ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/ ആരോഗ്യപരിപാലനം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യപരിപാലനം - കോവിഡ് പശ്ചാത്തലത്തിൽ

നാം ഇപ്പോൾ ഒരു വലിയ വിപത്തിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.നോവൽ കൊറോണ വൈറസിന്റെ പിടിയിലാണ്.മാരകവും അതിതീവ്രവ്യാപന ശേഷിയുമുള്ളതാണ് ഈ വൈറസ്സുകൾ.2019 ഡിസംബർ 31 നു് ചൈനയിലെ വുഹാൻ പ്രവ‍ിശ്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാം തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ തെറിക്കുന്ന സ്രവങ്ങളിൽ കൂടിയാണ് ഇത് പടരുന്നത്.ഇത് ശ്വാസ കോശത്തിന് പുറമെ ചിലരിൽ വൃക്ക,ഹൃദയം,കരൾ തുടങ്ങിയ ആന്തരീകാവയവങ്ങളെ കൂടി ബാധിക്കാറുണ്ട്.അതോടെ ‍‍ശ്വാസകോശത്തിനു് വികസിക്കാനുള്ള കഴിവ് ന‍ഷ്ടപ്പെടുകയും ന്യുമോണിയ പോലുള്ള അസുഖങ്ങൾവന്ന് രോഗി മരിക്കാൻ ഇടയാവുകയും ചെയ്യുന്നു .വൈറസ് ആയതിനാൽ ഏകപോംവഴി വാക്സിനേഷനാണ്.അതിനുള്ള പരീക്ഷണങ്ങൾ നടന്നുവരുന്നതേയുള്ളൂ. ഇതിനെ പ്രതിരോധിക്കാനായി നമുക്കു് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ശുചിത്വം പാലിക്കൽ .നമ്മൾ വ്യക്തിശുചിത്വം പാലിക്കുകയാണെങ്കിൽ ഈവൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണ്.നമ്മുടെ നാട്ടിൽ തുടർന്നു വരുന്നത് മഴക്കാലമാണ്.ഈ സമയത്ത് നാം വ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിച്ചില്ലെങ്കിൽ ഡെങ്കി ചക്കൻഗുനിയ മലേറിയ തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യതയുണ്ട് ചപ്പുചവറുകൾ കൂടി കിചന്ന് അഴുകുന്നതുമൂലം ഈച്ച , കൊതുകുമുതലായ ജീവികളുടെ വർദ്ധനയ്ക്ക് കാരണമാകും അതുപോലെ പ്ളാസ്റ്റിക് മുതലായ വസ്തുക്കൾ കത്തിക്കുന്നത് ആസ്തമ പോലുള്ള ശ്വാസകോശരോഗങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. വ്യക്തി ശുചിത്വത്തിൽ പ്രധാനമായും കുളിക്കുക, പല്ലു തേയ്ക്കുക ,വസ്ത്രം മാറുക, മറ്റൊരാളുപയോഗിച്ച വസ്ത്രങ്ങളും മറ്റും ഉപയോഗിക്കാതിരിക്കുക.മറ്റു വ്യക്തിവ്യക്തികളുമായി മതിയായ അകലം പാലിക്കേണ്ടത് ആവശ്യമാണ്. പൊതു സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്ക്ക് ധരിക്കുന്നത് ശീലമാക്കണം.ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം അതിവേഗം ബാധിക്കുന്നു. ചിട്ടയായ ജീവിതവും പോഷകസമൃദ്ധമായ ഭക്ഷണവും വ്യായാമവും പ്രതിരോധശേഷി വർദ്ധിപ്പിക്കും.വൈറ്റമിൻ എ ,സി, ഡി മുതലായ ആന്റിഓക്സിഡന്റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇതു സാധിക്കും ജാഗ്രതയോടെയുള്ള ജീവിതം ഈ മഹാമാരിയിൽ നിന്നുള്ള വിമുക്തി താമസംവിന സാദ്ധ്യമാക്കും

ചാരുദത്ത് ബി
എട്ട് എ ഹോളിഫാമിലി എച്ച് എസ്സ് എസ്സ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം