സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോക്ഡൌണിലൂടെ എന്തു പഠിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ഡൌണിലൂടെ എന്തു പഠിച്ചു      
                    കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നമ്മൾ പഠിച്ച പാഠങ്ങൾ.... അമേരിക്ക ലോകത്തെ മുൻനിര രാജ്യമാണെങ്കിലും ആയുധമെടുക്കാതെ ചൈന മൂന്നാം ലോകമഹായുദ്ധത്തിൽ ജയിച്ചപ്പോൾ ആർക്കും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. നമുക്ക് യാത്രകളൊന്നും ചെയ്യാതെ അവധിക്കാലം അതിജീവിക്കാൻ കഴിയും. പുരോഹിതർ പൂജാരി, ഉസ്താത് ഇവരൊന്നും ഇല്ലാതെതന്നെ ദൈവം അവനവനാണെന്നും ദൈവങ്ങളെ വീട്ടിലിരുന്ന് ഭക്തിപൂർവം ആദരിക്കാനാകുമെന്ന് മനസ്സിലായി. ഭൂമിയിലെ യഥാർത്ഥ വൈറസുകൾ മനുഷ്യനുലുള്ളിൽത്തന്നെയുണ്ട്. അതിനെ നാം തിരിച്ചറിയണം. മനുഷ്യൻ മനുഷ്യനെ തിരിച്ചരിയാനും മറ്റുള്ളവർക്കായി കരുതാനും പഠിച്ചു.  ആരോഗ്യ പ്രവർത്തകർക്ക് സ്വന്തം ജീവനെക്കാൾ  വിലയുണ്ടെന്ന് നാം മനസ്സിലാക്കി. മനുഷ്യർ  ഭൂമിക്കായി ഒന്നും ചെയ്യാതെ തന്നെ ഭൂമി വേഗത്തിൽ പുനർജനിച്ചു. മലീനീകരണമില്ല, കൊള്ളയും കൊലയും ബഹളങ്ങലുമില്ലാത്ത സ്വച്ഛത. ഭൂരിഭാഗം ആളുകൾക്കും വീട്ടിലിരുന്ന് ജോലിചെയ്യാം.. ജങ്ങ് ഫുഡ് ഇല്ലാതെ നമുക്കും കുട്ടികൾക്കും ജീവിക്കാൻ കഴിയും. ശുചിത്വമുള്ള ജീവിതവും മദ്യപാനമില്ലാത്ത ജീവിതവും ബുദ്ധിമുട്ടുള്ള കാര്യമേ അല്ലെന്ന് നാം മനസ്സിലാക്കി.  സ്ത്രീകളുടെ ബുന്ധിമുട്ട് മനസ്സിലാക്കി, പുരുഷൻമാരും  നല്ല പാചകക്കാരായി മാറി. പാവപ്പെട്ടവനും പണക്കാരനും ഒരേ ചികിത്സയും ഒരേ ഭക്ഷണവും കിട്ടിത്തുടങ്ങി.  കൂടുതൽ പണം കൊണ്ട് ഒന്നും നേടാനാകില്ലെന്ന് നമ്മൾ പഠിച്ചു. മീനും മുട്ടയും ഇറച്ചിയും ഇല്ലാതെയും ജീവിക്കാം മനുഷ്യർ വെറും നിസ്സാരന്മാരാണെന്നു നാം പഠിച്ചു. 
                    ചൈനയിലെ വുഹാനിൽ കോവിഡ് 19 റിപ്പോര്ട്ട്  ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകൾ. രോഗ വ്യാപനമുണ്ടാകുന്നതിനാൽ പി.പി.ഇ. കിറ്റുള്പ്പെ ടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താൻ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കിൽ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതൽ പോസിറ്റീവ് കേസുകളുള്ള കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്ത്തശകരെ സഹായിക്കാനായി റോബോട്ടും രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെമ്പേരി വിമല്ജ്യോ്തി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്ത്ഥി കളാണ് 'നൈറ്റിംഗൽ-19' രൂപകല്പ ന ചെയ്തത്. ചൈനയേക്കാൾ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ചൈനയിൽ ഭക്ഷണവും മരുന്നും മാത്രം നല്കാവനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാൽ ഇതിൽ ഘടിപ്പിച്ച പ്രത്യേക ഡിസ്‌പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതാണ്. 6 പേര്ക്കു ള്ള ഭക്ഷണവും വെള്ളവും അല്ലെങ്കിൽ 25 കിലോഗ്രാം ഭാരം വരെ കൊണ്ടുപോകാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റിമോട്ട് കണ്ട്രോളിലൂടെ ഒരു കിലോമീറ്ററോളം റോബോട്ടിനെ നിയന്ത്രിക്കാനാകും. രോഗികള്ക്ക്ഗ ആവശ്യമായ ഭക്ഷണവും മരുന്നും റോബോട്ടിന് നല്കിംയാൽ അത് കൃത്യമായി ഓരോ മുറിയിലുമെത്തിക്കും. റോബോട്ടിലെ വീഡിയോ സിസ്റ്റം വഴി ജീവനക്കാരുമായി സംസാരിക്കാനും കഴിയും.  മേൽപ്പറഞ്ഞ കാര്യങ്ങൾ അവലോനം ചെയ്യുമ്പോൾ നാം പഠിച്ചത് എന്തെന്നാൽ - നന്മമാത്രം മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തിച്ചാൽ നന്മ മാത്രമേ സംഭവിക്കൂ.................
Rishi V.M
8 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം