സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/മഹാമാരിതൻ അട്ടഹാസം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിതൻ അട്ടഹാസം

നാം നടന്ന വീഥികൾ ഇന്നിതാ.....
കരിഞ്ഞ ഇലകളെ പുണർന്നു കിടക്കുന്നു
ഇന്നലകളിൽ ലോകത്തെ കാൽ കീഴിൽ വച്ചവൻ ഇന്നിതാ മഹാ മാരിയെ കണ്ടു ഭയക്കുന്നു.
ജീവ തുടിപ്പുകളെ നിമിഷ നേരമാം കൊണ്ടവൻ അവഹരിച്ചീടുന്നു ഈ ലോകത്തിൽ നിന്നും.
വീട്ടിലെത്തുവാൻ കൊതിച്ചു ചിലർ അപ്പുറത്തും വീടിൻ പുറം കാണാതെ ചിലർ ഇപ്പുറത്തും.
തളിർത്തിടുന്ന ജീവിതങ്ങൾ ഒക്കെയും കരിയിലകൾ പോൽ വീണു മറിച്ചിടുന്നു.
എന്ന് തീരുമീ നിൻ അട്ടഹാസം?
ജീവന്റെ തുടിപ്പുകൾ നിലച്ചതിന് ശേഷമോ?.
നിസ്സഹായനാം മനുഷ്യൻ കണ്ണുനീർ വറ്റിയിതാ അലഞ്ഞിടുന്നു ഭീകരമാം ശബ്ദത്തിൽ.
ഒഴിഞ്ഞു പോകുമീ ജനനിയിൽ നിന്നും
വരട്ടെ വസന്തവും തളിർകട്ടെ മാനവ രാശിയും .

വിസ്‍ന എം
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ