സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *"പരിസ്ഥിതി"*

പരിസ്ഥിതി      

   
ഭൂമിയായ പെറ്റമ്മ തൻ മക്കൾ നാം
പ്രകൃതിയുടെ മടിത്തട്ടിൽ പിറന്നു വീണു നാം
പ്രകൃതി നമ്മളെ ലാളിച്ചു വളർത്തി
സ്നേഹമാം അമൃത് തന്നു ജീവനേകി
പ്രകൃതി തൻ സ്നേഹം നുകർന്ന് നാം വളർന്ന് വലുതായി
ഈശന് തുല്യയായ പരിസ്ഥിതിയെ നാം തിരിച്ചും കരുതണം
നമ്മുക്ക് കിട്ടിയ സ്നേഹവും നന്മയും തിരികെ കൊടുക്കണം
നമ്മുടെ ഭൂമിയെ നാം തന്നെ സംരക്ഷിക്കണം
നമ്മുടെ കടമ നാം തന്നെ പാലിക്കണം
ഒരുമിച്ചു പ്രവർത്തിക്കാം നമ്മുക്കേവർക്കും നിത്യവും
നമ്മുടെ പരിസ്ഥിതിയെ സ്വർഗ്ഗമായി തീർത്തിടാം

ദേവിക ദീപു. എസ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത