Schoolwiki സംരംഭത്തിൽ നിന്ന്
വായനകുറിപ്പ്
വായനാക്കുറിപ്പ്
ഷാജി മാലിപ്പാറ എഴുതിയ 'ആൻ ഫ്രാങ്ക്.- ഒളിത്താവളത്തിൽനിന്ന് ഒരുപാട് കാര്യങ്ങൾ'- എന്ന പുസ്തകമാണ് കൊറോണ വൈറസ് ലോകത്താകെ ആധിപത്യം സ്ഥാപിച്ച ഈ ദിവസങ്ങളിൽ ഞാൻ വായിച്ചു തീർത്തത്. ലോകജനതയുടെ ഈ ദിവസങ്ങളിലെ അവസ്ഥയോട് തികച്ചും യോജിച്ചതാ യിരുന്നു ഈ പുസ്തകം.
അഡോൾഫ് ഹിറ്റ്ലർ എന്ന നരാധമൻ യഹൂദരെ ഒന്നടങ്കം ക്രൂരമായ മരണത്തിന് ഇടയാക്കിയപ്പോൾ, ജീവിതം ജീവിച്ചു തീർക്കാൻ ഉള്ള കൊതി മൂലം ജർമനിയിൽനിന്ന് ഹോളണ്ടിലേക്ക് കുടിയേറിയതാണ് ആൻഫ്രാങ്കിന്റെതാണീ ഡയറി കുറിപ്പുകൾ. ഹിറ്റ്ലറുടെ നീരാളിക്കൈകൾ ഹോളണ്ട് കീഴടക്കിയ തിനാൽ ആൻഫ്രാങ്കിനും കുടുംബത്തിനും ഒളിത്താവളത്തിൽ പോകേണ്ടിവന്നു. പതിമൂന്നാമത്തെ വയസ്സിൽ ഒളിത്താവളത്തിൽ ചേക്കേറിയ അവർ നീണ്ട മൂന്നു വർഷക്കാലം അവിടെ കഴിഞ്ഞുകൂടി. കുടുംബത്തിലെ ഏഴ് പേരും എട്ടാമതൊരു ദന്തവൈദ്യനും ആയിരുന്നു ഒളിത്താവളത്തിലെ താമസക്കാർ. കൂടാതെ രണ്ടു പൂച്ചകളും. ആനിന്റെ പിതാവ് ഓട്ടോ ഫ്രാങ്ക് ജോലിചെയ്തിരുന്ന ജാം നിർമ്മാണ കമ്പനിയുടെ മുകളിലെ ഒരു നിലയാണ് അവരുടെ
.ഒളിത്താവളം. അവർക്ക് സഹായം എത്തിക്കുന്ന രണ്ട് മൂന്ന് ആളുകൾ മാത്രമാണ് പുറംലോകവുമായുള്ള അവരുടെ ഏകജാലകം. മൂന്നുവർഷത്തെ ഒളിത്താവള ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് 1944 ആഗസ്റ്റ് നാല്... ഒരു കറുത്ത വെള്ളിയാഴ്ച പടയാളികൾ താവളം ആക്രമിച്ചതുമൂലമാണ് ഇത് സംഭവിച്ചത്. ഹോളണ്ടിലെ കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് കൊണ്ടുപോയ അവരെ മരണത്തിന്റെ പല ശാലകളിലേക്ക് നരകയാതന അനുഭവിക്കാനായി ചിതറിച്ചു. ആനിന്റെ അമ്മ ഒട്ടനവധി നിരപരാധികളോടൊപ്പം 1945 ജനുവരിയിൽ മരിച്ചു. ജനം തിങ്ങി നിറഞ്ഞ ഒരു പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ആനിനും ചേച്ചി മാർഗോട്ടിനും ടൈഫസ് രോഗം പിടിപെട്ടു. അവശരായിത്തീർന്ന മാർഗോട്ട് താമസിയാതെ മരിച്ചു. ചേച്ചിയുടെ മരണം ആനിനെ വല്ലാതെ തളർത്തി. ഏഴുമാസത്തെ നാരകീയ യാതനകൾക്കു ശേഷം മാർച്ച് ആദ്യവാരത്തിൽ ആൻഫ്രാങ്ക് അന്ത്യയാത്രയായി. ഹിറ്റ്ലറുടെ പരാജയം ഓട്ടോ ഫ്രാങ്കിന് ജീവൻ തിരികെ കൊടുത്തു. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ടവരെ എല്ലാം നഷ്ടപ്പെട്ടിരുന്നു. ഓഫീസ് വൃത്തിയാക്കാൻ വന്നവർക്ക് ചപ്പുചവറുകൾക്കിടയിൽ നിന്ന് കുറച്ചു നോട്ട് ബുക്കുകൾ കിട്ടി. അത് അവർ ആനിനും കുടുംബത്തിനും
സഹായികളായിരുന്ന അവരെ ഏൽപ്പിച്ചു. ഓട്ടോ ഫ്രാങ്ക് തിരികെ എത്തിയപ്പോൾ അവർ അത് അദ്ദേഹത്തിന് നൽകി. ഹിറ്റ്ലറുടെ കൊടുംക്രൂരതകൾ വിളിച്ചോതുന്ന ഡയറിക്കുറിപ്പുകൾ ആ പിതാവ് വായിച്ചുനോക്കി. എന്നാൽ മകളുടെ ഹൃദയ വിചാരങ്ങൾ വെളിച്ചം കാണുന്നതിൽ പിതാവിന് താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും പലരുടെയും നിർബന്ധത്തിന് വഴങ്ങി അദ്ദേഹം അത് പ്രസിദ്ധീകരിച്ചു ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ എന്ന പേരിൽ. നിരവധി ലോക ഭാഷകളിലേക്കും പ്രാദേശിക ഭാഷകളിലേക്കും ഡയറിക്കുറിപ്പുകൾ പ്രശസ്തിയാർജ്ജിച്ചു.
ആൻ ഫ്രാങ്കിന് പരിചയപ്പെടാനോ അല്ലെങ്കിൽ കൂടുതൽ അറിയാനോ ആയി കുറച്ചു വിവരങ്ങൾ കൂടി പുസ്തകം ആരംഭിക്കുന്നതിനു മുൻപായി ഷാജി മാലിപ്പാറ തയ്യാറാക്കിയിരിക്കുന്നു. ഡയറിക്കുറിപ്പുകൾ എന്ന പുസ്തകത്തിൽ നിന്നെടുത്ത ഏതാനും ചില സംഭവങ്ങളും അതിനെക്കുറിച്ചുള്ള ഷാജി മാലിപ്പാറ യുടെ കൂട്ടിച്ചേർക്കലുകളും അദ്ധ്യായങ്ങളായി തിരിച്ചിരിച്ചാണ് ഈ പുസ്തകത്തിലുള്ളത്.
മനസ്സിൽ സന്തോഷം നിറഞ്ഞു നില്ക്കാൻ ആഗ്രഹിക്കുന്ന.... എപ്പോഴും ചിരിച്ചു കളിച്ചു... ബഹളംവെച്ച് തമാശകൾ പറഞ്ഞു നടക്കുന്ന... ഒരു പെൺകുട്ടിയാണ് ആൻ ഫ്രാങ്ക്. എന്നാൽ പലകാരണങ്ങളാൽ അവൾ തികച്ചും ഏകാന്തത
അനുഭവിക്കുന്നു. തനിക്ക് ഒരു ഉറ്റ സുഹൃത്ത് പോലുമില്ല എന്ന് അവൾ പറയുമ്പോൾ അത്ഭുതം തോന്നുന്നു. എന്നാൽ അതാണ് സത്യം. അവളെ തന്നെ കണ്ടെത്താൻ അവൾ ശ്രമിക്കുന്നു. ഒപ്പം മരണശേഷം ജീവിക്കാനും അവൾ ആഗ്രഹിക്കുന്നു. അതിനാൽ മനുഷ്യരേക്കാൾ സഹിഷ്ണുതയുള്ള പേപ്പറിനെ അവൾ ഉപയോഗപ്പെടുത്തി. അവൾ ഡയറി എഴുതാൻ ആരംഭിച്ചു. ആരും മനസ്സിലാക്കാത്ത അവളെ കിറ്റി എന്ന് അവൾ പേരിട്ടു വിളിച്ചു. അവളുടെ ഡയറിക്കുറിപ്പുകൾ അവളെ തന്നെ കണ്ടെത്തി അവൾക്ക് നൽകി.
നിർത്താതെ സംസാരിച്ചു കൊണ്ടേയിരിക്കുന്ന പെൺകുട്ടിയാണ് ആൻ. മിസ്റ്റർ കെപ്റ്റർ എന്ന അവളുടെ കണക്ക് അദ്ധ്യാപകൻ ഒഴികെ എല്ലാവരും അവളുടെ വാചാലതയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇത് അസഹനീയമായിരുന്ന മിസ്റ്റർ കെപ്‌റ്റർ അവൾക്ക് ശിക്ഷ നൽകാൻ തീരുമാനിച്ചു. വായാടിത്തത്തെക്കുറിച്ച് ഒരു കോമ്പോസിഷൻ എഴുതുക എന്നതായിരുന്നു ആദ്യത്തെ ശിക്ഷ. അത് അവൾ ഭംഗിയായി എഴുതി. അടുത്ത കോമ്പോസിഷൻ 'ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത വായാടിത്തം'. അതും തൃപ്തികരമായ വിധം അവൾ എഴുതി. അടുത്ത വിഷയം' എന്നും ചിലയ്ക്കുന്ന മിസ്സിസ് താറാവ് '.മണ്ടൻ വിഷയം തന്ന സാറിനെ മണ്ടൻ ആക്കാൻ ആനും കൂട്ടുകാരും ഒന്നിച്ചു നിന്നു. ആ വിഷയത്തിൽ അവൾ ഒരു കവിത തയ്യാറാക്കി. ഇതോടെ കോമ്പോസിഷൻ ശിക്ഷകൾ അവസാനിച്ചു.
ഇഷ്ടംപോലെ സംസാരിക്കാൻ ആനിന് അനുവാദവും നൽകി. കൗമാരക്കാരുടെ തമാശകളെ ധിക്കാരവും അഹങ്കാരവു മായി കാണുന്നത് മുതിർന്നവരുടെ അൽ പത്വം ആണെന്ന് ഷാജി മാലിപ്പാറ വിലയിരുത്തുന്നു,.
അധ്യാപക യോഗം നടക്കുന്ന ദിവസം ആനും കൂട്ടുകാരും വളരെ ആകാംക്ഷാഭരിതരാണ്. ആര് ജയിക്കും തോൽക്കും എന്നതിനെക്കുറിച്ച് കുട്ടികൾക്കിടയിൽ ഉണ്ടാകുന്ന തർക്കത്തെ കുറിച്ച് രസകരമായി അവൾ കുറിച്ചിട്ടുണ്ട്. ആനിന് മാർക്കുകൾ തൃപ്തികരമാണ്. അവളെക്കുറിച്ചു നല്ല അഭിപ്രായമാണ് അധ്യാപകർക്ക് ആനിന്റെ മാതാപിതാക്കളോട് പറയാനുള്ളത്. മാതാപിതാക്കൾ ആകട്ടെ മാർക്കുകളുടെ അടിസ്ഥാനത്തിൽ അവളെ വിലയിരുത്താതെ അധ്യാപകർക്ക് അവളെക്കുറിച്ചുള്ള അഭിപ്രായത്തിൽ ഏറെ സംതൃപ്തി കണ്ടെത്തുന്നു. ഇങ്ങനെ ചിന്തിക്കുന്ന മാതാപിതാക്കളെ ലഭിച്ചതിൽ താൻ ഏറെ ഭാഗ്യവതിയാണ് എന്ന് ഷാജി മാലിപ്പാറ പറയുന്നു. കൂടാതെ അലസ ആയിരിക്കാൻ അവൾ തയ്യാറല്ല. സ്കൂളിലെ നല്ല പഠിതാവായി ഇരിക്കാനാണ് അവൾക്ക് താൽപര്യം. അതിനായി അധ്വാനിക്കാനും അവൾ തയ്യാറാണ്.
സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ഉള്ള അവസ്ഥകളെക്കുറിച്ചും അവൾ ഓർമ്മിക്കാറുണ്ട്. അതിൽ ആൺ സുഹൃത്തുക്കളെ കുറിച്ചുള്ള വിവരണം മാതൃകാ ജനകമാണ്. മനസ്സു നിറയെ സന്തോഷിച്ചു നടക്കുന്ന അവൾ എല്ലാവരോടും കൂട്ടു കൂടുമായിരുന്നു. ആൺകുട്ടികളോടും അവൾ വിരോധം കാട്ടാറില്ല. എന്നാൽ അവരുടെ തോന്ന്യാസങ്ങളോട് നോ
പറയാനും അവൾക്ക് ഒരു മടിയുമില്ല. സ്നേഹിതന്മാരെക്കുറിച്ചാണ് അവൾ ഇങ്ങനെ എഴുതുന്നത്. അവരുടെ മനസ്സിൽ മുളച്ചുവരുന്ന പ്രേമത്തെ അതേ വേഗത്തിൽ കത്തിച്ചുകളയാനും അവൾക്ക് അറിയാം. ഈ കഴിവ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് വേണ്ട നല്ലൊരു ഗുണമാണെന്ന് ഷാജി മാലിപ്പാറ അടിവരയിട്ട് പറയുന്നു.
ആനും കുടുംബവും ഒളിത്താവളത്തിലേക്ക് പോവുകയാണ് വിലപിടിപ്പുള്ള സാധനങ്ങൾ എല്ലാം ബാഗിലാക്കി കഴിയുന്നത്ര വേഗത്തിൽ പഴയ ഓഫീസ് മുറികൾ വൃത്തിയാക്കി താമസിക്കാൻ സൗകര്യമുള്ളതാ ക്കി. ബാക്കി വൃത്തിയാക്കാൻ ആനും മറ്റുള്ളവരോടൊപ്പം നന്നായി കഷ്ടപ്പെട്ടു. പുറംലോകവുമായി ഒരു അടുപ്പവും ഇല്ലാത്ത രീതിയിൽ വളരെ ഇടുങ്ങിയ ജീവിതമാണ് അവർ നയിച്ചത് ഒന്നുറക്കെ സംസാരിക്കാനോ... പാട്ടു പാടാനോ.... എന്തിന് ..... ഒന്ന് ചുമയ്ക്കാൻ പോലും പറ്റാത്ത അവസ്ഥ. പൂമ്പാറ്റയെപ്പോലെ പാറി നടന്ന ആൻ കൂട്ടിലടച്ച കിളിയെപ്പോലെ ആയി.
നിലവാരക്കുറവ് അവള്ക്ക് അനുഭവപെട്ടു എങ്കിലും ഇതെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് കരുതി അവൾ ആശ്വസിക്കുന്നു
.കൂട്ടത്തിൽ ഏറ്റവും ഇളയ കുട്ടിയായ ആനിന്റെ പക്വത പ്രശംസനീയമാണ്.
ഒരിക്കൽ അംഗങ്ങൾ എല്ലാം കൂടി ചർച്ച നടത്തി.താവളത്തിൽ നിന്ന് പുറത്തു പോകാൻ അവസരം കിട്ടിയാൽ ആദ്യം എന്തു ചെയ്യും. ഓരോരുത്തരും അവരവർക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ പറഞ്ഞു. എന്നാൽ എങ്ങനെ പുറത്തിറങ്ങാം എന്നതിനെ കുറിച്ചാണ് ആൻ ചിന്തിച്ചത്. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും അവൾക്ക് സന്തോഷം ആണ്. അതിനാൽ അതിനു ശേഷം എന്തു ചെയ്യണം എന്ന് ആലോചിക്കാൻ കൂടി കഴിയുന്നില്ല. ആ നിന്നെപ്പോലെ പോലെ സ്വാതന്ത്ര്യത്തിന് അത്ഭുതം തോന്നുന്നു
ഓരോരുത്തരുടെയുംസ്വഭാവത്തെപ്പറ്റി ആൻ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും സത്യസന്ധമായി മനസ്സിലാക്കുകയും ചെയ്യുന്നു. ഒളിത്താവളത്തിൽ എ എല്ലാ അംഗങ്ങളെയും അവൾ വിലയിരുത്തുന്നു അവരിൽ ഏറ്റവും മാന്യനായ വ്യക്തി തന്റെ ഡാഡി ആണെന്ന് അവൾ മനസ്സിലാക്കുന്നു. ഊണ് മേശയിലും ഡാഡിയുടെ
മാന്യത വെളിപ്പെടുത്തുന്നതാണ് എല്ലാവർക്കും വേണ്ടതെല്ലാം കിട്ടിയോ എന്ന് അന്വേഷിച്ചതിനു ശേഷം ഡാഡി കഴിക്കാറുള്ളൂ. എല്ലാവരും മാതൃകയാക്കേണ്ട വ്യക്തിയാണ് തന്റെ ഡാഡി എന്ന് ഞാൻ പറയുന്നു.
എത്ര കഷ്ടപ്പെടുന്ന സാഹചര്യത്തെയും ഇഷ്ടപ്പെട്ട ആക്കാൻ ശ്രമിക്കാറുണ്ട് ആനിന്റെ സഹമുറിയൻ ആയ ദന്ത വൈദ്യൻ doosan ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്നത് ആനയാണ് എങ്കിലും അയാളുടെ പ്രവർത്തികളെ കൗതുകകരമായി കീഴടക്കാൻ അവൾ തയ്യാറാകുന്നു കിട്ടിയ ആദ്യത്തെ രോഗിയെ പരിശോധിക്കുക വേ അബദ്ധം പിണഞ്ഞു പരിശോധിക്കുന്ന ഉപകരണം പല്ലിൽ കുടുങ്ങി. മിസ്സ് വാനാണ് രോഗിയായി മുന്നിൽ ഇരുന്നത് എത്ര ശ്രമിച്ചിട്ടും ഉപകരണം പുറത്തെടുക്കാൻ സാധിച്ചില്ല ഇതുകണ്ട് ആൻഡ് തുടക്കമിട്ടു പുറത്തെടുത്തു. അവിടെ സന്തോഷം നിറഞ്ഞു എത്ര വിഷയത്തെയും സ്കൂളായി അവസാനിപ്പിക്കാനുള്ള പോലെയുള്ള കൗമാരക്കാരുടെ വിരുതന് ഷാജി മാലിപ്പാറ പുകഴ്ത്തുന്നു..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|