സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/മാതൃസ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃസ്നേഹം

പണ്ട് പണ്ട് തൃപ്പാപ്പൂർ എന്ന ഗ്രാമത്തിൽ ഒരു പാവപെട്ട മുത്തശ്ശിയുണ്ടായിരുന്നു. അവർക്ക് മൂന്ന് ആൺമക്കളായിരിന്നു. പക്ഷേ മുത്തശ്ശി ആ വിടീൽ ഒറ്റക്കായിരുന്നു മക്കളൊക്കെ വിദേശത്തായിരുന്നു ഒരു ചെറിയ വീടാണ് ഒരു ദിവസം മുത്തശ്ശി വിറക് വെട്ടാൻ കാട്ടിലേക്ക് പോയി അവിടെ അവശയായ ഒരു കഴുതയെകണ്ടു കഴുതയുടെ കാലിൽ രക്തം ചിന്തുന്നുണ്ടായിരുന്നു അതുകണ്ടമുത്തശ്ശീ കഴുതയുടെ അടുത്തേക്ക്പോയി കഴുതയുടെ കാലിൽ രക്തം ചിന്തുന്നത്കണ്ട് മുത്തശ്ശീക്കി സകടം തോന്നീ അവിടെ ഉണ്ടായിരുന്നു കുറച്ചുമരുന്നില എടുത്ത് മുറിവിൽ പുരട്ടി മുത്തശ്ശി വിചാരിച്ചു കഴുതയെ വിട്ടുപോയാൽ കുഴപ്പമാണ് ഈ കഴുതയെ വിട്ടിലേക്ക് കൊണ്ടുപോകാം അങ്ങനെ വിടെത്തി അവിടെ ഒരാളെ കണ്ടു അയാൾ ചോദിച്ചു മുത്തശ്ശി ഇതേതാ കഴുതനെ വീട്ടിലേക്ക് കൊണ്ടുവന്നേക്കുന്നത്. ഈ കഴുത അവശനായിരിക്കുന്നു അതുകാരണം കൊടുവന്നതാ മുത്തശ്ശി ഒറ്റക്കല്ലേ അപ്പോൾ ഇതിനെ ആര് നോക്കും ഞാൻ തന്നെ നോക്കും എന്നാ ശരി മുത്തശ്ശി സമയമായി ഞാൻ പോകുന്നു എന്നിട്ട് മുത്തശ്ശി കഴുതനേ വിട്ടിന്റെ ഉള്ളിൽ കൊടുപോയി മുത്തശ്ശി കുറയെ ദിവസം കഴുതയെ സംരക്ഷിച്ചു കഴുത പഴയതുപോലെ ആയി മുത്തശ്ശിക്ക് സന്തോഷമായി അപ്പോൾ പെട്ടന്ന് ഒരു അത്ഭുതം നടന്നു ആ കഴുത സംസാരിക്കുന്നു അത്കണ്ട് മുത്തശ്ശി അത്ഭുതപ്പെട്ടു കഴുത മുത്തശ്ശിയോടു പറഞ്ഞു ഞാൻ ഒരു അത്ഭുത കഴുതയാണ് എന്നെ സഹായിച്ചതിനും സംരക്ഷിച്ചതിനും വളരെ നന്ദി ഉണ്ട് മുത്തശ്ശിക്ക് ആരും ഇല്ലേ എന്നിക്ക് മുന്ന് മക്കളുണ്ട് അവർ എന്നെനോകാതെ വിദേശത്തേക്ക് പോയി നമ്മക്ക് അവരെയെല്ലാം ഇവിടെക്ക് കൊണ്ട് വന്നിട്ട് ഒരു പാഠംപഠിപ്പിക്കാം അത് വേണ്ടാ അവരെ ഒന്നും ചെയ്യണ്ട അവർ അവിടെ സുഖമായി ഇരുന്നോട്ടെ മുത്തശ്ശിയുടെ മനസ് വലുതാണ് അതാണ് മുത്തശ്ശി ഇങ്ങനെ പറയുന്നത് എന്നെ സഹായിച്ചതിനെ മുത്തശ്ശിക്ക് ഒരു വരം തരാം അങ്ങനെ കഴുത മുത്തശ്ശിക്ക് സ്വാർണവും രത്നങ്ങളും കൊടുത്തു അതു കൂടാതെ മുത്തശ്ശിയുടെ ചെറിയ വിട് ഒരു കൊട്ടാരം പോലെ ആക്കി മുത്തശ്ശിക്ക് സന്തോഷമായി കഴുത അവിടന്ന് പോയി ഇതറിഞ്ഞ മക്കൾ ഓടി പാഞ്ഞ് മുത്തശ്ശിയുടെ വീട്ടിലെത്തി അവിടെയെത്തിയ ഉടൻതന്നെ മുത്തശ്ശിയെ പാട്ടിലാക്കാൻ തുടങ്ങി മുത്തശ്ശി ഇവരുടെ എല്ലാം സന്തോഷം കണ്ട് പൊട്ടിക്കരഞ്ഞു അമ്മേ സ്വർണമൊക്കെ എവിടെ ഇതെലാം കണ്ടും കെട്ടും കഴുത ഒരു സ്ഥലത്ത്‌ ഇരിപ്പൂണ്ടായിരുന്നു. പെട്ടന്ന് കഴുത അവരുടെ മുന്നിൽ പ്രക്ത്യക്ഷപെട്ടു ഞാൻ നിങ്ങളുടെ സ്വഭാവം എങ്ങനെയാണ് എന്ന് അറിയാൻവേണ്ടി കളിച്ച ഒരു ആസൂത്രണമാണ് ഇത് മുത്തശ്ശി ഇങ്ങനെ വഞ്ചിക്കു ന്നവനെ വധിക്കണം കഴുത അവരെ കൊല്ലാൻ കത്തി എടുത്തപ്പോൾ മുത്തശ്ശി പറഞ്ഞു ആദ്യം നീ എന്നെ വധിക്ക് എന്ത് പറഞ്ഞാലും അവർ എന്റെ മക്കളാണ് ആദ്യം കഴുത അതു കണ്ടു പറഞ്ഞു ഇതാണ് അമ്മ ഇത്രയും നിങ്ങൾ ദ്രോഹിച്ചിട്ടും നിങ്ങൾക്ക് വേണ്ടി ജീവൻ തരുന്നത് കണ്ടോ അതാടാ അമ്മ വാത്സല്യം ഇതുകേട്ട് മുന്ന് മക്കളും മുത്തശ്ശിയുടെ കാലിൽ വീണ് കരഞ്ഞ് മാപ്പുചോദിച്ചു അങ്ങനെ മുത്തശ്ശിയും മക്കളും ആ വീട്ടിൽ സന്തോഷമായിരുന്നു . ഈ കഥയിൽ നിന്നും എന്താണ് മനസ്സിലാകുന്നത്..... ഒരു അമ്മയുടെ വാത്സല്യം... വൃദ്ധസദനങ്ങളിൽ മാതാപിതാക്കളെ ആരും കൊണ്ടുപോയി ഇടരുത് ...

റമീഷാത്തുൾ ഫാത്തിമ പി എം
9 സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ