സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അതിജീവനം

ലോകമെമ്പാടും ആശങ്ക വിതച്ചുകൊണ്ട് കൊറോണ വൈറസ് പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ ഡിസംബർ അവസാനം ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസംകൊണ്ട് ലോകത്തിലെ നൂറ്റിഇരുപതിൽപരം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ലോകാരോഗ്യസംഘടന ഈ രോഗത്തിന് കോവിഡ് 19 എന്നാണ് പേര് നൽകിയിരിക്കുന്നത്.
ആഗോളതലത്തിൽ വളരെ അധികം വ്യാപന ശക്തിയുള്ള ഈ വൈറസ് ലോക രാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ വൈറസ് ഒരു രോഗിയിൽ പ്രവേശിച്ചു കഴിഞ്ഞ് ഏകദേശം 37 ദിവസം വരെ നിലനിൽക്കും എന്ന് കണ്ടുപിടിത്തവും ഈയിടെയുണ്ടായ പഠനത്തിൽ വെളിപ്പെട്ടിട്ടുണ്ട്.
ലോകത്തിൻറെ ഉറക്കം കെടുത്തുന്ന ഈ മുൾക്കിരീടം ( കൊറോണാ വൈറസ് )നമ്മുടെ അതിജീവനത്തെ ചോദ്യം ചെയ്തുകൊണ്ട് നമുക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ട ഒരു മഹാമാരി തന്നെയാണ്.
അതിജീവിതത്തിൻറെ കനൽ പാതയിലൂടെ പാദങ്ങളമർന്ന് നെഞ്ചിലാളിയ അഗ്നിപരീക്ഷണത്തിന്റെ അന്ത്യഘട്ടത്തിലേക്കുള്ള യാത്രയിൽ തിമിരം ബാധിച്ച ഇന്നലെകളെ ചവിട്ടി മെതിച്ച് നാളെയുടെ പൊൻകിരണങ്ങൾ ഏറ്റുവാങ്ങാൻ പ്രകൃതിയോടൊപ്പം നമുക്ക് നടക്കാം.
കോവിഡ് 19 എന്ന മഹാമാരിയിൽ വെന്തുരുകുന്ന കോടാനുകോടി ജീവനിശ്വാസങ്ങൾ, മരണം ഏറ്റുവാങ്ങുന്ന ശരീരങ്ങൾ എല്ലാം ദൈവത്തിൻറെ വികൃതികൾ ആയി കണ്ടു കൊണ്ടാണ് നാളെയുടെ ഉയർത്തെഴുനേൽപ്പ്.. കോടാനുകോടി വൈറസുകളെ ഇല്ലായ്മചെയ്യാൻ ലോകത്തിൻറെ ഓരോ മുക്കിലും മൂലയിലും ജീവൻ ബലിയർപ്പിച്ച് പ്രയത്നിക്കുന്ന ജീവാത്മാകൾ, അവരെ നമുക്ക് ദൈവത്തിൻറെ മാലാഖമാർ എന്ന് വിളിക്കാം.
നമുക്ക് കോവിഡ് 19 എന്ന മഹാമാരിയെ തരണംചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ എല്ലാവരും നമ്മുടെ ഭരണകൂടം പറയുന്നത് അതേപടി അനുസരിക്കുക.
വീട്ടിൽ അടച്ചിരിക്കുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രാവർത്തികമാക്കാൻ കഴിയും എന്നത് കുറച്ചു വിഷമം പിടിച്ച കാര്യം തന്നെയാണ്. എങ്കിലും നമ്മൾ നമുക്ക് വേണ്ടി, നമ്മുടെ ആരോഗ്യത്തിന് വേണ്ടി, നല്ല നാളേക്ക് വേണ്ടി കുറച്ചു കാലം ഒതുങ്ങിക്കൂടാൻ കഴിയുമെങ്കിൽ അത്രത്തോളം മികച്ച തീരുമാനം മറ്റൊന്നില്ല.
നമ്മുടെ വിരസത ഒഴിവാക്കാനായി വിദ്യാർത്ഥികൾ ആണെങ്കിലും മറ്റുള്ളവർ ആണെങ്കിലും നമ്മുടെ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ ഒരുപാട് പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ സർഗാത്മക കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള സുവർണാവസരമാണ്. മുതിർന്നവർക്ക് ആണെങ്കിലും അവരുടെ കഴിവുകൾ പുറത്തെടുക്കാം. കൃഷിയിലേക്ക് മടങ്ങാം. സ്വന്തമായി വിഷം ചേർക്കാത്ത പച്ചക്കറികൾ വിളവെടുക്കാം.
ഇവിടെ നാം ഓരോരുത്തരും ഓർക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട്,മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു തരം വൈറസ് അതാണ് ഈ ലോകത്തെ ആക്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനെതിരെ നമുക്ക് ഓരോരുത്തർക്കും സേനാംഗങ്ങൾ ആയി പടനയിക്കാം.
അപ്പോൾ നാം ശ്രദ്ധിക്കേണ്ടത് ശാരീരിക അകലം പാലിച്ചുകൊണ്ട് രോഗവ്യാപനം പരമാവധി തടയുക എന്നതാണ്. നാം അതിജീവിക്കും. ഭയമില്ലാതെ തന്നെ. നമ്മുടെ സർക്കാരിനെ മുദ്രാവാക്യം പോലെ "ഭയമല്ല ജാഗ്രതയാണ് വേണ്ടത്". നമുക്ക് ഓരോരുത്തർക്കും പ്രാർത്ഥനയോടെ നമ്മുടെ ലോകത്തിന്റെ കാവൽക്കാർ ആവാം.

കൃഷ്ണേന്ദു വി പി
7B സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം