ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/അക്ഷരവൃക്ഷം/കൊറോണ കൊണ്ടു പോയതും കൊണ്ടുവന്നതും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കൊണ്ടു പോയതും കൊണ്ടുവന്നതും

ഹായ് ,ഞങ്ങൾക്ക് ഇന്നുമുതൽ അവധിക്കാലം നാലാം ക്ലാസ്സുകാരൻ അപ്പു തുള്ളിച്ചാടി. "അച്ഛാ ,നമുക്ക് പാർക്കിൽ പോകാം അടുത്താഴ്ച അമ്മവീട്ടിൽ. " "വേണ്ട വീട്ടിലിരുന്നാൽ മതി ഇപ്പോൾ അയൽപക്കത്ത് പോലും പോകണ്ട " അച്ഛന്റെ വാക്കുകൾ കേട്ട് എവറസ്റ്റിന് മുകളിൽ എത്തിയ അവന്റെ സന്തോഷം മറിയാന ട്രഞ്ചിന്റെ അഗാധതയിലേ ഇരുണ്ട ദുഃഖമായി മാറി. " അതെന്താ " അവൻ ഞെട്ടലോടെ ചോദിച്ചു. ലോകം മുഴുവൻ ഒരു മഹാമാരി (pandemic ) പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ് . "മഹാ മാരിയോ അതെന്താ?" കൊറോണ വൈറസ് പടർത്തുന്ന കോവിഡ് - 19 എന്ന രോഗമാണത്. ഓ അതാണോ ഞങ്ങളുടെ നോമ്പിൾ സാർ ഈ രോഗത്തെക്കുറിച്ച് പറഞ്ഞു തന്നിട്ടുണ്ട് .രോഗത്തെക്കുറിച്ചുള്ള വീഡിയോയും കാണിച്ചു. ഈ വേനൽക്കാലത്ത് അങ്ങനെ പല രോഗങ്ങളും വരാറുള്ളതല്ലേ ?കഴിഞ്ഞ വർഷം നമുക്ക് ചിക്കൻപോക്സ് പിടിച്ചില്ലേ? ഇത് ഇപ്പോൾ എന്താ ഒരു മഹാമാരി ? മഹാമാരി എന്ന് കേട്ടിട്ടില്ലേ ഇംഗ്ലീഷിൽ അതിനെ പാൻഡെമിക് എന്ന് പറയും. Pandemic ? അപ്പുവിന് കൗതുകം ഏറി. "മഹാമാരി എന്നാൽ ലോകം മുഴുവൻ വ്യാപിക്കുന്ന ഒരു പകർച്ചവ്യാധി എന്നാണ്. Epidemic എന്നാൽ ഒരു പ്രദേശത്ത് മാത്രം പടർന്നു പിടിക്കുന്ന രോഗം. ചിക്കൻപോക്സ് ,ഡെങ്കിപ്പനി ,എന്നിവ ഈ ഗണത്തിൽ ഉള്ളതാണ്" അമ്മ പറഞ്ഞു. ഈ കൊറോണ വൈറസ് എങ്ങനെയാണ് ഉണ്ടായത്? ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ മത്സ്യ-മാംസ മാർക്കറ്റിൽനിന്നാണ് കൊറോണ വൈറസ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . "അമ്മേ, ഒരു സംശയം ഇപ്പോൾ പുറത്തു പോയി വരുമ്പോൾ അച്ഛൻ കൈ കഴുകുന്നത് എന്തിനാണ് ? കൊറോണ വൈറസ് സോപ്പ് ഇട്ടാലും സാനിറ്റൈസർ ഉപയോഗിച്ചാലും നശിക്കും. ശരിയ. ഈ സാനിറ്റൈസറിൽ ആൽക്കഹോൾ അല്ലേ അടങ്ങിയിരിക്കുന്നത്. ഞങ്ങളുടെ സർ പറഞ്ഞു തന്നിട്ടുണ്ട്. "അതെ, ഐസോപ്രൊപ്പൈൽ എന്ന ആൽക്കഹോൾ ആണത്". കൊറോണ വൈറസ് ചലിക്കുമോ? ഇല്ല അപ്പോൾ ഇവ നമ്മുടെ ശരീരത്തിൽ എങ്ങനെ കയറും? കൊറോണ വൈറസ് വളരെ ചെറുതാണ് രോഗം ഉള്ളയാൾ തുമ്മുമ്പോഴും ശ്വാസം പുറത്തേക്കു വിടുമ്പോഴും സംസാരിക്കുമ്പോഴും ഇവ അന്തരീക്ഷവായു വഴി നമ്മുടെ മൂക്കിലോ വായിലോ എത്തപ്പെടുന്നു. ഓ അതുകൊണ്ടാണല്ലോ അച്ഛൻ പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുന്നത്. പക്ഷേ അച്ഛൻ ധരിക്കുന്ന മാസ്ക് അല്ലല്ലോ ഡോക്ടർമാരും നഴ്സുമാരും ധരിക്കുന്നത്?. അതേ , N -95 പോലുള്ള മാസ്കുകൾ ആണ് അവർ ധരിക്കുന്നത്. അതിലൂടെ വൈറസ് മൂക്കിൽ എത്താനുള്ള സാധ്യത തീരെ കുറവാണ്. നിലവാരമില്ലാത്ത മാസ്കിലെ സുഷിരങ്ങൾ വഴി വൈറസ് കടന്നു വരാനുള്ള സാധ്യതയുണ്ട്. കൊറോണാ വൈറസിന് എതിരെയുള്ള മരുന്ന് കണ്ടു പിടിക്കാത്തത് എന്തുകൊണ്ടാണ്? കൊറേണ വൈറസ് RNA വൈറസാണ് നമ്മുടെ ശരീരകോശങ്ങളിൽ RNA ഉണ്ട് അതിനാൽ കൊറോണയുടെ കൃത്യമായ ജനിതകഘടന അറിഞ്ഞതിനുശേഷമേ ഇതിന് എതിരെയുള്ള വാക്സിൻ അല്ലെങ്കിൽ മരുന്ന് കണ്ടു പിടിക്കാൻ പറ്റൂ. അല്ലെങ്കിൽ നമ്മുടെ കോശത്തിലെ RNA കളും നശിക്കും. അതിരിക്കട്ടെ കൊറോണ വൈറസ് നിങ്ങടെ അവധിക്കാലത്തെ എങ്ങനെ കൊണ്ടുപോയി എന്ന അപ്പുമോൻ പറഞ്ഞത്? സിനിമ ,പാർക്ക് ,ടൂർ ,ബന്ധുക്കളുടെ വീട്ടിൽ പോകാൻ പറ്റിയില്ല, അമ്മ വീട്ടിൽ പോകാൻ പറ്റിയില്ല, റോഡിലൂടെ സൈക്കിൾ ചവിട്ടാൻ പറ്റിയില്ല, പരീക്ഷ നഷ്ടപ്പെട്ടു. ഈ കൊറോണ കാലം നിങ്ങൾക്ക് എന്തെങ്കിലും പുതിയതായി നൽകിയോ? അമ്മയെ അടുക്കളയിൽ സഹായിക്കാൻ സാധിച്ചു, നാരങ്ങാവെള്ളം ഉണ്ടാക്കാൻ പഠിച്ചു ,ജ്യൂസ് ഉണ്ടാക്കാൻ പഠിച്ചു, വീട്ടിനുള്ളിൽ കൂടാരം കളിച്ചു, വീട്ടിൽ ഇരുന്ന് ഓൺലൈനായി പഠിച്ചു, കൃഷി ചെയ്തു ,പടം വരച്ചു. അതെ ഈ അവധിക്കാലത്ത് കുട്ടികൾക്ക് കൂടുതൽ നേരം മാതാപിതാക്കളുടെ കൂടെ കഴിയാൻ സാധിച്ചു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചു .ജോലിയുടെ തിരക്കില്ലാതെ മാതാപിതാക്കളെ കുട്ടികൾക്ക് കാണാൻ സാധിച്ചു. ലോകരാജ്യങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്ന മാരകായുധങ്ങൾ ഒന്നും മനുഷ്യരെ രക്ഷിക്കുക ഇല്ല എന്ന് തെളിയിച്ചു. പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യൻ പ്രകൃതിയിലെ ഒരു സൂക്ഷ്മജീവിക്കു മുമ്പിൽ തോൽക്കുന്ന അവസ്ഥ. ഇനിയെങ്കിലും നമുക്ക് പ്രകൃതിയെ സ്നേഹിച്ച് പ്രകൃതിയോടൊപ്പം ജീവിക്കാം.

നിർമ്മൽ തോംസൺജോസഫ്
4 A ഹോളി ഫാമിലി എച്ച് എസ് , ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - ലേഖനം