കാലദൂതനാം കൊറേണ വയറ്‌സ് ഭിതിയിൽ
മർത്യരിന്നു മന്നീനീൽ നടുങ്ങീടുന്നീതാ
ഭയപെടല്ലേ സോദരരെ നമുക്ക് നേരിടാം
മഹാവിപത്തിനെ ചെറുത്തു ദൂരെ നീക്കിടാം
സോപ്പിനാൽ കരങ്ങൾ കഴുകി വൃത്തിയാക്കണം
മുഖം മറക്കണം ചുമച്ചു തുമ്മിടുമ്പോഴും
കൂട്ടം ചേർന്നീടാതകലം പാലിക്കണം
സ്വയം സുരക്ഷ നമ്മൾ തന്നെ കൈവരിക്കണം
പൊട്ടിച്ചെറിയു പൊട്ടിച്ചെറിയു
കൊറോണ വൈറസ് ചങ്ങല പൊട്ടിച്ചെറിയു
അധികാരികൾ നല്കിടും നിർദേശങ്ങൾ
പാലിച്ചു നാടിന്മകായി കഴിയാം
ഭവനങ്ങളിലതി ജാഗ്രതയോടെ
കരുതലോടെ നീക്കിടാം മഹാവിപത്തിനെ
പൊട്ടിച്ചെറിയു പൊട്ടിച്ചെറിയു കൊറോണ വൈറസ് ചങ്ങല പൊട്ടിച്ചെറിയു
മതസൗഹാർതത്തിൽ മലയാളക്കരയിൽ
പ്രതിബന്ധനത്തിനെയും തരണം ചെയ്യും
പ്രളയം ഇവിടതി ഭീകരമാം വന്നിട്ടും
അതിജീവിച്ചവർ നമ്മൾ കേരളമക്കൾ