സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/പ്രകൃതി അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി അമ്മ


എനിക്കൊരമ്മയുണ്ട് ...
അവളെന്നെ സ്നേഹത്താൽ ...
പൊതിഞ്ഞു സംരക്ഷിക്കുന്നു ...
പച്ചതൻ മുടിയിണകൾ ...
നീല നിറമാം ആകാശ കണ്ണുകൾ ...
അവൾ എൻ അമ്മ തന്നെ ...
അവർക്കുള്ളിൽ നിറയെ ...
മരങ്ങൾ , മലകൾ, പൂക്കൾ....
പുഴകൾ ചെടികൾ ...
അതെ അവൾ എൻ അമ്മ തന്നെ ...
പ്രകൃതി അമ്മ .....

നമ്മെ സ്നേഹിക്കുന്ന അവളെ നാം ...
ദ്രോഹിച്ചു : കൊന്നൊടുക്കുന്നു ...
അവൾ സ്നേഹത്താൽ പൊതിഞ്ഞ ...
മനുഷ്യൻ അവളെ കൊല്ലുന്നു...
അവൻ സ്വ സ്വാർത്ഥതക്കുവേണ്ടി ...
അവളെ കൊല്ലുന്നു ...
അവളുടെ പച്ച നിറമാം മുടിയിണകൾ ...
കൂർത്ത കൈകളാൽ പറിച്ചെടുത്തു...
മലകൾ ഇടിച്ചു മരങ്ങൾ വെട്ടി ...
അവളെ അവർ കൊന്നൊടുക്കുന്നു .....

അവൾ തൻ നീല കണ്ണുകളിൽ ...
നിന്ന് പൊഴിക്കുന്ന കണ്ണുനീർ ...
അവൾ താൻ കരുതിയതെല്ല്ലാം ...
മനുഷ്യൻ കവർന്നു ...
അവൾ കരഞ്ഞു പറയുന്നു ...
ഹേ ! മനുഷ്യാ.... വിടെന്നെ ...
നിങ്ങൾതൻ അമ്മയാണ് ഞാൻ .....

 

ട്രീസ മരിയ
VII A സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത