സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രോഗപ്രതിരോധത്തിനായി കുടിക്കാം ഈ പാനീയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
#രോഗപ്രതിരോധത്തിനായി കുടിക്കാം ഈ പാനീയങ്ങൾ#

തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കാം. തിളപ്പിക്കാനുള്ള വെള്ളത്തിൽ കുറച്ച് തുളസിയില, കറിവേപ്പില, ഇഞ്ചി, ഏലക്ക, ജീരകം, മല്ലി മുതലായവ ഇട്ട് തിളപ്പിക്കാം. ചുക്കുകാപ്പി, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം, മോരിൻവെള്ളം എന്നിവ കുടിക്കാം. ആപ്പിൾ, ക്യാരറ്റ്, ഓറഞ്ച് ജ്യൂസ്‌ ദിവസം ഒരു നേരം കുടിക്കാം.

ഓറഞ്ചും മുന്തിരിയും ചേർന്ന ജ്യൂസ്‌ കഴിച്ചാൽ വിറ്റാമിൻ C യുടെ അളവ് കൂട്ടാം. തക്കാളി ജ്യൂസ്‌ - ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നു. തണ്ണിമത്തൻ ജ്യൂസ്‌ - ശരീരത്തിലെ ജലാംശം നിലനിർത്തുന്നു. ബീറ്റ്റൂട്ട്, ക്യാരറ്റ്, ഇഞ്ചി, മഞ്ഞൾ, ഇവ ചേർന്ന ജ്യൂസ്‌ രോഗപ്രതിരോധശക്‌തി വർധിപ്പിക്കാൻ സഹായിക്കും.

രാവിലെ വെറുംവയറ്റിൽ ഇഞ്ചി ചായയോ ഇഞ്ചി കഷായമോ കുടിക്കാം . ഇഞ്ചിച്ചായ - തിളയ്ക്കുന്ന വെള്ളത്തിൽ ഒരു കഷ്ണം ഇഞ്ചി മുറിച് കഴുകി പത്തു മിനിറ്റ് തിളപ്പിക്കണം. ഇതിലേക്കു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. മധുരത്തിനായ് തേൻ ചേർക്കാം.

ഇഞ്ചി കഷായം - ഒന്നോ രണ്ടോ കഷണം ഇഞ്ചി, 2 tsp മല്ലി, 3 tsp ശർക്കര, 1/2 tsp കുരുമുളക് ചതച്ചു 300ml വെള്ളത്തിൽ ചേർത്ത് തിളപ്പിച്ചു പകുതിയാക്കുക. ഒരു നുള്ള് ഉപ്പ് ചേർത്ത് ചൂടോടെ കുടിക്കാം.

നെല്ലിക്ക, ഇഞ്ചി, മല്ലിയില /പുതിനയില ജ്യൂസ്‌ തയ്യാറാക്കാം. 5-6നെല്ലിക്ക, 1tsp ഇഞ്ചി അരിഞ്ഞത്, 4-5 മല്ലിയില /പുതിനയില ഇവ കഴുകി മിക്സിയിൽ അരയ്ക്കുക. ജ്യൂസ്‌ അരിച്ചെടുക്കുക. ആവശ്യത്തിന് തേൻ ചേർത്ത് ഉപയോഗിക്കാം.

ഒരുസ്പൂൺ കരിഞ്ജീരകം, ഒരു സ്പൂൺ ജീരകം, ഒരു സ്പൂൺ പെരിഞ്ജീരകം, ഒരു കഷ്ണം ഇഞ്ഞി അരിഞ്ഞത് ഇവ 1ലിറ്റർ വെള്ളത്തിൽ ഇട്ട് പതിനഞ്ചു മിനിറ്റ് തിളപ്പികുക. ചെറുചൂടോടെ കുടിക്കാം.

നല്ല പഴുത്ത ദശകട്ടിയുള്ള രണ്ട് മാമ്പഴം ചെത്തി കഷണങ്ങൾ ആക്കുക. അത് മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് അര ലിറ്റർ തൈര് ഫ്രീസറിൽ വെച്ച് തണുപ്പിച്ചത് ഒഴിച്ച് മിക്സിയിൽ അടിച്ചെടുക്കുക. മാമ്പഴവും തൈരും ആവശ്യാനുസരണം പഞ്ചസാര ചേർത്ത് ഉപയോഗിക്കാം.

ധാരാളം വെള്ളം കുടിച്, ശുചിത്വം പാലിച്ചു, സാമൂഹികഅകലം പാലിച്ചു നമുക്ക് കോറോണയെ തുരത്താം.

Asha J Pangattu
HST സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം