Schoolwiki:എഴുത്തുകളരി/schoolwikihelpdesk
സ്കൂൾവിക്കി സഹായം
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു ഓൺലൈൻ വിജ്ഞാനകോശമാണ് സ്കൂൾ വിക്കി. വിക്കിയുടെ ഉള്ളടക്കം സ്വതന്ത്രവും, പലരുടെയും സംയുക്ത പ്രവർത്തനത്തിന്റെ ഫലവുമാണ്. വിക്കി എന്നു പറഞ്ഞാൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഉള്ള ആർക്കും ബന്ധപ്പെടുവാനും, മാറ്റിയെഴുതുവാനും, തെറ്റുതിരുത്തുവാനും, വിവരങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയുന്നത് എന്നാണർഥം. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, പഠനവിഷയങ്ങൾ എന്നിവയിൽ തുടങ്ങി കണ്ണികളിലൂടെ (links), പുതിയ ലേഖനങ്ങളിലേക്കും വിദ്യാലയസംബന്ധിയായ വിവരങ്ങളിലേക്കും എത്തിച്ചേരാം. അധികവിവരങ്ങൾ ഈ വെബ് സൈറ്റിൽ ഉൾപ്പെടുത്താവുന്നതും മറ്റുള്ളവരുമായി പങ്കുവെക്കാവുന്നതുമാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങൾ ചേർക്കുവാനും, പ്രധാനതാൾ പോലുള്ള അപൂർവ്വം സംരക്ഷിത ലേഖനങ്ങൾ ഒഴിച്ച് മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. (സർക്കുലർ കാണാം )
വിദ്യാലയ പേജ്
സമ്പൂർണ്ണയിൽ ഉൾപ്പെട്ട എല്ലാ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയിൽ അംഗത്വമുണ്ടാവും. സ്കൂൾ പേരിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ സ്വയം തിരുത്തരുത്, ഉപതാളുകളുടെ കണ്ണി മുറിഞ്ഞുപോകാൻ സാധ്യതയുണ്ട്. പിഴവുകൾ കണ്ടാൽ, സ്കൂൾവിക്കി ഹെൽപ്ഡെസ്ക്കിൽ അറിയിക്കുക.
ഉദാ: ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ കാണുക
| Sl Number | School Code and Name | Type | Remarks | |
|---|---|---|---|---|
| 1 | 63986 | St. Thomas U.P.S Eravinaloor | Aided | |
| 2 | 58745 | എൻ എസ്സ് എസ്സ് യു പി എസ്സ് പനച്ചിക്കാട് | Aided | |
| 3 | 25647 | |||
| 4 | 26548 | |||
| 5 | 25487 | |||
| 6 | 25648 | |||
സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ് ഫോണ്ടുകൾ
Sandbox
കീഴ്വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം
ഉള്ളടക്കം
സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥ, കവിത, ജലച്ചായ-എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമായി മാറിയിട്ടുണ്ട്. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.
ഉള്ളടക്കം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്. മാതൃകാപേജ് കാണുക പൊതുജനങ്ങൾക്ക് കൂടി അറിവുകൾ ചേർക്കുന്നതിനുള്ള എന്റെ വിദ്യാലയത്തിലെഴുതാം
അംഗത്വം സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വ്യക്തികൾക്ക് തങ്ങളുടെ മൊബൈൽ നമ്പർ User ID യായി അംഗത്വമെടുക്കാവുന്നതാണ്. സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
| സൃഷ്ടികൾ ജില്ലാടിസ്ഥാനത്തിൽ | ||||
|---|---|---|---|---|
| ജില്ല | കഥകൾ | കവിതകൾ | ലേഖനങ്ങൾ | ആകെ സൃഷ്ടികൾ |