സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്   

പ്രകൃതി തന്നൊരു പാഠമായി മാറിയിതു മനുജനെ തിരിച്ചറിവുള്ളവനാക്കാൻ
ഒരിക്കൽ കൂടി നാം അതിജീവനത്തിന്റെ പാഠം പഠിക്കുന്നു

അകലം പാലിച്ചും കൈകൾ കഴുകിയും
ശുചിത്വത്തിലൂടെ പ്രതിരോധിക്കണം നാം കോറോണയെ...

സമയമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയവരുടെ പ്രശ്നം ഇന്ന് സമയക്കൂടുതലായ് മാറുന്നു

സ്വന്തം മാതാപിതാക്കളെ ഒന്ന് നോക്കുവാൻ കൂടി സമായില്ലാത്തവർ
ഇന്ന് അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുന്നു അവരുമായി സമയം ചിലവഴിച്ചീടുന്നു

നീണ്ട നാളുകൾക്കുശേഷം, മാലിന്യം നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴയെല്ലാം തന്റെ നേരായ ഭംഗി പരിചയപ്പെടുത്തുന്നു

ഒരു മാറ്റമുണ്ടാകുവാൻ പ്രകൃതി തന്ന പാഠമാണിത് മനുഷ്യനെ.....
നിങ്ങളുടെ പീഡകൾ മടുത്തു വീണ്ടും ജീവിക്കാൻ കൊതിക്കുന്ന പ്രകൃതി

പ്രകൃതിയുടെ ചുടുക്കണ്ണുനീർ നിന്റെ മേൽ പേമാരിയായി വീണിരിക്കുന്നു അത് നിന്നെയും കരയിപ്പിക്കുന്നു
നിനക്ക് വീണ്ടും സന്തോഷിക്കണമെങ്കിൽ നീ പ്രകൃതിയെ സന്തോഷിപ്പിക്കുക
അവൾ നിന്നെയും തന്റെ സ്നേഹകരങ്ങൾ കൊണ്ട് പുണർന്നിരിക്കും, തീർച്ച....

കൃഷ്ണവേണി
9 G1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത