ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026 ജൂൺ 1 തിങ്കൾ
പ്രവേശനോത്സവം 2026 കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സൈഫുന്നിസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി.എസ് ബാബുരാജ് സ്വാഗതം പറഞ്ഞു. കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി സ്മിത നിർവഹിച്ചു. പ്രിൻസിപ്പൽ ശ്രീമതി സുലൈഖ പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മുഹമ്മദ് മുസ്തഫ എസ്.എം.സി ചെയർമാൻ അബ്ദ്ദുൾ റസാഖ് .വി.എ ,പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ.നിസാർ.സി.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി അറിയിച്ചു.
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ ഫുട്ബോൾ ടീം സെലക്ഷൻ ക്യാമ്പ് - 2026 മെയ് 19 ചൊവ്വ
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിൽ സ്കൂൾ ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മേയ് 19-ന് ചൊവ്വാഴ്ച രാവിലെ 6.30 മുതൽ 9.30 വരെ സ്കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ നടന്നത്. 2009 ജനുവരി 1-ന് ശേഷം ജനിച്ച, അമ്പതുക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുത്തു. കായികരംഗത്ത് മികവ് തെളിയിക്കാൻ ഒരുങ്ങുന്ന പേരശ്ശന്നൂരിന് ഇത് മികച്ച തുടക്കമായി.
പഠനോപകരണ കിറ്റ് വിതരണം - 2026 മെയ് 5,ചൊവ്വ
പേരശ്ശന്നൂർ സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. സബ്‍ന (എം പി ടി എ പ്രസിഡൻറ്),മുഹമ്മദ് മുസ്തഫ വി എ (പിടിഎ വൈസ് പ്രസിഡൻറ്), അബ്ദുൽ റസാഖ്.വി.ടി,(എസ് എം സി ചെയർമാൻ),സുലൈഖ എ( പ്രിൻസിപ്പൽ), ബാബുരാജ് പി എസ് (ഹെഡ്മാസ്റ്റർ),സ്റ്റാഫ് സെക്രട്ടറി സജിത്ത് ടി എന്നിവർ സംസാരിച്ചു.