ഭൂമിയാം ദേവിക്ക് കാവലാകാൻ നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല, മരമില്ല, കിളികളില്ല, മഴയില്ല
പുഴയില്ല, പൂക്കളില്ല
ദൈവത്തിന്റെ സ്വന്തം നാട്ടിലിപ്പോൾ
മലകളായി പൊങ്ങുന്നു
മാലിന്യങ്ങൾ
അടുത്ത തലമുറയ്ക്കായി നാം
കാത്തുവെച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷമയം പുക, വായു വിഷമയം
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ നമ്മളല്ലാതെ മറ്റാരുമില്ല....