ഇലത്താളുകൾ
പ്രകൃതി തൻ താളം
പ്രപഞ്ചത്തിൻ ഗീതം
മരങ്ങൾ തൻ മർമ്മരം
നാളെയുടെ സ്വപ്നങ്ങൾ
കൊഴിഞ്ഞുവീണോരിലയ് -ക്കുമുണ്ടായിരുന്നു തളിരിടും നേരം
മനസ്സിൽ തളിരിട്ട സ്വപ്നങ്ങൾ തളിർത്തിടാം മറ്റൊരു മരച്ചില്ലയിൽ
പൂത്തു നില്ക്കാം കണ്ണിണകൾക്കു ത്സവമായ്
ഓരോ രാവിനും കുളിർമ്മയായ് തേനീച്ചക്കൂട്ടങ്ങളായ് കൂടിനില്ക്കുന്നു
മാനത്തെ പൂനിലാവിൽ ശോഭയിൽ വിളങ്ങി നില്ക്കുന്നു ധരണിയിൽ