സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മാതൃ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃ സ്നേഹം     

അതി മനോഹരമായ പുഴകളും, കായലുകളും താണ്ടി പച്ചപ്പാർന്ന മലയിടുക്കുകളിലുടെ ഒരു ട്രയിൻ യാത്ര. എവിടെ നോക്കിയാലും പച്ചയാർന്ന മരക്കുട്ടങ്ങൾ, പ്രകൃതി രമണീയത.ശാന്തമായ അന്തരീക്ഷം കുയിലുകളുടെയും, കിളികളുടെയും ട്രയിനിൻ്റേയും ശബ്ദം മാത്രം. വളരെ പെട്ടെന്ന് സമീപത്ത് നിന്ന് കരച്ചിലിൻ്റെ ശബ്ദം അടുത്തിരുന്ന ഒരു Doctor ഓടുന്ന ട്രയിനിൽ Prescription എഴുതുന്നു. കുറച്ച് പേർ കുഞ്ഞിൻ്റെ തലയിലും മുഖത്തും വെള്ളം ഒഴിക്കുന്നു. ചിലർ ശബ്ദം ഉണ്ടാക്കുന്നു. കുറച്ച് പേർ കുഞ്ഞിനെ കളിപ്പിക്കുന്നു. പക്ഷേ കുഞ്ഞിന് ഒരു അനക്കവും ഇല്ലാ അപ്പോഴാണ് ദൈവം പറഞ്ഞ് വിട്ടത് പോലെ വളരെ ശാന്തസുന്ദരമായ മുഖത്തോട് കൂടിയ ഒരു സ്ത്രീ ആളുകളെ തള്ളിമാറ്റി കൊണ്ട് ഏല്ലാവരേയും വഴക്ക് പറഞ്ഞ് കൊണ്ടുംകടന്ന് വന്നത്. അവർ ഒരു അമ്മയുടെ കടമ ,ഒരു doctor-ൻ്റെ കടമ,ഒരു Nurse-ൻ്റെ കടമ എത്ര നൈപുണ്യത്തോടെയും, സ്നേഹത്തോടെയും ഒരു പൂവിനെ എടുത്ത് താലോലിക്കും പോലെ, നനഞ്ഞ ഉടുപ്പ് മാറ്റി, കൈകാലുകൾ ചൂടാക്കി, പനിയുടെ മരുന്ന് കൊടുത്ത് കൊണ്ടും, ചൂട് വെള്ളം കൊടുക്കുകയും ചെയ്യ്തതോട് കൂടി കുഞ്ഞ് കരഞ്ഞ് തുടങ്ങി.അവർ കുഞ്ഞിനെ എടുത്ത് തൻ്റെ മാറോട് ചേർത്ത് പിടിച്ചു പറഞ്ഞു ചെറിയ ഒരു പനി വന്നപ്പോൾ തളർന്ന് പോയ ഈ ഭൂമിയിൽ എന്തെല്ലാം കാണാനും കേൾക്കാനും ഉണ്ട്. വാൽസല്യത്തോടെ തലോടികൊണ്ട് മോൻ തളരരുത് എന്ന് പറഞ്ഞ് കൊണ്ട് സ്വന്തം അമ്മയുടെ കൈയ്യികളിലോയ്ക്ക കുഞ്ഞിനെ കൊടുത്തു. കുഞ്ഞിൻ്റെ അമ്മയുടെ മുഖത്തുണ്ടായ സ്നേഹവും സങ്കടം മാറിയ സന്തോഷത്തിൻ്റെ അളവും പറഞ്ഞ് അറിയിക്കാൻ പറ്റാത്തത്തത്ര കാഴ്ചകളിൽ ഒന്നായിരുന്നു. അടുത്ത് നിന്നവർ ആ സ്ത്രിയോട് ചോദിച്ചു നിങ്ങൾ ഡോക്ടറോ ,Nurse ആണെ എന്ന്. ആ സ്ത്രീയുടെ ചിരിച്ച് കൊണ്ടുള്ള ഉത്തരം കേട്ടപ്പോഴാണ് നമ്മുടെ ഓരേ അമ്മമാർക്കും ഓരേ കുഞ്ഞിൻ്റെ മേലിൽ എത്ര കരുതലും,സ്നേഹവും ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. അവരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ഏതൊരു മനസാക്ഷിയുള്ള സ്ത്രിയ്ക്കും ഒരു സ്ത്രിയുടെ കരച്ചിൽ കോട്ടൽ നെഞ്ച് പിടയും, ഏതൊരു അമ്മയ്ക്കും സ്വന്തം കുഞ്ഞ് കൺമുന്നിൽ മരിക്കുന്നത് കാണാനുള്ള മനസ്സ് കാണില്ല. ആ വാക്കുകൾക്ക് മൂർച്ച നിറഞ്ഞതും, സ്നേഹവും, കരുതലും ഉളവാക്കുന്നവയായിരുന്നു. ഇതിൽ നിന്ന് ഞാനെന്ന വ്യക്തി മനസ്സിലാക്കിയത് അത്യവശ്യ ഘട്ടങ്ങളിൽ വളരെ ബുദ്ധിപൂർവ്വം ഇടപ്പെട്ടാൽ എന്ത് പ്രശ്നവും വളരെ എളുപ്പത്തിലും ലളിതമായും പരിഹരിക്കാൻ പറ്റും എന്നുളതാണ്.ആ സ്ത്രിയുടെ സമോചിതമായ ഇടപ്പെടൽ കൊണ്ടാണ് ആ കുഞ്ഞ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെയുള്ള മാലാഖമാരും, നല്ല മനസ്സിന് ഉടമകളും ഉണ്ടെന്ന് മനസ്സിലാക്കാൻ എനിക്ക് ഈ യാത്ര കൊണ്ട് സാധിച്ചു. എന്തിന് ഏറെ പറയുന്നു ഒരു ജീവൻ രക്ഷപ്പെട്ടത് നേരിൽ കാണാനും ഒരു മാതാവിൻ്റെ സ്നേഹം അടുത്ത് മനസ്സിലാക്കാനുമുള്ള അവസരവും ഭാഗ്യവും ഉണ്ടായ ചാരുദാർത്യത്തോടെ നിർത്തുന്നു.എന്ന് സ്വന്തം നിങ്ങളുടെ കുട്ടുക്കാരൻ.

Akhilesh.u
6 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ