സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
തരം=ലേഖനം }}

എല്ലാ ജീവികളും അവയ ക്ക് ആവശ്യമായുള്ളത് പ്രകൃതിയിൽ നിന്ന് എടുക്കുന്നു. മൃഗങ്ങൾ ഭക്ഷണം മാത്രമാണ് എടുക്കുന്നത്. അവയുടെ എണ്ണം വല്ലാതെ വർധിക്കുമ്പോൾ അത് അപകടകരമാകും. ആദ്യകാലത്ത് മനുഷ്യനും മൃഗങ്ങളെപ്പോലെ തന്നെയായിരുന്നു ഭക്ഷണം സമ്പാദിച്ചിരുന്നത്. കാട്ടിൽ നിന്നും കിട്ടുന്ന പഴങ്ങളും കിഴങ്ങുകളും വേട്ടയാടി കിട്ടുന്ന മൃഗങ്ങളുടെ മാംസവുമായിരുന്നു ഭക്ഷണം. കൃഷിയുടെ ആരംഭത്തോടെയാണ് ഈ സ്ഥിതി മാറിയത്. പരിസരത്തു വലിച്ചെറിഞ്ഞ ഭക്ഷണബാക്കിയിലെ വിത്തുകൾ മുളച്ചു പുതിയ ചെടികൾ ഉണ്ടായി. ഇത് ഭക്ഷണത്തിനു ആവശ്യമായ സസ്യങ്ങളെ നട്ടുവളർത്തി വിളവെടുക്കുന്ന കൃഷിയുടെ കണ്ടത്തെലിലേക്ക് നയിച്ചു.

വ്യവസായ പ്രവർത്തനങ്ങൾ നിരവധി മാലിന്യങ്ങൾ പുറന്തള്ളുന്നു. നിർമാണ പ്രവർത്തനങ്ങളിലുണ്ടാകുന്ന ഖരവസ്തുക്കളാണിതിൽ പ്രധാനം. വ്യവസായ ശാലകൾ ധാരാളം ഖരവസ്തുക്കൾ അവശിഷ്ടങ്ങളായി പുറന്തള്ളുന്നു. രാസവ്യവസായ ശാലകൾ പുറന്തള്ളുന്നത് മാരകമായ വിഷസ്വഭാവമുള്ള വസ്തുക്കളാണ് ഈ മാലിന്യകൂമ്പാരങ്ങൾ വന മേഖലയുടെയും വ്യവസായ ശാലകളുടെയും പരിസരങ്ങളെ മലിനപ്പെടുത്തുന്നു.

വ്യവസായ ശാലകളിൽ നിന്ന് പുറത്തുവിടുന്ന വാതകങ്ങൾ വായുവിൽ കലർന്ന് വായുവിനെ മലിനമാക്കുന്നു. ഇതിനു പുറമെ പുകക്കുഴലുകളിൽകൂടി വരുന്ന പൊടിയും ചാരവും ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കാൻസറിനും ഇടവരുത്തുന്നതാണ്.

ലോകധാതുക്കളും ഫോസിൽ ഇന്ധനങ്ങളും എക്കാലത്തെക്കും നിലനില്കുന്നവയല്ല.ഇന്നത്തെ നിലയിൽ ഇവയിൽ പലതും അൻപത് വർഷത്തിനകം ഉപയോഗിച്ച് തീരാനാണ് സാധ്യത. പാടം നികത്തുകയും, കുന്നിടിക്കലും വനനശീകരണവും മൂലം ഭൂമിയുടെ അവസ്ഥയിലും വലിയ മാറ്റമുണ്ടാകുന്നു.വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകുന്നു.നദികൾ മലിനമാകുന്നു. വായു മലിനമാകുന്നു. ഇന്നത്തെ നിലയിൽ അധിക കാലം മുന്നോട്ടു പോകാൻ മനുഷ്യന് കഴിയില്ല എന്നതാണ് അവസ്ഥ. ഈ സ്ഥിതി മനുഷ്യൻ സ്വയം വരുത്തി വച്ചതാണ്. ഒരു നിയന്ത്രണവുമില്ലാതെ വിഭവങ്ങൾ ഉപയോഗിച്ചുതീർക്കുന്നതാണിതിന് കാരണം. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണ്. അതിനാൽ പ്രകൃതിയെ നശിപ്പിക്കുന്നവനാകരുത്.


Parvathy Anilkumar
9 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം