സേക്രഡ് ഹാർട്ട് യു പി എസ് ഉള്ളനാട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകം കീഴടക്കിയ മഹാമാരി കോവിഡ്-19പുത്തൻ സാംകേതികവിദ്യയും കണ്ടുപിടുത്തങ്ങളുടെയും പടവുകൾ താണ്ടി മനുഷ്യൻ അതിവേഗം മുന്നേറുമ്പോൾ ,അവൻ്റെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തച്ചുടച്ചുകൊണ്ടു മനുഷ്യനെ കാർന്നു തിന്നുന്ന ഒരു രംഗബോധമില്ലാത്ത കോമാളിയായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19 എന്താണ് കൊറോണ വൈറസ്മൃഗങ്ങളുടെ ഇടയിൽ കാണപ്പെടുന്ന വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നത് . മൃഗങ്ങൾ ആയാലും മനുഷ്യർ ആയാലും അവര് ശ്വാസനാളത്തെയാണ് ഈ വൈറസുകൾ ബാധിക്കുന്നത്. മനുഷ്യരാശിക്ക് തന്നെ ഭീഷണി ആകുന്ന തരത്തിൽ ആണ് എന്ന് കൊറോണ വൈറസ് ഒരാളിൽനിന്നും മറ്റൊരാളിലേക്ക് ബാധിക്കുന്നതു . ഇത്തരം വൈറസുകൾ മനുഷ്യരിൽ വന്നാൽ അവയുടെ കോശങ്ങൾ പിളർന്നു അവിടെ പ്രിത്തുല്പാദനം നടത്തുകയാണ് ചെയ്യുന്നത്. മനുഷ്യർ കന്നുകാലി, കോഴികൾ, പൂച്ചകൾ എന്നിവയിൽ എല്ലാം ഇത്തരം വൈറസ് ബാധിക്കുന്നതിനുള്ള സാധ്യത ഉണ്ട് . മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ?മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും ആണ് ഇത് പകരുന്നത് . രോഗബാധിതൻ ആയ വ്യക്തി ചുമക്കുകയോ തുമ്മുകയോ ചെയ്താൽ ഇത് വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ വൈറസ് പകരുന്നുണ്ട്.വൈറസ് ബാധിച്ച വ്യക്തിക്ക് കൈ കൊടുക്കുകയോ അയാളുമായി അടുത്ത് ഇടപഴുകുകയോ ചെയ്യുന്നത് വഴി ഈ വൈറസ് നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യത ഇരട്ടിക്കുകയാണ് ചെയ്യുന്നത് രോഗ ബാധിതൻ ആയ വ്യക്തി ഏതെങ്കിലും വസ്തുക്കളിൽ തൊടുകയോ അതുകൊണ്ടത് കണ്ണിലോ മൂക്കിലോ തൊട്ടാൽ അത് പലപ്പോഴും രോഗം ബാധിക്കുന്നതിന് കാരണമാകും . രോഗ ലക്ഷണങ്ങൾ
സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശനാളിയെ ആണ് ഈ രോഗം ബാധിക്കുന്നതു. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവ ആണ് രോഗ ലക്ഷങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിക്കും. പ്രതിരോധ വ്യവസ്ഥ ദുര്ബലമായവരിൽ അതായതു പ്രായം എറിയവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും ഇതുവഴി ഇവരിൽ ന്യൂമോണിയ ബ്രോങ്കിറ്റീസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും . ചികിത്സകൊറോണ വൈറസിന് കൃത്യമായ ചികത്സ ഇല്ല. പ്രിതിരോധ വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിക്ക് നല്കുന്നതുപോലെ ലക്ഷണങ്ങൾക്കു അനുസരിച്ചുള്ള ചികിത്സയാണു നൽകുന്നത് .പനിക്കും വേദനക്കും ഉള്ള മരുന്നുകളാണ് നൽകുന്നത് . രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം. കൊറോണ വൈറസിനെ പ്രിതിരോധിക്കാൻ
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം .കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം . കോറോ നാശം വിതച്ച രാജ്യങ്ങൾഅമേരിക്ക,ഇറ്റലി,ചൈന,റഷ്യ,ജർമ്മനി,സ്പെയിൻ,യു.കെ,ഫ്രാൻസ്.ക്യാനഡ,ടർക്കി,ഇന്ത്യ,ഇറാൻ,etc .. തുടങ്ങിയ 210 രാജ്യങ്ങളിലാണ് കൊറോണ സ്ഥിതീകരിച്ചിരിക്കുന്നതു. ലോകത്തു അകെ രോഗ ബാധിതർ 2360183 അകെ മരണം 161985 (19 /04 /2020 ) ലോക്കഡോൺ പ്രക്ക്യാപിച്ചു ഇന്ത്യകൊറോണ ലോകമെമ്പാടും പടർന്നു പൊടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളുടെ സുരക്ഷാ മുൻനിർത്തി നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്ര്യ ഇന്ത്യയിൽ മാർച്ച് 24 മുതൽ മെയ് 3 വരെ ലോക്കഡോൺ പ്രക്യാപിച്ചു .അതനുസരിച്ചു രാജ്യത്തെ എല്ലാ മേഖലകളും നിച്ചലമായി .അതുകൊണ്ടു തന്നെ നമ്മുടെ രാജ്യത്തു കോറോണയുടെ വ്യാപനം ഒരു അളവുവരെ പടരുന്നത് തടയാൻ സഹായകമായി കൊറോണ കേരളത്തിൽകൊറോണ വൈറസ് കേരളത്തിലും പിടി മുറുക്കിയിരുന്നു .എന്നാൽ സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സംയോജിതമായ ഇടപെടലുകൾ കേരളത്തിലെ ജനങ്ങളെ ഒരു അളവ് വരെ കോറോണയിൽ നിന്ന് അകറ്റി നിർത്താൻ സഹായിച്ചു . സ്കൂളുകളും കോളേജുകളും മാർച്ച് 11 നു തന്നെ അടക്കുകയും പരീക്ഷകളെല്ലാം മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലം കോറോണയെ തടുക്കാൻ കേരളത്തിന് സഹായകമായി . നിപ്പയെയും പ്രളയത്തെയും അതിജീവിച്ച നമ്മൾ കൊറോണ എന്ന മഹാവ്യാധിയെയും അതിജീവിക്കും. ഒട്ടും വൈകാതെ നമ്മൾ ഉയർത്തെഴുനേൽക്കും, പഴയതിലും ശക്തിയോടെ ഉണർവോടെ .കൊറോണ എന്ന ഭീകരനെ നമ്മൾ ചെറുത് തോൽപിക്കും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം