സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/ ശുചിത്വം നാം ഓരോരുത്തരുടെയും കടമയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നാം ഓരോരുത്തരുടെയും കടമയാണ്

ശുചിത്വം എന്നത് നാം ഓരോരുത്തരുടെയും കടമയാണ്. ശുചിത്വം ഇല്ലെങ്കിൽ നമ്മുടെ ജീവിതത്തെ ബാധിക്കും. ശുചിത്വം പലതരത്തിലുണ്ട്. അതിലൊന്നാണ് വ്യക്തി ശുചിത്വം. ശരീരം വൃത്തിയായി സൂക്ഷിക്കുന്നതും വ്യക്തിശുചിത്വം മാത്രമല്ല ശുചിത്വം. മറിച്ച് നമ്മുടെ പരിസ്ഥിതിയെ വൃത്തിയാക്കുന്നതും സംരക്ഷിക്കുന്നതും ശുചിത്വത്തിന് ഭാഗമാണ്. എന്നാൽ നാമിന്ന് ചെയ്യുന്നതോ? കവി കലാകാരന്മാർ പരിസ്ഥിതിയെ അമ്മയായിട്ടാണ് ല്ലോ വിശേഷിപ്പിക്കുന്നത്. എന്നാൽ നമ്മൾ ആ അമ്മയെ ദ്രോഹിക്കുക അല്ലേ? പരിസ്ഥിതിയുടെ പാദസ്വരങ്ങൾ ആയ അരുവികൾ എ നശിപ്പിക്കുക അല്ലേ. അത് മാലിന്യത്തിന് കേന്ദ്രങ്ങൾ ആയ ല്ലോ. ശരീരത്തിൻറെ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നും കുളിക്കണം, പല്ല് തേക്കണം, നഖം വെട്ടണം, നല്ല വസ്ത്രങ്ങൾ ധരിക്കണം തുടങ്ങിയവ വ്യക്തി ശുചിത്വത്തിൽ പെട്ടതാണ്. അതിനാൽ തന്നെ വ്യക്തി ശുചിത്വം വളരെ അത്യാവശ്യമാണ്. ശുചിത്വം ഇല്ലെങ്കിൽ നാം ഇല്ല. അതുകൊണ്ട് ശുചിത്വത്തെ ജനിപ്പിച്ച് മനുഷ്യരെ നിലനിർത്താം.

എസ്തർ ഗ്രേസ്
4 A സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം