അമ്മ കരയുന്നു ....
മക്കൾ തന്നെ ചെയ്യുന്ന ക്രൂരതകളെ
ത്തടുക്കുവാൻ കഴിയാതെ മനം നോവുന്നു
കാണപ്പെട്ട ദൈവമാണെന്ന് നാം മറക്കുന്നു
ദൈവത്തിന്റെ സാന്നിദ്ധ്യം ഈ അമ്മയിൽ
നമുക്കുതെളിഞ്ഞു കാണാം
അമ്മയ്ക്ക് എല്ലാ മക്കളും ഒന്ന്
എന്നാൽ മക്കൾക്ക് എല്ലാവരും ശത്രു
മക്കളുടെ വളർച്ച ഏതൊരമ്മയുടെയും- സ്വപ്നം
പക്ഷെ ആ വളർച്ച തന്നെ അമ്മയെ- ക്കൊല്ലുന്നു
അമ്മയുടെ ക്ഷമ അത്യത്ഭുതമാണ്
അത് നശിച്ചാൽ വിനാശവും
മനുഷ്യരാകുന്ന മക്കൾ പ്രകൃതിയാം അമ്മയെ
ഉയർച്ചയാം വിഷത്തെ കൊണ്ട് നശിപ്പിച്ച്-
തുടങ്ങി
ക്ഷമകെട്ട ദേവത സൂചനകൾ നൽകി
സൂചനകളിൽ മക്കൾ നന്നാവും എന്നു
പ്രതീക്ഷിച്ചു
എന്നാൽ പഠിക്കത്ത മക്കൾ അമ്മയുടെ-
കലിത്തുള്ളിയ വേഷം കണ്ടു നിന്നു
ഭയാനകമായ ഭീതി പടർത്തിയതാ
ലോകത്തെ മുഴുവൻ അടച്ചുപൂട്ടി
മക്കളുടെ അഹംഭാവത്തെ നേരെയാക്കാൻ
അമ്മ സഹായി കൊറോണയെ കൊണ്ടുവന്നു
മൂർഖനെക്കാൾ വിഷവും-
പരദൂഷണത്തേക്കാൾ വേഗത്തിലും
അത് ലോകമൊട്ടാകെ പടർന്നു പന്തലിച്ചു
നിസ്സാരമായ് കണ്ട മക്കൾക്കിതാ അത്
കാലനായതും ലോകം കണ്ടു
ചിലരുടെ സ്വാർത്ഥതയും അഹങ്കാരവും
പതിനായിരങ്ങളെ പരലോകത്താക്കി
പരസ്പര സ്നേഹം മറന്ന മക്കളെ
അത് പഠിപ്പിക്കുവാൻ അമ്മ തുനിഞ്ഞിറങ്ങി
സമയമില്ലാ എന്നു പറഞ്ഞ മക്കളെ
ഈ സമയം ഞാൻ എന്തു ചെയ്യുമെന്നും-പറയിപ്പിച്ചു
സ്നേഹബന്ധം പഠിക്കാനായ് നമ്മെ
അമ്മ വീടിനുള്ളിൽ പൂട്ടിയിട്ടു
ഇനിയും നാം പഠിച്ചില്ലേൽ
അമ്മ നമ്മെ വെറുക്കും
പാർവ്വതി ദേവി ഭദ്രകാളിയാകും
അമ്മയുടെ സാന്നിദ്ധ്യമല്ലോ മക്കൾക്കു- പ്രധാനം
നമുക്കൊത്തുചേർന്ന് അമ്മയെ-
സംരക്ഷിക്കാം ഒപ്പം നമ്മെയും സംരക്ഷിക്കാം.