സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/കൈയ്യില്ലാത്ത മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
കൈയ്യില്ലാത്ത മാലാഖ

ഒരിടത്ത് ഒരിടത്ത് നല്ലവനായ ഒരു വ്യാപാരിയുണ്ടായിരുന്നു. നാട്ടുകാർക്കെല്ലാം അയാളെ വലിയ സ്നേഹമാണ്. പക്ഷെ അയാളും അയാളുടെ ഭാര്യയും വല്ലാത്ത ദുഖത്തിലായിരുന്നു. അതെന്തെന്നോ? അവർക്ക് കുട്ടികളുണ്ടായിരുന്നില്ല. അങ്ങനെ കുറെ നേർച്ചകളും വഴിപാടുകളുടെയെല്ലാമൊടുവിൽ അവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ആ കുഞ്ഞിനെ കണ്ട അച്ഛനും അമ്മയ്ക്കും അത്ഭുതവും അതിനപ്പുറം വി‍ഷമവും തോന്നി. കാരണം ആ കുട്ടിക്ക് കൈയ്യില്ലായിരുന്നു. ആ കുട്ടിക്ക് അനാമിക എന്ന് പേരിട്ടു. അനാമികയെ കണ്ട നാട്ടുകാരും വീട്ടുകാരും മൂക്കത്ത് വിരൽ വെച്ചു. അച്ഛനും അമ്മയും മകൾക്ക് കയ്യില്ലലോ എന്ന വിഷമത്തിൽ ജീവിതം മുന്നോട്ട് നിങ്ങുകയായിരുന്നു. അങ്ങിനെ അനാമിക വളർന്നു. ആറ് വയസ്സായപ്പോൾ ഒരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഒരു ദേവൻ വന്ന് അനാമികയോട് നിനക്ക് കൈയ്യില്ലെങ്കിലും കാലുണ്ടല്ലോ, എന്തു കൊണ്ട് കാലു കൊണ്ട് എന്തെങ്കിലും എടുക്കുകയും വെയ്ക്കകയും ചെയ്തുകൂട ? ഇത്രയും പറഞ്ഞ് ദേവൻ സ്വപ്നത്തിൽ നിന്നും പോയി. രാവിലെ ആയപ്പോൾ അനാമിക താൻ കണ്ട സ്വപ്നത്തെ പ്പറ്റി അച്ഛനോടും അമ്മയോടും പറഞ്ഞു. തൻെറ മകൾ പറഞ്ഞ കാര്യം എന്തുകൊണ്ടും ശരിയായ കാര്യമാണ് എന്ന് പറഞ്ഞു കൊണ്ട് അമ്മ മകൾക്ക് മുന്നിൽ ഒരു പേന നിലത്തിട്ട് അത് കാലുകൊണ്ട് എടുക്കുവാൻ ആവശ്യപ്പെട്ടു. അങ്ങനെ മകൾ കുറച്ച് പ്രയാസപ്പെട്ടുവെങ്കിലും പഠിച്ചു. നിരന്തരമായി ഓരോ സാധനവും നിലത്തിടുകയും അത് കാലുകൊണ്ട് എടുക്കുകയും ചെയ്യതതു മൂലം അനാമികയ്ക്ക് കൈകൊണ്ട് മാത്രമല്ല കാലുകൊണ്ടും എന്തെങ്കിലും ചെയ്യാമെന്ന് മനസ്സിലായി. അങ്ങിനെ അനാമികയ്ക്ക് എട്ടു വയസ്സായി.മകൾ വളർന്ന് വരുകയാണ്. അവളെ പഠിപ്പിക്കണം എന്നെല്ലാം മുന്നിൽ കണ്ട് അച്ഛൻ അംഗവൈകല്യമുളള കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് കൊണ്ടാക്കി പഠിപ്പിച്ചു. ആദ്യമൊക്കെ അവൾക്ക് അവിടെ കഴിയുന്നതിൽ വിഷമമുണ്ടായിരുന്നു. മകൾക്ക് മാത്രമല്ല അച്ഛനും അമ്മയ്കം മകളെ പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ടായിരുന്നു. മകൾ പഠിക്കാനല്ലെ പോയിരിക്കുന്നത് എന്ന് ഓർത്ത് അവർ സമാധാനിക്കുകയും ചെയ്തു. അവിടത്തെ ടീച്ചർമാർ അവളെ സ്വന്തം കുട്ടിയെപോലയാണ് നോക്കിയത്. കുറച്ച് ദിവസങ്ങൾക്ക് കൊണ്ട് അവൾക്ക് ആ പരിസരത്തോടും കുട്ടികളുമായും ഇടപഴകുവാൻ കഴിഞ്ഞു. അവിടത്തെ കുട്ടികളിൽ കാലില്ലാത്തവരൊക്കെ ഉണ്ടായിരുന്നുവെങ്കിലും കൈയില്ലാത്തത് അനാമികയ്ക് മാത്രമായിരുന്നു. അവൾക്ക് കൈയില്ലാത്തതിൽ വിഷമമൊന്നും ഇല്ലായിരുന്നു. തനിക്ക് കാലുണ്ടെന്ന് സമാധാനിക്കുകയും ചെയ്തു. അവൾ കാലു കൊണ്ട് ചിത്രം നന്നായി വരയ്ക്കുവാൻ തുടങ്ങി, പഠിത്തത്തിലും മുൻപിലായിരുന്നു. അനാമികയുടെ ചിത്രം വര, പഠിത്തം തുടങ്ങിയവയുടെ മികവിൽ അച്ഛനും അമ്മയ്ക്കും വളരെ സന്തോഷം തോന്നി. അവളുടെ കുറവുകൾ എല്ലാം മറന്ന് അവളുടെ കഴിവിൽ മാത്രമാണ് അവൾ ജീവിച്ചത്. അവൾ പഠിക്കാൻ നല്ല മിടുക്കിയായത് കൊണ്ട് അവളെ തളർത്താൻ ചില കുട്ടികൾ അവർക്കിടയിലും ഉണ്ടായിരുന്നു. നിനക്ക് കൈയില്ലലോ നീ പഠിച്ച് എവിടെയും എത്തില്ല എന്ന് പറഞ്ഞാണ് അവളെ തളർത്തുന്നത് . എന്നാലും അച്ഛനും അമ്മയും പകരുന്ന ധൈര്യം കൊണ്ട് അവൾ പഠിച്ച് ഒരു സോഫറ്റ് വെയർ എഞ്ചീനിയറായി. അവൾ കൈയ്യില്ലെന്ന് പറഞ്ഞ് ഒരിക്കലും പിന്നോട്ട് പോയില്ല. മുന്നോട്ട് മുന്നോട്ട് എന്ന് പറഞ്ഞാണ് അവൾ ജീവിതത്തിൽ മുന്നേറിയത്. ഈ കഥയിലെ അനാമിക അതിജീവനത്തിൻെറ മാതൃകയാവുന്നു.




സൗപർണ്ണിക. എസ്
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ