സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ

ബ്രോങ്കൈറ്റീസ് ബാധിച്ച പക്ഷികളിൽ നിന്നും 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് കഴിഞ്ഞ70 വർഷങ്ങളിലായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച ,Sർക്കി, കുതിരാ ,പന്നി, കന്നുകാലികൾ ഇവയെ ബാധിച്ചിരുന്നെന്ന് ശാസ്ത്രജ്ഞൻ കണ്ടെത്തി .ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണെന്നർത്ഥം കൊറോണ രോഗം ആദ്യമായി തിരിച്ചറിഞ്ഞത് ചൈനയിലെ വ്യൂഹാനിലാണ് പിന്നീട് ഈ പകർച്ചാവ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴുമുണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് പ്രാഥമികമായും ആളുകൾക്കിടയിൽ പടരുന്നത് രോഗാണു സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരേയാണ് വ്യക്തി ശുചിത്വം പാലിക്കൽ, രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, കൈകൾക്കിടയിൽ സോപ്പ് ഉപയോഗിച്ച് 20 സെക്കൻ്റ് നന്നായി കഴുകുക ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ സാധിക്കും പനി, ചുമ ,ശ്വാസം മുട്ടൽ, തൊണ്ടവേദന എന്നിവയാണ് രോഗലക്ഷണങ്ങൾ ഇത് പ്രായമായവരിലും കുട്ടികളിലും ഗർഭിണികളിലും പെട്ടെന്ന് പകരും രോഗപ്രതിരോധശേഷി കുറവായതാണ് ഇതിന് കാരണം രോഗം ഗുരുതരമായാൽ സാർസ് ന്യുമോണിയ ,വൃക്കസ്തംഭനം എന്നിവ ഉണ്ടാകും മരണവും സംഭവിക്കാം അത് കൊണ്ട് ഇതിനു വേണ്ട മുൻകരുതലകൾ നാം എടുത്തേ പറ്റൂ.

മുഹമ്മദ് അഫ്രീദ് കെ.
8 ഡി സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം