക്ലാസിലെ നാസിയയ്ക്ക്
ചിത്രശാല നേട്ടങ്ങൾ നേരിട്ട്
-
ജില്ലാ പഞ്ചായത്തിന്റെ മികവ് സർട്ടിഫിക്കറ്റ്
-
സീഡ് അവാർഡ്
-
സീഡ് അവാർഡ് സ്കൂളിന്
-
പത്താം ക്ലാസ് നൂറു ശതമാനം വിജയം
-
സംസ്ഥാനതലത്തിൽ ശിശുക്ഷേമസമിതി ഡാൻസ് അവാർഡുമായി ഗോപികയും ദേവനന്ദയും
-
എസ്.എസ്.എൽ.സി മികച്ച സ്കൂൾ( ജില്ലാ പഞ്ചായത്ത്)
-
ഹരിതവിദ്യാലയം അവാർഡ്
-
മികച്ച ഗാന്ധിദർശൻ സ്കൂൾ
-
സംസ്ഥാനതല സ്റ്റിൽ മോഡൽ എ ഗ്രേഡ് (സോഷ്യൽ സയൻസ്)
-
ജോർജ്ജ് വിൽസൺ സർ സ്പോർട്ട്സ് മികവിൽ
-
ഹരിതവിദ്യാലയം അവാർഡ് ഏറ്റുവാങ്ങുന്നു
-
ഡോ.പ്രിയങ്ക.പി.യു സ്കൂളിനായി നേടിയ സമ്മാനങ്ങളുമായി(സീഡ്,ഗാന്ധിദർശൻ)
-
വിക്ടേഴ്സിൽ ക്ലാസെടുക്കുന്ന ഡോ.പ്രിയങ്ക.പി.യു -സ്കൂളിന്റെ അഭിമാനം
-
അവാർഡുകൾ
-
സീഡ് അവാർഡുകൾ
-
എൻ.സി.സി കേഡറ്റ് വൈഷ്ണവ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിൽ
-
സ്പോർട്ട്സ് സമ്മാനംനേടിയവർ ഷൈൻ സാറിനൊപ്പം
-
എൽ പി സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം(ഉപജില്ല)
-
ചരിത്രക്വിസ് വിജയികൾ-ഗോപിക.എം.ബിയും ദേവനന്ദ.എ പിയും
-
സംസ്ഥാനതലത്തിൽ ഗായത്രി സ്റ്റിൽ മോഡലിന്റെ സർട്ടിഫിക്കറ്റ് വാങ്ങുന്നു.
-
സ്കൂളിനെകുറിച്ചുള്ള വിവരണം മാതൃഭൂമിയിൽ
-
പ്രാദേശികചരിത്രരചന- ഹൈസ്കൂൾ വിഭാഗം -സംഗീത എൽ എം
-
പ്രാദേശിക ചരിത്രരചന യു പി വിഭാഗം ഒന്നാം സ്ഥാനം ലഭിച്ച സനിക എൽ എം ചരിത്രമുറങ്ങുന്ന നാടുകാണി മലയിൽ
-
അതിജീവനത്തിന്റെ യോഗ-സംസ്ഥാനതലപങ്കാളിത്തം-ആദിത്യകിരണും അഭിഷേകും
-
സംസ്ഥാന റസ്ലിങ് ചാമ്പ്യൻഷിപ്പ് - അശ്വിൻ
-
ഗുസ്തിമത്സരത്തിൽ അശ്വൻ ഒന്നാമത്
അവലംബം
- ↑ സ്കൂളിന് അച്ചടിച്ച ഒരു മാഗസിൻ പ്രസിദ്ധീകരിച്ചത് രൂപ ടീച്ചറിന്റെ നേതൃത്വത്തിലാണ്.
- ↑ വിക്ടേഴ്സ് ക്ലാസ് ഫെയിം,മികച്ച ഗാന്ധിദർശൻ കോർഡിനേറ്റർ,മാതൃഭൂമി സീഡിന്റെ അവാർഡുകൾ,ലൈബ്രറി കൗൺസിലിന്റെ സമ്മാനങ്ങൾ, മുതലായ നിരവധി സമ്മാനങ്ങൾ വ്യക്തിഗതമായും,അതുപോലെ ടീച്ചറിന്റെ സമർപ്പണബോധത്തോടെയുള്ള ശ്രമഫലമായി സ്കൂളിനും നിരവധി സമ്മാനങ്ങളും നേടിയെടുത്ത പ്രഗത്ഭയായ അധ്യാപിക