ഉപയോക്താവ്:19031
വേദനയുടെ നിഴല്‍പ്പാടുകള്‍വലിയ എഴുത്ത് വേനലവധിക്ക് ഇനിയും രണ്ടു നാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൂര്യന്റെ വെയില്‍ ഏറ്റ് വാടിയ ഇലകളെല്ലാം ഒരു മഴയ്‌ക്കുവേണ്ടി കൊതിച്ചിരുന്നതായി എനിക്കുതോന്നി. ഈ ഇലകളുടെ നിശബ്ദതയില്‍ എനിക്കോര്‍മ്മവന്നത് അമ്മയേയാണ്. ആ ഒറ്റ മുറി വീടിന്റെ തേക്കാത്ത ചുുമരുകളുടെ മുഷിഞ്ഞ ഗന്ധമേറ്റ് രണ്ടു ജീവനുകളെ പോറ്റുന്നത് അമ്മയുടെ വിയര്‍പ്പുകൊണ്ടാണ്. അമ്മയുടെ സാഹചര്യങ്ങളോട് ഒത്തുപോകാന്‍ ഞാന്‍ ശ്രമിച്ചിരുന്നെങ്കിലും എന്റെ ദുര്‍ബലത അതിന് വിലങ്ങ്തടിയായി മാറി. അമ്മയുടെ പരുപരുത്ത ശബ്ദം രാമുവിന്റെ ചെവിയില്‍ പ്രതിധ്വനിച്ചപ്പോഴാണ് അവന്‍ അവന്റെ ഗാഢമായ ചിന്തയില്‍നിന്നു ഉണര്‍ന്നത്. “ഒരു തുള്ളി കട്ടന്‍ കാപ്പി ഉണ്ടാക്കാന്‍പ്പോലും ചായപ്പൊടില്ല്യാ.ഇയ്യ് കുറച്ച് ചായപ്പൊടി ആ നാണ്വാരെടെ കടേപ്പോയ് വേടിച്ച് കൊട്ന്നാ. കാശ് പിന്നെ തരാന്ന് പറാ"അമ്മയുടെ ആജ്‍ഞ്യക്കു മുന്നില്‍ അവന്റെ ചിന്തകള്‍ ഒന്നുമല്ലാതായിപ്പോയി. അവന്റെ കൊച്ചുബാല്യം അവനു ആഘോഷിക്കാന്‍ ഭാഗ്യമില്ല. അമ്മ കഷ്ടപ്പെട്ടാണ് ഒരു നേരത്തെ ഭക്ഷണം ഒപ്പിക്കുന്നത്.രാമുവിന് ഇതൊന്നും ഒരിക്കലും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല . മറ്റുള്ളവരെപ്പോലെ ഒരു സുഖസൗകര്യങ്ങളും അവനില്ല. ഇതെല്ലാം മനസ്സില്‍ അടക്കിപ്പിടിച്ച് അമ്മയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാതെ എവിടേക്കോ അവന്‍ ഒാടിപ്പോയി.
മേഘ കെപി & റൗള ഷിബിലിയാസ് 9D