ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്

2022-23 വരെ2023-242024-25



സ്പോർട്സ് മീറ്റ്- യൂഫോറിയ

 
SHUTTLE MATCH


സെപ്തംബർ 29, 30 തിയ്യതികളിൽ യതീം ഖാന ഗ്രൗണ്ടിൽ വെച്ച് നടന്നു. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്ററും ഹെഡ്മാസ്റ്റർ ടി. അബ്ദു റഷീദ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. കൺവീനർ എം.സി ഇല്യാസ് മാസ്ററുടെ നേതൃത്വത്തിൽ രണ്ടു ദിവസത്തെ മത്സരങ്ങൾ ഭംഗിയായി സമാപിച്ചു.

 
CHESS TRAINING


സബ് ജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. ഗെയിംസിൽ സ്കൂൾ ചാമ്പ്യൻമാരായി. ചെസ് ബാഡ്മിന്റൺ മത്സരങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങിൽ ചാമ്പ്യൻമാരായി .

ഹാൻഡ് ബോളിൽ മുഹമ്മദ് ഷാമിൽ എന്ന കുട്ടി ജില്ലാ മത്സരത്തിൽ അർഹത നേടി. ടേബിൾ ടെന്നീസ് ജൂനിയർ ബോയ്സിൽ പരപ്പനങ്ങാടി ഉപജില്ലയെ പ്രതിനിധീകരിച്ചത് നമ്മുടെ സ്കൂളിലെ വിദ്യാർഥികളാണ്.


ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം

 
WORLD CUP MODEL DESIGNED BY SUBAIRMASTER

സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബാളിനെ വരവേറ്റു കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കുമായി നവംബർ 19ന് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിക്ക് എം.സി ഇല്യാസ് മാസ്റ്റർ, എസ് ഖിളർ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

 
WORLD CUP AARAVAM -SHOOTOUT
 
WORLD CUP -MODEL DESIGNED BY SUBAIRMASTER

ഉപജില്ലാ ഗെയിംസ് മത്സരങ്ങളിൽ മികച്ച വിജയം

പരപ്പനങ്ങാടി ഉപജില്ല വോളിബോൾ , ഹാൻ്റ്ബോൾ മത്സരങ്ങളിൽ മികച്ച വിജയം നേടി ' ജൂനിയർ വോളിബോൾ ടീം മൂന്നാം സ്ഥാനവും ജൂനിയർ ഹാൻ്റ്ബോൾ ടീം രണ്ടാം സ്ഥാനവും നേടി പരപ്പനങ്ങാടി ഉപജില്ല ബാഡ്മിന്റെൺ മത്സരത്തിൽ ഓവറോൾ രണ്ടാംസ്ഥാനം നേടിയതിലൂടെ അത്‌ലറ്റിക്സിലും, ഗെയിംസിലും, മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

.സബ് ജൂനിയർ ബോയ്സ് ബാഡ്മിന്റെൺ ഒന്നാ സ്ഥാനം ,സീനിയർബോയ്സ് ബാഡ്മിന്റെൺ ഒന്നാംസ്ഥാനം , ജൂനിയർ ഗേൾസ് ബാഡ്മിന്റെൺമൂന്നാംസ്ഥാനം, സബ് ജൂനിയർ ഗേൾസ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം, ജൂനിയർ ബോയ്സ് ബാഡ്മിന്റെൻ മൂന്നാം സ്ഥാനം എന്നിങ്ങനെ മികച്ച വിജയം കാഴ്ചവെച്ചതിലൂടെ

 
jr Handball team
 
JR VOLLYBALL TEAM
 
-SR BADMINTON
 
R BADMINTON TEAM
 
SJR BADMINTON TEAM
 
SR GIRLS BADMINTON

സബ് ജില്ല തലത്തിൽ മികച്ച വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നമ്മളുംസ്ഥാനം ഉറപ്പിച്ചു. വിദ്യാലയം അക്കാദമികേതര രംഗത്തും ശ്രദ്ധിക്കപ്പെടണമെന്നത് നമ്മുടെ ഒരുസ്വപ്നമായിരുന്നു. അതിനായി , നമ്മുടെ കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററുടെ അഹോരാത്ര പരിശ്രമവും ചിട്ടയാർന്ന പരിശീലനവുമാണ് ഈ വിജയത്തിന്റെ മുഖ്യ ഘടകം .പരപ്പനങ്ങാടി ഉപജില്ല ചെസ് മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 A ക്ലാസിലെ മുഹമ്മദ് റിഷാദ് കെ.കെ, 10C ക്ലാസിലെ റിഷാറാഫി എന്ന കുട്ടികൾ വിജയികളായി.