ലോകത്തിനിതെന്തുപറ്റി?
നമ്മുടെ ലോകത്തിനിതെന്തുപറ്റി?
ചവറുകൾ അവിടെയും
വിഷപ്പുക ഇവിടെയും
പ്രകൃതിയുടെ പച്ചപ്പെവിടെക്കു
മാഞ്ഞു പോയ്?
പ്രകൃതിയുടെ നിറം എവിടേക്കു
മടങ്ങിപ്പോയ്?
കാടും മേടും എവിടെ
മറഞ്ഞു പോയ്?
ആരും ഇതേപറ്റി
ചിന്തിക്കുന്നുമില്ല,
പ്രകൃതിയെ ആരും
രക്ഷിക്കുന്നുമില്ല.
നമ്മൾ ഒരുമിച്ച് കൈകോർത്താൽ
സാധിക്കാത്തതെന്ത്?
നമ്മൾ ഒരുമിച്ചു കൈകോർത്താൽ
ജലമലിനീകരണം തടയാം, നമ്മൾ ഒരുമിച്ചു കൈകോർത്താൽ
പല മാലിന്യങ്ങളും വിശപ്പുകകളും
ഈ ലോകത്ത് നിന്ന്
തുടച്ചു മാറ്റാം.
നമ്മൾ ഒരുമിച്ചു നിന്നാൽ
സാധിക്കാത്തതെന്ത്?
നമ്മുടെ പ്രകൃതിക്കിതെന്തു പറ്റി?
നമ്മുടെ ലോകത്തിനിതെന്തു പറ്റി?