എൽ.എൽ.സിഎച്ച്.എസ്. മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(L.L.C.H.S. Mattanchery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈ വിദ്യാലയം 2015 മാർച്ച് 31 ന് അടച്ചുപൂട്ടി

ആമുഖം

പശ്ചിമകൊച്ചിയിലെ പുരാതന വാണിജ്യകേന്ദ്രമായ മട്ടാഞ്ചേരിയിൽ ചരിത്രപ്രസിദ്ധമായ കൂനൻകുരിശുപള്ളിക്കു തെക്കും, ഡച്ച് സിനഗോഗിനും, മട്ടാഞ്ചേരി കൊട്ടാരത്തിനും വടക്കുവശത്തുമായി സ്ഥിതി ചെയ്യുന്ന 400 വർഷം പഴക്കമുള്ള ലേഡി ഓഫ് ലൈഫ് ചർച്ചിന്റെ തൊട്ടു പടിഞ്ഞാറുവശത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് “LADY OF LIFE CHURCH HIGH SCHOOL എന്നറിയപ്പെടുന്ന L.L.C.H.S. മട്ടാഞ്ചേരി.

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ വി ദ്യാലയം കൊച്ചി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിൽ കച്ചവടത്തിനായി എത്തിചേർന്ന് ഭരണകർ ത്താക്കളായി തീർന്ന ഡച്ച്, ബ്രിട്ടീഷ്, പോർച്ചുഗീസ് സംസ്‌ക്കരങ്ങളുടെയും അറബി, ജൂത സംസ്‌ക്കാരങ്ങളുടെയും സമന്വയമാണ് ഈ പ്രദേശം. 2-6-1922ൽ ഈ പളളിക്കൂടം പ്രവർത്തനം ആരംഭിക്കുമ്പോൾ കൊച്ചി രൂപതയിലെ മിഷനറിമാരായ വൈദീകരുടെയും കർമലീത്താ സന്യാസിനികളുടെയും ഇടവകയിലെ നല്ലവരായ സാമൂഹ്യപരിഷ്‌ക്കർത്താക്കളുടെയും സമീപവാസികളുടെയും നിസ്വാർത്ഥമായ സേവനവും അതിനു പിന്നിൽ ഉണ്ടായിരുന്നു. പാവപ്പെട്ട കുട്ടികളെ ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ ഈ പള്ളിക്കൂടം 1962ൽ യു.പി. സ്‌കൂളായും, 1966ൽ ആരാധ്യനായ കൊച്ചി ബിഷപ്പ് റെറ്റ് റവ. ഡോ. അലക്‌സാണ്ടർ എടേഴത്തിന്റെ ഭരണകാലത്ത് ഹൈസ്‌കൂളായും ഉയർത്തപ്പെട്ടു. ഏകദേശം 2000-നു മേൽ വി ദ്യാർത്ഥികൾ പ0ിച്ചിരുന്ന വിദ്യാലയമാണ് ഇത്. സമൂഹത്തിലെ ഉന്നതശ്രേണിയിൽ എത്തിപ്പെട്ട നിരവധി വ്യക്തിത്വങ്ങൾ വിദ്യ ആർജിച്ചിരുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ്.

കൊച്ചി രൂപതാ കോർപറേറ്റ് എഡ്യുക്കേഷണർ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ജനറൽ മാനേജർ റൈറ്റ് റവ.ഡോ.ജോസഫ് കരിയിൽ പിതാവും, പവർ ഓഫ് അറ്റോർണി ഹോൾ ഡർ റവ.ഡോ. ഫ്രാൻസിസ് കുരിശിങ്കലും ആണ്.

ഇപ്പോൾ ഈ സ്‌കൂളിന്റെ പ്രധാന അധ്യാപികയായ ശ്രീമതി. ടെസ്സി ജേക്കബിന്റെ കീഴിൽ പതിനാല് അധ്യാപകരും, നാല് അനധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നു. സാമ്പത്തികമായി വളരെയധികം പിന്നോ ക്കം നിൽക്കുന്ന മട്ടാഞ്ചേരിയിലെ കോളനികളിൽ നിന്നും, യത്തീംഖാന, കർമ്മലീത്താ ഓർഫനേജ് എന്നിവിടങ്ങളിൽ നിന്നുമായി, നൂറ്റിതൊണ്ണൂറ്റിരണ്ട് കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.

ഈ വിദ്യാലയം 2015 മാർച്ച് 31 ന് അടച്ചുപൂട്ടി

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം