സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി /സ്പോട്സ് ക്ലബ്ബ്

കായികം

സേക്രഡ് ഹാർട്ട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ കായികമേഖല ശക്തമായ മുന്നേറ്റം കൈവരിച്ചു കൊണ്ടിരിക്കുന്നു. സ്കൂൾ മാനേജ്മെന്റ് എന്നും കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങൾ സ്കൂളിന്റെ തന്നെ നേട്ടങ്ങളായി കരുതി ആദരിക്കുകയും ചെയ്യുന്നു. പരിമിതമായ ചുറ്റുപ്പാടിൽ നിന്നു കൊണ്ട് നമ്മുടെ വിദ്യാർത്ഥിനികൾ ഗെയിംസ് ഇനങ്ങളിൽ സമുന്നതമായ നേട്ടം കൈവരിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ ജില്ലാ ഹോക്കി മത്സരങ്ങളിൽ‌ വിജയം കൈവരിക്കുന്നു. ഫെൻസിംഗ് കോമ്പറ്റീഷനു ലിറ്റിൽ കൈറ്റായ ആൻമരിയ മാത്യു സംസ്ഥാനതലത്തിലും ദേശീയതലത്തിലും പങ്കെടുക്കുയും മെഡലുകൾ നേടുകയും ചെയ്തു. ജിംനാസ്റ്റിക് മത്സരങ്ങളിലും നമ്മുടെ വിദ്യാർത്ഥിനികൾ നാഷണൽ തലത്തിൽ പങ്കെടുത്തു.2017-18 ൽ നമ്മുടെ സ്കൂൾ ഉപജില്ലാ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത ചാമ്പ്യന്മാരായി സബ്ജൂനിയർ തലത്തിൽ കുമാരി നീരജ വി എസ് സമ്മാനം നേടി. ഹോക്കി പരിശീലനവും കുട്ടികൾക്ക് നിരന്തരമായി നൽകിക്കൊണ്ടിരിക്കുന്നു. ആഴ്ചയിൽ രണ്ടു ദിവസമുള്ള കരാട്ടെ ക്ലാസ് കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ശക്തി പകരുകയും പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ അവരെ സഹായിക്കുയും ചെയ്യുന്നു. ഇതുകൂടാതെ ചെസ്സ്, നീന്തൽ എന്നീ മേഖലകളിലും നമ്മുടെ സ്കൂൾ ഉപജില്ലാ തലത്തിൽ മികച്ചു നിൽക്കുന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ ഈ സ്കൂളിലെ സ്പോർട്ട്സ് ആന്റ് ഗെയിംസ് വിഭാഗം അധ്യാപിക ശ്രീമതി ഷീന. പി വിദ്യാർത്ഥികളെ കഠിനപരിശീലനം കൊടുത്ത് മുന്നോട്ടു കൊണ്ടുവരുന്നു.