സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/അക്ഷരവൃക്ഷം/ലോക് ഡൗണിലൂടെ ഉള്ള യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗണിലൂടെ ഉള്ള യാത്ര

ആഗോളതലത്തിൽ ഭീതിജനകമായ ഒരു അവസ്ഥ സൃഷ്ടിച്ച ഈ കൊറോണ കാലം ഓരോ വ്യക്തിയുടെയും ആത്മ വിചിന്തനത്തിന് യും നാളുകൾ കൂടിയാണ് .ഏതു വലിയ മനുഷ്യനെയും ഏതു വൻ സാമ്രാജ്യത്വത്തെയും കീഴ്പ്പെടുത്തുവാൻ തീരെചെറിയ ഒരു സൂക്ഷ്മജീവിക്ക് കരുത്തുണ്ട് .എന്ന വലിയ പാഠം പറഞ്ഞുതരുന്ന ജ്ഞാനസ്നാന കാലഘട്ടമായി മാറുകയാണ് ഈ കൊറോണ കാലം .വിശപ്പാണ് ഏത് ജീവിയുടെയും മുന്നിലുള്ള അടിസ്ഥാന പ്രശ്നം എന്ന് പറഞ്ഞു തരുന്നു.

ലോകത്തിലെ മനുഷ്യരാകമാനം വീട്ടുതടങ്കലിൽ ആയ ഒരു കാലം ചരിത്രത്തിലില്ല .ലോകത്തിലെ സർവമാന ജനങ്ങളും കുറ്റവാളികളുടെ മാനസികാവസ്ഥയിൽ കഴിയുന്നതും ഇതുതന്നെ .മന്തു൦ മലമ്പനിയും പരത്തുന്ന കൊതുകും, കോളറയും ക്ഷയവും പരത്തുന്ന ഈച്ചയും പ്ലേഗും എലിപ്പനിയും വരുത്തുന്ന എലിയും നമുക്ക് ഭീകര ജീവികൾ ആണ് .അപ്പോൾ കൊറോണ പരത്തുന്ന മനുഷ്യനോ ?മനുഷ്യൻ തടവിലായ ഈ സമയത്ത് പക്ഷേ പട്ടിയും പൂച്ചയും കാക്കയും പരുന്തും പാറ്റയും പാമ്പും നമുക്കുചുറ്റും സ്വച്ഛന്ദം വിവരിക്കുന്നുണ്ട് .ഇന്നലെ വരെ ജീവിച്ച പോലെയോ ,ഒരുപക്ഷേ അതിനേക്കാൾ സ്വതന്ത്രമായ അവർ ജീവിക്കുന്നുണ്ട് .ഒരു ഉറുമ്പിനെ ശക്തിപോലും ഇല്ലാത്തവൻ ആണ് താൻ എന്ന് ബോധ്യം സൃഷ്ടിക്കാനും അതുവഴി എളിമ എന്തെന്നറിയാൻ മനുഷ്യനെ ഈ കൊറോണ കാലം അവസരം നൽകും എന്ന് പ്രത്യാശിക്കാം .ലോകമെങ്ങുമുള്ള പ്രവണതകൾ സൂചിപ്പിക്കുന്നത് ആർക്കും ഈ രോഗം പിടിപെടാം എന്നാണ്.

ഒരു വ്യക്തിയുടെ ചെറിയ നോട്ട കുറവു മതി സമൂഹത്തെ ആകെ മരണത്തിൻറെ പടുകുഴിയിൽ വലിച്ചെറിയാൻ .ആ അർത്ഥത്തിൽ മരണത്തിലേക്ക് നടന്നടുക്കുന്ന രോഗികളാണ് ഓരോരുത്തരും .രോഗകാലം പോലെ തിരിച്ചറിവുള്ള മറ്റൊരു കാലം ഇല്ല .അവനവൻറെ ഉള്ളിൽ ഇറങ്ങി പരിശോധിക്കാനുള്ള അവസരമാണിത് .കുടിലും കൊട്ടാരവും ഈ വൈറസിന് ഒരുപോലെയാണ് .ജാതി മതം ഭാഷ ഇതൊന്നുമില്ലാതെ കോവിലിന് മുൻപിൽ ലോകം ഒന്നാണെന്ന് ബോധ്യപ്പെട്ടി രിക്കുകയാണ് .കൊറോണാ വൈറസിനെ ജനിതക രഹസ്യം ഇന്നും അജ്ഞാതം ആയിരിക്കുകയാണ് .ലോകരാഷ്ട്രങ്ങളെ ആകമാനം വൈറസ് കീഴടക്കിയിരിക്കുകയാണ് .മഹാ വിപത്തുകൾ ലോകത്തെ കീഴടക്കുമ്പോൾ എല്ലാം മറന്ന് ഭരണകൂടങ്ങളും ജനങ്ങളും ഒരുമിച്ചു നിൽക്കണം .അതിജീവനത്തിന് കരുത്ത് മാത്രമല്ല ഭാവിയിലേക്കുള്ള വിജയകരമായ കുതിപ്പിന് പാഠങ്ങൾ കൂടിയാണിത് .ഭൗതിക സുഖങ്ങളുടെ പിറകെയാണ് നമ്മുടെ സഞ്ചാരം .കൊറോണ വൈറസ് എൻറെ മുൻപിൽ നാം എത്രമാത്രം നിസ്സാരമാണ് .മനുഷ്യൻ ആർജിച്ച അറിവ് പരിമിതമാണ് എന്ന് നാം തിരിച്ചറിയുന്നു .വീണ്ടുവിചാരത്തിന് ഉള്ള സമയമാണിത് .നമ്മുടെ നല്ല ഭാവി തലമുറയെ വാർത്തെടുക്കുവാൻ ...

റാണി മരിയ ജെയിംസ്
6സി സേക്രഡ് ഹാർട്ട് ഹൈസ്‌കൂൾ പയ്യാവൂർ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം