എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ/മലയാളത്തിളക്കം
(12223-മലയാളത്തിളക്കം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളത്തിളക്കം
എല്ലാ കുട്ടികളേയും മലയാളത്തില് മെച്ചപ്പെട്ട നിലവാരത്തില് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലയാള തിളക്കം എന്ന പുതിയ ഭാഷാപഠന പരിപാടിക്ക് തുടക്കമായി. മൂന്നും നാലും ക്ലാസിലാണ് ഒന്നാം ഘട്ട പരിപാടിക്ക് തുടക്കം കുറിക്കുക. പ്രീ ടെസ്റ്റ് നടത്തി 3,4, ക്ലാസുകളില് ഭാഷാപരമായ പിന്തുണ ആവശ്യമായവരെ കണ്ടെത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ഉദ്‌ഘാടനം പി.ടി.എ. വൈസ് പ്രസിഡണ്ട് ഷംസുദീൻ ബങ്കണ നിർവഹിച്ചു . ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു .
-
മലയാളത്തിളക്കം ഉദ്‌ഘാടനം
മലയാളത്തിളക്കം വിജയപ്രഖ്യാപനം
പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി എസ് .എസ് .എ . നടപ്പിലാക്കിയ മലയാളത്തിളക്കം എന്ന പരിപാടിയുടെ വിജയപ്രഖ്യാപനം വാർഡ് മെമ്പർ രജിത അശോകൻ ഉദ്‌ഘാടനം ചെയ്തു ഹെഡ്മാസ്റ്റർ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു . പി.ടി.എ പ്രസിഡണ്ട് ഹാഷിം പാക്യാര അധ്യക്ഷ സ്ഥാനം വഹിച്ചു. ആശംസ സുജിത് മാസ്റ്ററും നന്ദി ശ്രീജ ടീച്ചറും പറഞ്ഞു. മലയാളത്തിളക്കവുമായി ബന്ധപ്പെട്ടു കുട്ടികളുടെ പരിപാടിയുണ്ടായിരുന്നു. കുട്ടികളുടെ പഠനപുരോഗതിയിൽ രക്ഷിതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. കുട്ടികൾക്ക് സമ്മാനം നൽകുകയുണ്ടായി
-
മലയാളത്തിളക്കം വിജയപ്രഖ്യാപനത്തില് ഹെഡ്മാസ്റ്റര് സംസാരിക്കുന്നു.
-
മെന്പര് രജിത അശോകന് വിജയപ്രഖ്യാപനം നടത്തുന്നു