സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/ടോണിയും നായും

Schoolwiki സംരംഭത്തിൽ നിന്ന്
ടോണിയും നായും

ഒരിടത്ത് ഒരു കൊച്ചുഗ്രാമത്ത് ഒരു വീടുണ്ടായിരുന്നു
ആ വീട്ടിൽ ടോണി എന്ന് പേരുള്ള ഒരു വ്യക്തി താമസിച്ചിരുന്നു.
അയാൾക്ക് എപ്പോഴും ഒരു കാര്യത്തിൽ വിഷമമുണ്ടായിരുന്നു
അയാൾ ആ വീട്ടിൽ ഒറ്റക്കായിരുന്നു.
അയാൾ കാട്ടിലെ വിറക് വിറ്റാണ് ജീവിച്ചിരുന്നത്.
ഒരു ദിവസം ടോണി വിറക് എടുക്കാൻ കട്ടിൽ പോയപ്പോൾ
ഒരു നായക്കുട്ടി കാലിൽ മുള്ള് കുത്തി അവശനായി കിടപ്പുണ്ടായിരുന്നു
ടോണി ആ നായയെ സഹായിച്ചു.
എന്നിട്ട് ടോണി വിറക് ശേഖരിച്ച് നാട്ടിൽ പോയി
ഒരു പാട് വൈകിയിരുന്നു നാട്ടിൽ എത്താൻ
അപ്പോൾ അവിടെ ഒരു മോഷണം നടന്നു.
ആ വഴി ടോണി പോകുന്നത് കണ്ട് ആളുകൾ ടോണിയാണ് കള്ളൻ എന്ന് വിചാരിച്ച്
ടോണിയെ തല്ലാൻ തുടങ്ങി
അപ്പോൾ ആ നായ ആ മോഷ്ടാവിനെ പിടിച്ച് കൊണ്ടുവന്നു.
ആളുകൾ ടോണിയോട് ക്ഷമ ചോദിച്ചു.
എന്നിട്ട് ടോണി ആ നായയെ വീട്ടിൽ കൊണ്ടുപോയി വളർത്തി.
ടോണിയുടെ വിഷമവും മാറി.
സന്തോഷമായി കഴിഞ്ഞു.

സാനിയ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ