സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോകത്തെ കീഴടക്കി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ കീഴടക്കി കൊറോണ      
            2020 വർഷം തുടക്കം തന്നെ നമ്മെ ഞെട്ടിക്കുന്ന വാർത്തകളാണ് നമ്മുടെ കാതുകളിൽ മുഴങ്ങുന്നത്.   കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 നമ്മുടെ ലോകത്ത് ആവരണം ചെയ്യപ്പെട്ടു. ചൈനയിലെ വുഹാനിലാണ് ആദ്യമായി കേസ് രജിസ്റ്റർ ചെയ്തത് . ഒന്നു രണ്ടു ആഴ്ചകളിൽ തന്നെ 100 ൽ അധികം പേർ രോഗത്തിന് കീഴടങ്ങി കഴിഞ്ഞു. 1000ൽ അധികം പേർ രോഗബാധിധരായി ആശുപത്രികളിൽ അഭയം തേടി. കോവിഡ് 19 എന്ന ഭീഷണി ലോകത്തെയാകെ ഉലച്ചിരിന്നു.അന്യ രാജ്യങ്ങളിൽ നിന്നുമുള്ളവർക് സ്വന്തം നാടുകളിൽ പോലും എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്. 
            അന്യ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കണമെന്നും ഇത്ര ദിവസം വീടുകളിൽ തന്നെ അഭയം തേടണമെന്നും നമ്മുടെ സർക്കാരുകൾ നിർദേശം വച്ചു. അത് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ ഉത്തരവായി. അടുത്ത ആഴ്ചകളിലും മാസങ്ങളിലും സ്‌ഥിതി രൂക്ഷമായികൊണ്ടിരുന്നു. കൊറോണ ലോകത്താകെ വ്യാപിച്ചു കഴിഞ്ഞിരുന്നു. അസുഖം ബാധിക്കപെട്ടവരുമായിട്ടുള്ള അടുത്ത സമ്പർക്കം മൂലം മാത്രമേ ഈ രോഗം പകരുകയുള്ളു. അതുകൊണ്ട് അത് തടയാൻ വേണ്ടി മുഖത്തു മാസ്ക് ധരിക്കേണ്ടത് അനിവാര്യമാണ്. പുറത്തു പോകുമ്പോൾ മറ്റുള്ളവരുമായുള്ള സഹവാസം കുറക്കുക, വീടുകളിൽ  തിരിച്ചെത്തുമ്പോൾ കൈയും മുഖവുമെല്ലാം നന്നായി സോപ്പ് കൊണ്ട് കഴുകണം. ഇതൊക്കെയാണ് ഈ ഒരു   മഹാമാരിയിൽ നിന്നും രക്ഷപെടാൻ നമ്മൾ ചെയേണ്ടത്. 
            നമ്മുടെ രാജ്യത്തും വ്യാപകമായി ബാധിച്ചിരിക്കുന്ന ഈ വേളയിൽ നമ്മുടെ പ്രധാനമന്ത്രി 21 ദിവസം ലോക്കഡോൺ പ്രഖ്യാപിച്ചു. ഇതെല്ലാം നമ്മുടെ സുരക്ഷക്ക് വേണ്ടി മാത്രമാണ്. ഈ സമയം നമ്മുക്ക് വേണ്ടി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും നമ്മുടെ കാവൽകരായ പോലീസുകാർക്കും മറ്റു സംഘടനകൾക്കും നന്ദി പറയേണ്ടതുണ്ട്. നമ്മളെ കീഴടക്കിയ കൊറോണയെ തിരിച്ചു നമ്മുക്കും കീഴടക്കാൻ സാധിക്കുമെന്ന് ഒറ്റകെട്ടോടെ നിന്നു പ്രവർത്തിച്ചു കാണിക്കേണ്ടത് അത്യാവശ്യമാണ്. 
            ചൈനയിലെ വുഹാനിലെ രണ്ടുപേരിലാണ് ആദ്യമായി കൊറോണ സ്‌ഥിരീകരിച്ചത്‌. അതാണ് പിന്നീട് സമ്പർക്കം വഴി ലോകമെമ്പാടും വ്യാപിച്ചത്. ഇന്ത്യയിലെ മിക്ക സംസ്‌ഥാനങ്ങളും ഇതിൽ മുങ്ങിത്താഴുമ്പോൾ നമ്മുടെ കൊച്ചു കേരളം ഇതിൽ നിന്നും പ്രതിരോധിക്കാൻ വേണ്ടി രാവും പകലും ഒരുപോലെ പ്രവർത്തിക്കുന്നുണ്ട്. അതിനു ഫലം കണ്ടുവരുന്നുണ്ട്. വസൂരിയെയും, വെള്ളപ്പൊക്കത്തെയും, നിപയെയും കീഴടക്കിയ പോലെ ഈ കൊറോണയെയും നമ്മൾ കീഴടക്കും. ഒറ്റകെട്ടോടെ നിന്നു ലോകത്തെ കീഴടക്കിയ മഹാമാരിക്കെതിരെ പോരാടാം. 
         
അർജുൻ.എസ്.നായർ
6 S സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം