സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/കഥ പറയും മുത്തശ്ശി

കഥ പറയും മുത്തശ്ശി

ഒരിടത്ത് ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു പാവം മുത്തശ്ശി താമസിച്ചിരുന്നു.
ആ മുത്തശ്ശിയെ ആ ഗ്രാമത്തിലെ എല്ലാവർക്കും ഇഷ്ടമായിരുന്നു.
ആ മുത്തശ്ശിക്ക് പേരക്കുട്ടികണ്ടായിരുന്നു.
പേരക്കുട്ടിക്കൾക്ക് മുത്തശ്ശിയെ വല്ല്യ കാര്യമായിരുന്നു.
മുത്തശ്ശി പേരക്കുട്ടികൾക്ക് ഉറങ്ങാൻ നേരത്ത് ഒരോ കഥ പറഞ്ഞ് കൊടുത്തിരുന്നു.
അങ്ങനെ ഒരു ദിവസം രാത്രിയായപ്പോൾ മുത്തശ്ശിയുടെ അടുത്തേക്ക്
പേരമക്കൾ വന്ന് കഥ പറഞ്ഞ് തരാൻ ആവശ്യപ്പെട്ടു.
അങ്ങനെ മുത്തശ്ശി കഥ പറയാൻ തുടങ്ങി.
" ഒരിടത്ത് ഒരു അമ്മ ക്കോഴിയും മൂന്ന് കുഞ്ഞി കോഴികളും താമസിച്ചിരുന്നു.
കുഞ്ഞിക്കോഴികൾ എവിടെയ്ക്ക് പോകുമ്പോഴും കൂടെ അമ്മ ക്കോഴിയും ഉണ്ടാവും.
അങ്ങനെ അമ്മക്കോഴിയ്ക്ക് ഒറ്റയ്ക്ക് ഒരിടത്തേക്ക് പോവേണ്ട ഒരാവശ്യം വന്നു.
ഞാൻ ഒരിടം വരെ പോയിട്ടു വരാം
ഞാൻ വരുന്നതുവരെ ഈ കൂട്ടിൽ നിന്നും എങ്ങോട്ടും പോവരുത്...
എന്നു പറഞ്ഞ് അമ്മക്കോഴി പോയി.
അപ്പോൾ കുഞ്ഞി കോഴികൾക്ക് ഒരാഗ്രഹം
അമ്മക്കോഴി വരുന്നതിന് മുമ്പ് ഈ ഗ്രാമം ഒന്ന് ചുറ്റിക്കാണണം
എന്നും പറഞ്ഞ് അമ്മ ക്കോഴിയുടെ വാക്ക് ധിക്കരിച്ച് കുഞ്ഞിക്കോഴികൾ കൂട് വിട്ടിറങ്ങി.
ഇതെല്ലാം അങ്ങ് ദൂരെ ഒരു ദുഷ്ഠനായ ചെന്നായ കാണുന്നുണ്ടായിരുന്നു.
കുഞ്ഞിക്കോഴികളെ കണ്ട ചെന്നായ ഇന്നത്തെ ഭക്ഷണം കുശാലായി എന്ന് പറഞ്ഞു കൊണ്ട്
കുഞ്ഞിക്കോഴികളുടെ അടുത്തേക്ക് ലക്ഷ്യം വച്ചു കൊണ്ട് പാഞ്ഞു.
അപ്പോഴാണ് ഒരു നല്ല ചെന്നായ അതു വഴി വന്നത്.
ദുഷ്ഠനായ ചെന്നായയ്ക്ക് നല്ലവനായ ചെന്നായയെ പേടിയായിരുന്നു.
ദുഷ്ഠനായ ചെന്നായയെ കണ്ട കുഞ്ഞിക്കോഴി കൾ കരയാൻ തുടങ്ങി.
കുത്തിക്കോഴി കളുടെ കരച്ചിൽ കേട്ട നല്ലവനായ ചെന്നായ
കുഞ്ഞിക്കോഴികളുടെ അടുത്തേക്ക് പോയി.
നല്ലവനായ ചെന്നായയെ കണ്ട ദുഷ്ഠനായ ചെന്നായ പേടിച്ച് ഓടി.
അങ്ങനെ കുഞ്ഞിക്കോഴികളെ അമ്മക്കോഴിയെ ഏൽപ്പിച്ച്
നല്ലവനായ ചെന്നായ കുഞ്ഞിക്കോഴികളെ രക്ഷിച്ചതിൽ
എന്തെന്നില്ലാത്ത സന്തോഷത്തോടെ മടങ്ങി."
ഈ കഥ പേരക്കുട്ടികൾക്ക് വളരെ ഇഷ്ടപ്പെട്ടു.
കുട്ടികൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ഉറങ്ങി.

നൈഷാന പി എ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ