സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ രണ്ടായിരത്തി ഇരുപതിന്റെരോദനം

Schoolwiki സംരംഭത്തിൽ നിന്ന്
രണ്ടായിരത്തി ഇരുപതിന്റെരോദനം     

രോദനം ദീനരോദനം
മാധവൻ വാഴുന്ന ഭൂവിലെല്ലാം
രോദനം ദീനരോദനം
ഹെ, കോവിഡെ
ഹെ, കൊറോണെ
മഹാനാശമെ, നീ എവിടെന്ന് വന്നു
          
       ആയുസ്സ് തീരും മുൻപേ
        ജീവൻ കവരാൻ എന്തിന് വന്നു നീ
        ഉറ്റവർ ഉടയവർ സ്നേഹിതരെ
       ഒരു നോക്കു കാണാൻ കഴിയാതെ
       അന്ത്യശ്വാസം വലിച്ചിടും നിമിഷം
       ഒരു തുള്ളി വെള്ളം നാലിൽ
       നനയ്ക്കാൻ കഴിയാതെയും
       വിങ്ങലായി തേങ്ങലായ്
       നിസ്സഹായനായി
       നോക്കിനിൽക്കാനല്ലെ എനിക്കാവു...

ഈമണ്ണിൽ പിറന്ന മനുഷ്യനെ
വിവേചനത്തോടെ കാരണുന്ന
മർത്യാ; നീ കാണുന്നില്ലേ?
നിനക്ക് പണമുണ്ട് പദവിയുണ്ട്
സൗന്ദര്യമുണ്ട് എന്നു നീ
അഹങ്കരിച്ചീടിലും....
നിന്നുടെ ജീവനു പുല്ലു വില മാത്രം,
ജീവിതം മോടിപിടിപ്പിക്കാനായ്
ദൂരെ പറന്നു പോയവരോ
ജീവൻ നിലനിർത്താനായ്
നെട്ടോട്ടമോടുന്നു കാണുന്നില്ലേ?
ദാഹജലത്തിനായ് അന്നത്തിനായ്
എത്രയോ നാൾ കാത്തിരുന്നു
കുടിവെള്ളം കിട്ടാതെ അന്നവും
കിട്ടാതെ എത്രയോ ജീവൻ പൊലിഞ്ഞു,
             
        ഈവ്യാധിയെനിർജീവമാക്കുവാൻ
        രാപ്പകലില്ലാതെ സ്വന്തജീവൻ നൽകി
        പരിചരിക്കുന്ന ഡോക്ടർ നിങ്ങളാ
        ഈഭൂവിലെ യഥാർത്ഥ ദൈവം
        അവർക്കൊപ്പം ചേർന്നു
        പ്രവർത്തിക്കുന്ന മാലാഖമാരെ
        നിങ്ങളും ദൈവദൂതർ തന്നെ..
        ഈ വ്യാധിയിൻ വ്യാപനം
        തടയാനായ് നെട്ടോട്ടം ഓടുന്ന
        പോലീസുകാരെ നിങ്ങളീ
        നാടിന് അഭിമാനമല്ലോ.....
        നിന്റെ ജീവനുവേണ്ടി
        അർപ്പണബോധമായി
        നിർദേശം നൽകുന്ന നേതാക്കളെ
        നിങ്ങളെനമിക്കുന്നു ഞങ്ങളെല്ലാം...

ഈ മഹാവ്യധി എത്രയും പെട്ടന്ന്
ഈഭൂവൽ നിന്നും നാറിടട്ടെ
കേഴുന്നു ഈശ്വരാ നിൻ മുന്നിൽ ഞാൻ
ഈ മഹാവ്യധി മാറിടട്ടെ
നല്ലൊരു അവധിക്കാലം
കിനാവ് കണ്ട് ഞാൻ
ഈ വേനലിൽ ശുചിത്വവും
അകലവും പാലിച്ചു തള്ളി നീക്കുന്നു
അടുത്ത നല്ലൊരവധിക്കാലത്തിനായ്
ഞാൻ കാത്തിരിക്കുന്നു....



                         

Alan.s.Satheesan
7 Q സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത