സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ: പ്രതിരോധവും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ: പ്രതിരോധവും അതിജീവനവും

ഇന്ന് ലോകമാകെ കൊറോണ വൈറസ് എന്ന മഹാമാരിയുടെ മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. ചൈനയിലെ വുഹാനിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത ഈ വിപത്ത് മറ്റു ലോക രാഷ്ട്രങ്ങളിലേക്ക് വ്യാപിച്ചത് മാസങ്ങൾ കൊണ്ടാണ്. നൂറിലധികം ലോക രാഷ്ട്രങ്ങളിലേക്ക് കോവിഡ് 19 വ്യാപിച്ചിരിക്കുന്നു. ലോക രാജ്യങ്ങളിൽ ആകമാനം രണ്ട് ലക്ഷത്തിലധികം കൊറോണ മരണം റിപ്പോർട്ട് ചെയ്തു. 29 ലക്ഷത്തോളം പേർ രോഗബാധിതർ ആണ്. 81,700 പേർ രോഗ വിമുക്തരായി. ഇങ്ങനെ കൊറോണ വൈറസ് നമുക്കെല്ലാം ഇടയിൽ ഭീതി പരത്തുകയാണ്.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ഈ വൈറസ് പകരുന്നു. കൊറോണ കുടുംബത്തിൽ ജനിതകമാറ്റം സംഭവിച്ചു പുതുതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19.
കൊറോണ രോഗികൾക്ക് വേണ്ടി രാപ്പകലില്ലാതെ സ്വന്തം ജീവൻ ബലിയർപ്പിച്ച പ്രവർത്തിക്കുന്നവരാണ് നമ്മൾ ഭൂമിയിലെ മാലാഖമാർ എന്ന് വിളിക്കുന്ന നേഴ്സ്മാരും ആരോഗ്യ പ്രവർത്തകരും. അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻകഴിയുന്ന ഏറ്റവും വലിയ കാര്യം സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിയുക എന്നത് മാത്രമാണ്. വീടുകളിലെ അടച്ചിട്ട കഴിയുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസമുള്ള കാര്യമാണ്.
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ധാരാളം പുതിയ പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. കൃഷിയും മറ്റും ചെയ്യാനും ഈ സമയം നമുക്ക് പ്രയോജനപ്പെടുത്താം. സ്വന്തമായി വിളയിച്ചെടുത്ത പച്ചക്കറി കഴിക്കാം.
കൊറോണക്കെതിരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. പല വാക്സിനുകളും പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ പാലിച്ചുംഈ വിപത്തിനെ നമുക്ക് ഇല്ലാതാക്കാം. ഇതും നമ്മൾ അതിജീവിക്കും ഭയമല്ല ജാഗ്രതയാണ് വേണ്ടത്.......

ആർദ്ര അജേഷ്
7B സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം