സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്‌ഥിതി മലിനീകരണവും സംരക്ഷണവും
പരിസ്‌ഥിതി മലിനീകരണവും സംരക്ഷണവും
പരിസ്‌ഥിതി മലിനീകരണവും സംരക്ഷണവും
പ്രകൃതി അമ്മയാണ്. പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ് . നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . ആളുകൾ നഗരങ്ങളിൽ താമസിക്കുന്നതു കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങളുണ്ടാകുന്നു. അതോടൊപ്പം ആരോഗ്യ പ്രശ്നങ്ങളേറി വരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നെടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പകർന്നു പിടികൂടുന്നു. സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടു തന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലാകണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യർക്ക് കഴിയുന്നത്ര രീതിയിൽ പ്രകൃതിയെ സംരക്ഷിക്കാൻ ശ്രമിക്കണം. ഈ ലോകത്ത് പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഏക ഉത്തരവാദി മനുഷ്യരാണ്. അടുത്ത തലമുറക്ക് വേണ്ടി നമ്മൾ ഒന്നിച്ചു നിന്ന് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടതാണ്. എങ്കിൽ മാത്രമേ പുതുതലമുറയ്ക്ക് സഫലജീവിതം അനുഭവിക്കാൻ സാധിക്കൂ.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം