ലോകത്തിനന്തകനായി വന്നൂ
കൊറോണ എന്ന നാമത്തിൽ വന്നു.
രോഗം പരത്താൻ ബഹു മിടുക്കൻ.
കണ്ണിനു നേരെ കാണാനുമില്ല
ദൈവത്തേയും മനുഷ്യനെയും
വെല്ലു വിളിച്ചുള്ള ജീവിതത്തിൽ
സോദരൻ തന്നുടെ വേദനയും
പട്ടിണിയും നമ്മൾ കണ്ടതില്ല.
ചുറ്റുമുള്ളതെല്ലാം എന്റെ സ്വന്തം
ആർക്കുമേ വിട്ടു തരില്ല തെല്ലും.
ദൈവത്തെ പോലും മറികടന്ന്
ശാസ്ത്രത്തിലും മുന്നേറി നമ്മൾ
ചന്ദ്രനും ഒൻപതു ഗോളങ്ങളും
കീഴടക്കി വാണു മനുഷ്യരിന്ന്
കൊടുമുടികൾ പർവ്വതങ്ങളെല്ലാം
വലിഞ്ഞു കയറി മനുഷ്യരിന്ന്
തോല്പിക്കാനാവില്ല ഞങ്ങളെ
എന്നാർത്തുല്ലസിച്ചു ജനങ്ങളന്ന്
കൊറോണ എന്ന കീടാണു വന്നു
എല്ലാവരും ഭൂമിയിലെന്നു പോലെ .